- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികൾ ശല്യമായി തോന്നി; ഇറ്റലിയിലെ നഴ്‌സ് കൊന്നത് 38 പേരെ
സ്‌പെയിൻ: രോഗികളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് നഴ്‌സ് കൊന്നൊടുക്കിയത് 38 രോഗികളെ. വളരെ വിചിത്രവും അപൂർവവുമായ സംഭവം അരങ്ങേറുന്നത് റാവെന്നയുടെ വടക്കൻ പ്രവിശ്യയിലുള്ള ലുഗോവിലുള്ള ഒരു ആശുപത്രിയിലാണ്. പൊട്ടാസ്യം ക്ലോറൈഡിന്റെ ലെത്തൽ ഡോസ് ഇഞ്ചക്ഷൻ നൽകിയാണ് ഡാനിയേല പോഗിയാലിയെന്ന നാല്പത്തിരണ്ടുകാരി ഈ ക്രൂരകൃത്യം നടത്തി
സ്‌പെയിൻ: രോഗികളുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് നഴ്‌സ് കൊന്നൊടുക്കിയത് 38 രോഗികളെ. വളരെ വിചിത്രവും അപൂർവവുമായ സംഭവം അരങ്ങേറുന്നത് റാവെന്നയുടെ വടക്കൻ പ്രവിശ്യയിലുള്ള ലുഗോവിലുള്ള ഒരു ആശുപത്രിയിലാണ്. പൊട്ടാസ്യം ക്ലോറൈഡിന്റെ ലെത്തൽ ഡോസ് ഇഞ്ചക്ഷൻ നൽകിയാണ് ഡാനിയേല പോഗിയാലിയെന്ന നാല്പത്തിരണ്ടുകാരി ഈ ക്രൂരകൃത്യം നടത്തിയിരിക്കുന്നത്.
ആശുപത്രിയിൽ ചികിത്സയെക്കുന്ന രോഗികൾക്ക് തന്നോടുള്ള പെരുമാറ്റം ഇഷ്ടപ്പെടാതിരിക്കുകയും രോഗികളും അവരുടെ ബന്ധുക്കളും തനിക്ക് ഒരു ശല്യമായി തോന്നിയതുമാണ് ഡാനിയേലയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നതാണ് വിചിത്രമായിരിക്കുന്നത്. ഇറ്റാലിയൻ ഹെൽത്ത് സെക്ടറിലെ ഏററവും ഭയാനകമായ സംഭവമായി ഇത് മാറിയിരിക്കുകയാണ്. ദൈനംദിന രോഗങ്ങൾ മൂലം കഴിഞ്ഞ ഏപ്രിലിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 78വയസുള്ള റോസ കാൽഡെറോനി അപ്രതീക്ഷിതമായി മരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷത്തിലൂടെയാണ് നഴ്‌സിന്റെ കൊടുംപാതകങ്ങളുടെ കഥകൾ വെളിവായത്.
മൃതദേഹത്തിനൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പോഗിയാലി തന്നോട് പ്രകടിപ്പിച്ചതായി ഒരു സഹപ്രവർത്തകൻ ഒരു പത്രത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. സീരിയാസായി കിടക്കുന്ന ഒരു രോഗിക്ക് ഉയർന്ന ഡോസിലുള്ള പൊട്ടാസ്യം നൽകിയത് തമാശരൂപത്തിൽ ഈ നഴ്‌സ് അവതരിപ്പിച്ചുണ്ടെന്നും അവർ പ്രതികാരദാഹമുള്ള സ്ത്രീയാണെന്നും മറ്റുള്ള ചില സഹപ്രവർത്തകർ വെളിപ്പെടുത്തുന്നു. ലോക്കൽ ഹെൽത്ത് അഥോറിറ്റിയിൽ നിന്ന് ലഭിച്ച ഒരു പരാതിയുടെ പേരിൽ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 200 സാക്ഷികളിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്.