- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ബോട്ടോക്‌സ് ഉപയോഗിച്ച നഴ്‌സിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി; സൗന്ദര്യ സംവർധക ഉത്പന്നം നഴ്‌സ് സ്വന്തം ബ്യൂട്ടി സലൂണിൽ ഉപയോഗിച്ചതായി റിപ്പോർട്ട്
ഡബ്ലിൻ: ചർമത്തിലെ ചുളിവുകൾ അകറ്റുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ബോട്ടോക്‌സ് മതിയായ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ കൈകാര്യം ചെയ്തതിന് നഴ്‌സിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിക്കൊണ്ട് നഴ്‌സിങ് ആൻഡ് മിഡൈ്വഫറി ബോർഡ് ഓഫ് അയർലണ്ട് ഉത്തരവായി. ബോർഡിന്റെ തീരുമാനം ശരിവച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് റേയ്മണ്ട് ഫുല്ലം ഉത്തരവിറക്കുകയും ചെയ്തു. നഴ്‌സായിരുന്ന മേരി കോൺസെപ്റ്റാ കോണി ബർക്ക് അനുമതിയില്ലാതെ ബോട്ടോക്‌സ് ഉപയോക്താക്കൾക്ക് നൽകിയതായി കോടതി കണ്ടെത്തിയിരുന്നു. 2010 ജനുവരിയിലും 2012 ജനുവരിയുമാണ് ഇവർ ഇത്തരത്തിൽ ബോട്ടോക്‌സ് വിതരണം ചെയ്തത്. 3000 യൂറോ ഇവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടോക്‌സ് അടങ്ങിയ ഡൈസ്‌പോർട്ട് എന്ന ഉത്പന്നം ഇവർ സ്വന്തം സ്ഥാപനത്തിൽ ഉപയോഗിച്ചുവരികയായിരുന്നുവെന്ന് ഐറീഷ് മെഡിക്കൽ ബോർഡിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവരുടെ രാത്മൈനിലുള്ള ബ്യൂട്ടി സലൂണിലാണ് ഉത്പന്നം കണ്ടുവന്നത്. നഴ്‌സ് കുറ്റക്കാരിയാണെന്നു തെളിഞ്ഞതിനെ തുടർന്ന് ഇവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ തീരുമാനിക്കു
ഡബ്ലിൻ: ചർമത്തിലെ ചുളിവുകൾ അകറ്റുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ബോട്ടോക്‌സ് മതിയായ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ കൈകാര്യം ചെയ്തതിന് നഴ്‌സിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിക്കൊണ്ട് നഴ്‌സിങ് ആൻഡ് മിഡൈ്വഫറി ബോർഡ് ഓഫ് അയർലണ്ട് ഉത്തരവായി. ബോർഡിന്റെ തീരുമാനം ശരിവച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് റേയ്മണ്ട് ഫുല്ലം ഉത്തരവിറക്കുകയും ചെയ്തു. നഴ്‌സായിരുന്ന മേരി കോൺസെപ്റ്റാ കോണി ബർക്ക് അനുമതിയില്ലാതെ ബോട്ടോക്‌സ് ഉപയോക്താക്കൾക്ക് നൽകിയതായി കോടതി കണ്ടെത്തിയിരുന്നു.
2010 ജനുവരിയിലും 2012 ജനുവരിയുമാണ് ഇവർ ഇത്തരത്തിൽ ബോട്ടോക്‌സ് വിതരണം ചെയ്തത്. 3000 യൂറോ ഇവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടോക്‌സ് അടങ്ങിയ ഡൈസ്‌പോർട്ട് എന്ന ഉത്പന്നം ഇവർ സ്വന്തം സ്ഥാപനത്തിൽ ഉപയോഗിച്ചുവരികയായിരുന്നുവെന്ന് ഐറീഷ് മെഡിക്കൽ ബോർഡിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവരുടെ രാത്മൈനിലുള്ള ബ്യൂട്ടി സലൂണിലാണ് ഉത്പന്നം കണ്ടുവന്നത്.
നഴ്‌സ് കുറ്റക്കാരിയാണെന്നു തെളിഞ്ഞതിനെ തുടർന്ന് ഇവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. ബോർഡ് കഴിഞ്ഞ മെയ് മാസത്തിൽ ചേർന്ന യോഗത്തിൽ അനുമതി റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. നഴ്‌സിന്റെ ജോലിചെയ്യാനുള്ള അവകാശം എടുത്ത് കളയാനും ഇതോടൊപ്പം തന്നെ തീരുമാനം വന്നു. ബോർഡിന്റെ അപേക്ഷ പ്രകാരം രജിസ്‌ട്രേഷൻ റദ്ദാക്കാൻ ജഡ്ജ് ഉത്തരവ് നൽകുകകയും ചെയ്തു. ഇതിനെതിരെ ഏതെങ്കിലും വിധത്തിലുള്ള എതിർപ്പും ഉണ്ടായില്ല.