- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പതിലധികം രോഗികളെ കുത്തിവയ്പിലൂടെ കൊന്ന ജർമനിയിലെ നഴ്‌സിന് ജീവപര്യന്തം
ബർലിൻ: ഹൃദ്രോഗത്തിനുള്ള മരുന്ന് കുത്തിവച്ച് രോഗികളെ കൊന്ന നഴ്‌സിന് ജീവപര്യന്തം ശിക്ഷ. മുപ്പതിലധികം രോഗികളെ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ കേസിലാണ് മുപ്പത്തെട്ടുകാരനായ നീൽസ് എച്ചിന് ഓൾഡൻബുർഗ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കോടതിയിൽ പരസ്യമായി ഇയാൾ ഖേദപ്രകടനം നടത്തിയെങ്കിലും കോടതി ചെവിക്കൊണ്ടില്ല. നിലവിൽ അഞ്
ബർലിൻ: ഹൃദ്രോഗത്തിനുള്ള മരുന്ന് കുത്തിവച്ച് രോഗികളെ കൊന്ന നഴ്‌സിന് ജീവപര്യന്തം ശിക്ഷ. മുപ്പതിലധികം രോഗികളെ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ കേസിലാണ് മുപ്പത്തെട്ടുകാരനായ നീൽസ് എച്ചിന് ഓൾഡൻബുർഗ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കോടതിയിൽ പരസ്യമായി ഇയാൾ ഖേദപ്രകടനം നടത്തിയെങ്കിലും കോടതി ചെവിക്കൊണ്ടില്ല. നിലവിൽ അഞ്ചു കൊലപാതകങ്ങൾ നടത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുടെ കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടന്നുവരുന്നുണ്ട്.
ഇയാളുടെ സർവീസ് കാലാവധിയിൽ സംഭവിച്ച ഇരുനൂറിലധികം മരണങ്ങളെക്കുറിച്ച് ഡിറ്റക്ടീവുകൾ അന്വേഷണം നടത്തിവരികയാണ്. ഡെൽമെൻഹോർസ്റ്റ്, ഓൾഡൻബുർഗ്, വിൽഹെംഷാവൻ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യവേ ഉണ്ടായ മരണങ്ങളിൽ ഇയാളുടെ പങ്കാണ് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്.
2003-നും 2005-നു മധ്യേ 90 രോഗികളിൽ താൻ അമിതമായി മരുന്നു കുത്തിവച്ചിട്ടുള്ളതായി ഇയാൾ സമ്മതിച്ചു. ഇതിൽ 30 പേർ മരിക്കുകയും ചെയ്തു. അമിതമായി മരുന്ന് കുത്തിവച്ച് രോഗികളെ മരണത്തിന്റെ വക്കിലെത്തിച്ച ശേഷം ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനാണ് താൻ ശ്രമിച്ചതെന്ന് ഇയാൾ പറയുന്നു. ചിലരുടെ ഹൃദയം നിലച്ച ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്നതായി ഇയാൾ പറയുന്നു. ഇത് തന്നെ ഏറെ ആവേശം കൊള്ളിച്ചിരുന്നു.
ഇതിനു സമാനമായ മറ്റൊരു കേസിൽ 2008-ൽ വിചാരണ നടത്തി ഏഴര വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. കൂടാതെ മുൻ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞപ്പോഴാണ് ഇയാൾക്ക് ഇപ്പോൾ ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്.