- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പെൺകുഞ്ഞിനെ കൊതിച്ച് 38 വയസ്സിനുള്ളിൽ അലക്സി പ്രസവിച്ചത് പത്തുതവണ ; എല്ലാ കുഞ്ഞുങ്ങളും ആൺകുട്ടികൾ; പത്ത് ആൺമക്കളുള്ള നഴ്സ് യുകെയിൽ ഏറ്റവും കൂടുതൽ ആൺമക്കൾ ഉള്ള അമ്മയായപ്പോൾ സംഭവിച്ചത്
ഒരു പെൺകുഞ്ഞിനുവേണ്ടിയാണ് അലക്‌സിസ് ബ്രെറ്റ്‌സും ഭർത്താവ് ഡേവിഡും ഇക്കാലമത്രയും കാത്തിരുന്നത്. എന്നാൽ, പത്തുമക്കൾ പിറന്നിട്ടും ആ ഭാഗ്യം അവർക്കുണ്ടായില്ല. 38 വയസ്സിനിടെ പത്തുതവണ പ്രസവിച്ച അലക്‌സിസിന് തനിക്കൊരു പെൺകുഞ്ഞിന് ജന്മം നൽകാനായില്ലല്ലോ എന്ന് ആലോചിക്കാൻ പോലും ഇപ്പോൾ സമയമില്ല. കാരണം, അവരുടെ വീട് ഇപ്പോൾ സദാ സമയവും ഒരു പൂരപ്പറന്മാണ്. പത്ത് വികൃതിക്കുട്ടന്മാർ ഓടിക്കളിക്കുന്ന പൂരപ്പറമ്പ്. അലക്‌സിസിനും ട്രെയിൻ ഡ്രൈവറായ ഭർത്താവ് ഡേവിഡിനും നി്ന്നുതിരിയാൻ നേരമില്ല. ഇവരുടെ മൂത്തമകന് 16 വയസ്സാണ് പ്രായം. ഏറ്റവും ഇളയയാൾക്ക് ഏഴുമാസവും. ഓരോദിവസവും ഇവർക്ക് സമയം തികയാതെ കടന്നുപോകുന്നു. പെൺകുട്ടിയെ കിട്ടണമെന്ന മോഹമൊക്കെ അവർ ഉപേക്ഷിച്ചു. ഇനി പ്രസവിക്കാനില്ലെന്ന് ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ആൺമക്കൾ മാത്രമുള്ള ഈ അമ്മ പറയുന്നു. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിൽ ഒരുനിമിഷം നിന്നാൽ, അതിന് കാരണവും ആർക്കും ബോധ്യമാകും. എന്നും രാവിലെ അഞ്ചരയ്ക്ക് തുടങ്ങുന്നതാണ് അലക്‌സിസിന്റെ ജീവിതം. എഴുന്നേറ്റുവരുമ്പോൾത്തന്നെ ചെയ്ത
ഒരു പെൺകുഞ്ഞിനുവേണ്ടിയാണ് അലക്‌സിസ് ബ്രെറ്റ്‌സും ഭർത്താവ് ഡേവിഡും ഇക്കാലമത്രയും കാത്തിരുന്നത്. എന്നാൽ, പത്തുമക്കൾ പിറന്നിട്ടും ആ ഭാഗ്യം അവർക്കുണ്ടായില്ല. 38 വയസ്സിനിടെ പത്തുതവണ പ്രസവിച്ച അലക്‌സിസിന് തനിക്കൊരു പെൺകുഞ്ഞിന് ജന്മം നൽകാനായില്ലല്ലോ എന്ന് ആലോചിക്കാൻ പോലും ഇപ്പോൾ സമയമില്ല. കാരണം, അവരുടെ വീട് ഇപ്പോൾ സദാ സമയവും ഒരു പൂരപ്പറന്മാണ്. പത്ത് വികൃതിക്കുട്ടന്മാർ ഓടിക്കളിക്കുന്ന പൂരപ്പറമ്പ്.
