- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പെൺപുലിയായിരുന്ന കളക്ടർ മാഡത്തിന് എന്താ പറ്റിയത്..വല്ലതും കണ്ടുപേടിച്ചോ? സ്വാധീനമുള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടർക്ക് ഇപ്പോൾ എന്തുകൊണ്ട് നാവ് പൊങ്ങുന്നില്ല? അനുപമ ഐഎഎസിനെതിരെ ആഞ്ഞടിച്ച് ചേർത്തല കെവി എം ആശുപത്രിയിൽ സമരം ചെയ്യുന്ന നഴ്സ് ജിജി ജേക്കബ്
ആലപ്പുഴ: ചേർത്തല കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അനന്തമായി നീളുകയാണ്. മൂന്ന് ഷിഫ്റ്റ് അടക്കം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് 155 ദിവസമായി തുടരുന്ന സമരം തീർക്കാൻ ഒത്തുതീർപ്പ് ചർച്ചകൾ നടന്നെങ്കിലും ആശുപത്രി അടച്ചിട്ട് ധാർഷ്ട്യം കാട്ടുകയാണ് മാനേജ്‌മെന്റ് ചെയ്തത്. പ്രശ്‌നത്തിൽ ആദ്യം ശ്ക്തമായി ഇടപെട്ട ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമ പിന്നീട് മൗനം പാലിക്കുന്നതിനെ വിമർശിച്ചാണ് നഴ്‌സായ ജിജി ജേക്കബ് ഫേസ്‌ബുക്കിൽ തുറന്ന കത്തെഴുതിയത്. 'സമരം തീർക്കാൻ ശക്തമായ നിലപാട് മാഡം ആ യോഗത്തിൽ എടുത്തു .എന്നാൽ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് കളക്ടർ മാഡത്തിന്റെ മേശയിൽ ആഞ്ഞടിച്ചു ഞങ്ങൾ ആശുപത്രി അടച്ചിടും കഴിയാവുന്നത് ചെയ്‌തോളാൻ പറഞ്ഞു വെല്ലുവിളിച്ചു പോയ ആശുപത്രി പ്രതിനിധി ഡോക്ടർക്കെതിരെയോ മാനേജുമെന്റിനെതിരെയോ ചെറു വിരൽ അനക്കാൻ പിന്നീട് കളക്ടർക്ക് കഴിഞ്ഞിട്ടില്ല',ജിജി ജേക്കബ് എഴുതുന്നു. കത്തിന്റെ പൂർണരൂപം: കളക്ടർ മാഡത്തിനു ഒരു തുറന്ന കത്ത് ; പെൺ പുലിയായിരുന്നകളക്ടർ മാഡത്തിനു എന്താ പറ്റിയത് ,വല്ലതും കണ്ടു പേ
ആലപ്പുഴ: ചേർത്തല കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അനന്തമായി നീളുകയാണ്. മൂന്ന് ഷിഫ്റ്റ് അടക്കം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് 155 ദിവസമായി തുടരുന്ന സമരം തീർക്കാൻ ഒത്തുതീർപ്പ് ചർച്ചകൾ നടന്നെങ്കിലും ആശുപത്രി അടച്ചിട്ട് ധാർഷ്ട്യം കാട്ടുകയാണ് മാനേജ്‌മെന്റ് ചെയ്തത്. പ്രശ്‌നത്തിൽ ആദ്യം ശ്ക്തമായി ഇടപെട്ട ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമ പിന്നീട് മൗനം പാലിക്കുന്നതിനെ വിമർശിച്ചാണ് നഴ്‌സായ ജിജി ജേക്കബ് ഫേസ്‌ബുക്കിൽ തുറന്ന കത്തെഴുതിയത്.
'സമരം തീർക്കാൻ ശക്തമായ നിലപാട് മാഡം ആ യോഗത്തിൽ എടുത്തു .എന്നാൽ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് കളക്ടർ മാഡത്തിന്റെ മേശയിൽ ആഞ്ഞടിച്ചു ഞങ്ങൾ ആശുപത്രി അടച്ചിടും കഴിയാവുന്നത് ചെയ്‌തോളാൻ പറഞ്ഞു വെല്ലുവിളിച്ചു പോയ ആശുപത്രി പ്രതിനിധി ഡോക്ടർക്കെതിരെയോ മാനേജുമെന്റിനെതിരെയോ ചെറു വിരൽ അനക്കാൻ പിന്നീട് കളക്ടർക്ക് കഴിഞ്ഞിട്ടില്ല',ജിജി ജേക്കബ് എഴുതുന്നു.
കത്തിന്റെ പൂർണരൂപം:
കളക്ടർ മാഡത്തിനു ഒരു തുറന്ന കത്ത് ;
പെൺ പുലിയായിരുന്ന
കളക്ടർ മാഡത്തിനു എന്താ പറ്റിയത് ,
വല്ലതും കണ്ടു പേടിച്ചോ ?
ഉള്ളിൽ ഒരു സ്ത്രീ എന്ന നിലയിൽ അഭിമാനത്തോടെ മാത്രം ഓർക്കുന്ന ഒരു പേരാണ് അല്ലെങ്കിൽ ഓർത്തിരുന്ന ഒരു പേരാണ് കളക്ടർ അനുപമ !
കുത്തകകളുടെ ഭക്ഷ്യ മായം കണ്ടു പിടിച്ചു നടപടി എടുത്ത വീര ശൂര ,മന്ത്രിയെ കസേരയിൽ നിന്ന് വലിച്ചു വാരി താഴെയിടാൻ പോന്ന റിപ്പോർട്ട് തയ്യാറാക്കിയ ധീര ,ചുരുക്കി പറഞ്ഞാൽ ആരുടെ മുന്നിലും തലകുനിക്കാത്ത പെൺ പുലി ,..ഇതൊക്കെയാണ് എന്റെയും എന്നെ പോലത്തെ ഒരുപാട് പേരുടെയും മനസ്സിൽ അനുപമ എന്ന ആലപ്പുഴ ജില്ലാ കളക്ടറെ കുറിച്ചുള്ള സങ്കല്പം ...
ഇപ്പൊ എന്ത് പറ്റി എന്നാണ് ചോദ്യമെങ്കിൽ പറയാൻ ചിലതൊക്കെ എന്റെ കയ്യിലുണ്ട് ..
ചേർത്തല കെ വി എമ്മിൽ നേഴ്സുമാർ സമരം തുടങ്ങിയിട്ടിപ്പോ നൂറ്റമ്പത്തഞ്ചു ദിവസം ആവുകയാണ് .ഈ മാഡത്തിന്റെ അധികാര പരിധിയിലാണ് സമരം നടക്കുന്ന ആശുപത്രി .ഉള്ളത് പറയണമല്ലോ ആദ്യ നാളുകളിൽ കളക്ടർ മാം അല്ലെങ്കിൽ കളക്ടർ ചേച്ചി കട്ട സപ്പോർട്ടും ആയിരുന്നു ...ഞങ്ങളുടെ സമര പന്തൽ സന്ദർ്ശിച്ചപ്പോ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ലായിരുന്നു ...
സമരത്തിൽ പങ്കെടുക്കുന്ന നൂറ്റി പന്ത്രണ്ടു പേരിൽ നൂറ്റി പത്തു സ്ത്രീ സമര വളണ്ടിയർമാർ തല ഉയർത്തി തന്നെ ഇരുന്നു കാരണം ജില്ല ഭരിക്കുന്നത് ഞങ്ങളിൽ ഒരാളാണ് ...പെൺ പുലി ..ആരോ കണ്ണ് വെച്ച പോലെ ഞങ്ങളുടെ ആവേശം അധികം നീണ്ടില്ല എന്ന് പറയുന്നതാണ് സത്യം ..