അലക്‌സിസിനും ട്രെയിൻ ഡ്രൈവറായ ഭർത്താവ് ഡേവിഡിനും നി്ന്നുതിരിയാൻ നേരമില്ല. ഇവരുടെ മൂത്തമകന് 16 വയസ്സാണ് പ്രായം. ഏറ്റവും ഇളയയാൾക്ക് ഏഴുമാസവും. ഓരോദിവസവും ഇവർക്ക് സമയം തികയാതെ കടന്നുപോകുന്നു. പെൺകുട്ടിയെ കിട്ടണമെന്ന മോഹമൊക്കെ അവർ ഉപേക്ഷിച്ചു. ഇനി പ്രസവിക്കാനില്ലെന്ന് ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ആൺമക്കൾ മാത്രമുള്ള ഈ അമ്മ പറയുന്നു. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിൽ ഒരുനിമിഷം നിന്നാൽ, അതിന് കാരണവും ആർക്കും ബോധ്യമാകും.
എന്നും രാവിലെ അഞ്ചരയ്ക്ക് തുടങ്ങുന്നതാണ് അലക്‌സിസിന്റെ ജീവിതം. എഴുന്നേറ്റുവരുമ്പോൾത്തന്നെ ചെയ്തുതീർക്കാൻ നൂറ് ജോലികൾ മക്കൾ ഉണ്ടാക്കിവെച്ചിട്ടുണ്ടാകും. ഓരോ ദിവസവും ഉപയോഗിക്കാനുള്ള വസ്ത്രം കഴുകുക തന്നെ ശ്രമകരമായ ദൗത്യമാണ്. ദിവസവും അഞ്ചുതവണയാണ് ഇവർക്ക് വാഷിങ് മെഷിനിൽ വസ്ത്രം കഴുകേണ്ടിവരുന്നത്. വീട് വൃത്തിയാക്കാൻ ഏഴുതവണ വാക്വം ക്ലീനർ ഉപയോഗിക്കേണ്ടിവരുന്നു. കുട്ടികൾ സ്‌കൂളിൽ പോകുമെന്നതിനാൽ, സഹായത്തിനും ആരുമില്ല.
കുട്ടികളുടെ വാക്കിങ് ഷൂവും മറ്റുമായി 60 ജോഡി ചെരുപ്പുകളാണുള്ളത്. അത് വൃത്തിയാക്കുക മറ്റൊരു കഠിനാധ്വാനം. കളിച്ചുപേക്ഷിക്കുന്ന കളിപ്പാട്ടങ്ങൾ എടുത്തുവെക്കുക മറ്റൊരു ജോലി. പത്ത് വീഡിയോ ഗെയിം കൺസോളുകൾ വീട്ടിലുണ്ട്. അതൊക്കെ തപ്പിപ്പെറുക്കി വെക്കാൻ വേറെയും സമയം കണ്ടെത്തണം. ഇതിനിടെ, സ്വന്തം കാര്യം നോക്കാനും അലക്‌സിസിന് സമയം കണ്ടെത്തേണ്ടതുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം ജിമ്മിൽ പോകുന്ന അലക്‌സിസ്, ഫിറ്റ്‌നസ് ട്രെയ്‌നർ കൂടിയാണ്.
16-കാരനായ കാംബെലാണ് വീട്ടിലെ മൂത്തകുട്ടി. ഹാരിസൺ (14), കോറി (12), ലാച്‌ലൻ (9), ബ്രോഡി (8), ബ്രോൺ (7), ഹണ്ടർ (5), മാക്ക് (3), ബ്ലേക്ക് (2) എന്നിവരുടെ കൂടെ ഏഴുമാസം പ്രായമുള്ള റോത്തഗൈഥും ചേരുമ്പോൾ വീടൊരു പടക്കളമായി മാറും. ട്രെയിൻ ഡ്രൈവറായ ഡേവിഡിന് പല ഷിഫ്റ്റുകളിലായാണ് ജോലി. വീട്ടിലെത്തുമ്പോഴൊക്കെ അദ്ദേഹവും അലക്‌സിസിനെ സഹായിക്കാൻ കൂടും. ഭക്ഷണം പാകം ചെയ്തും മുറികൾ വൃത്തിയാക്കിയും ഡേവിഡും ചേരുമ്പോൾ, അലക്‌സിസ് തന്റെ പ്രാരാബ്ധമെല്ലാം മറക്കും.