ധനകാര്യ മന്ത്രിയും സ്ഥലം ജന പ്രതിനിധിയും കളക്ടറും സമരം തീർക്കാൻ ആശുപത്രി മാനേജുമെന്റിനെയും ഞങ്ങളെയും ചർച്ചക്ക് ഹോട്ടലിലേക്ക് വിളിപ്പിച്ചപ്പോ സമരം തീരാൻ പോവുകയാണെന്ന് തന്നെ ഞങ്ങളുടെ മനസ്സുകൾ ഉറപ്പിച്ചു പറഞ്ഞിരുന്നു
സമരം തീർക്കാൻ ശക്തമായ നിലപാട് മാഡം ആ യോഗത്തിൽ എടുത്തു .എന്നാൽ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് കളക്ടർ മാഡത്തിന്റെ മേശയിൽ ആഞ്ഞടിച്ചു ഞങ്ങൾ ആശുപത്രി അടച്ചിടും കഴിയാവുന്നത് ചെയ്‌തോളാൻ പറഞ്ഞു വെല്ലുവിളിച്ചു പോയ ആശുപത്രി പ്രതിനിധി ഡോക്ടർക്കെതിരെയോ മാനേജുമെന്റിനെതിരെയോ ചെറു വിരൽ അനക്കാൻ പിന്നീട് കളക്ടർക്ക് കഴിഞ്ഞിട്ടില്ല ..
കുറച്ചു കാലം അടച്ചിട്ടവർ പിന്നെ തുറന്നു എന്നിട്ടും അന്ന് പോയ മാഡം പിന്നെ ആ വഴിക്ക് വന്നില്ല .ഞങ്ങൾ ഇങ്ങനെ കുറെ സ്ത്രീ ജന്മങ്ങൾ പെൺ പുലിയിൽ നിന്ന് പലതും പ്രതീക്ഷിച്ചത് മിച്ചം ..ഇപ്പൊ ചരിത്ര പുസ്തകത്തിലെ ,അല്ലെങ്കിൽ വായിച്ചു മറന്ന ഫാന്റസി കഥകളിലെ ചിതലരിച്ച കഥാപാത്രങ്ങളായി ഇവരൊക്കെ ഞങ്ങളുടെ മനസ്സിൽ രൂപ പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണ് ...ഞങ്ങൾക്ക് പക്ഷെ ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല.
വലിയ സ്വാധീനം ഉള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടറെ മുഖത്തു നോക്കി അപമാനിച്ച ,വെല്ലു വിളിച്ച തൊഴിൽ നിയമങ്ങൾ ധിക്കരിക്കുന്ന കെ വി എം ആശുപത്രി അധികൃതർക്കെതിരെ പിന്നെ എന്തുകൊണ്ട് കളക്ടറുടെ നാവു പൊങ്ങുന്നില്ല ,ഉത്തരവിടുന്ന പേന മഷി ചുരത്തുന്നില്ല ...അപ്പൊ മാഞ്ഞു പോയ മന്ത്രിയെക്കാൾ ബലമുള്ള ആരോ ആശുപത്രി മുതലാളിമാർക്ക് വേണ്ടി ഇതിലിടപെടുന്നുണ്ട് ! കുറച്ചു കൂടെ സ്വാധീനമുള്ള ഒരാൾ ..കളക്ടർക്കും മീതെ ,കളക്ടർക്ക് പേടിക്കാവുന്ന ഒരാൾ ..അതാരാവും ...?
മാഡം ,താങ്കളെ പോലുള്ളവർ കൂടി ഇങ്ങനെ പേടിച്ചു മൗനം ആചരിച്ചാൽ ഞങ്ങളെ പോലുള്ളവർ ആരെ ആശ്രയിക്കും വിശ്വസിക്കും ..അത് കൂടി പറഞ്ഞു തരൂ ...മാഡം വീണ്ടും ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക് ആ പഴയ പെൺ സിംഹമായി ഉയിർത്തെഴുനേറ്റിരുന്നെങ്കിൽ എന്ന പ്രാർത്ഥനയോടെ ...