- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ നിദ്ദേശത്തിന് പുല്ലുവില; 2000 നേഴ്‌സുമാരെ സൗദിക്ക് കൊണ്ടു പോകാൻ സ്വകാര്യ ഏജൻസികൾ പരസ്യം തുടങ്ങി; എമിഗ്രേഷൻ ക്ലിയറൻസ് നൽകില്ലെന്ന് സർക്കാർ
കൊച്ചി : കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് മറികടന്ന് സ്വകാര്യ ഏജൻസികൾ സൗദിയിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു. 11 സ്വകാര്യ ഏജൻസികളാണ് 18 മുതൽ 21 വരെ ഡൽഹിയിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കിങ് അബ്ദുള്ള ആശുപത്രിയിലേക്കാണ് രണ്ടായിരത്തോളം നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നത്.
കൊച്ചി : കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് മറികടന്ന് സ്വകാര്യ ഏജൻസികൾ സൗദിയിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു. 11 സ്വകാര്യ ഏജൻസികളാണ് 18 മുതൽ 21 വരെ ഡൽഹിയിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കിങ് അബ്ദുള്ള ആശുപത്രിയിലേക്കാണ് രണ്ടായിരത്തോളം നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നത്. അടുത്ത മാസം മുതൽ സർക്കാർ ഏജൻസി വഴിയേ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാവൂ എന്ന ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഈ നീക്കം. സൗദി ഉൾപ്പെടെ 18 ഇ.സി.ആർ. രാജ്യങ്ങളിലേക്ക് സ്വകാര്യ ഏജൻസികൾ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തരുതെന്നാണ് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്.
പുതുക്കിയ നിയമമനുസരിച്ച്, നഴ്‌സുമാരെ ആവശ്യമുള്ള വിദേശ സ്ഥാപനങ്ങൾ അതത് രാജ്യത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഇമൈഗ്രേറ്റ് സോഫ്ട്‌വേറിലൂടെ വിവരം നോർക്ക റൂട്ട്‌സിനെയും ഒഡെപെക്കിനെയും അറിയിക്കും. ഇരു സ്ഥാപനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്‌സുമാർക്ക് യോഗ്യത അനുസരിച്ച് റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാം. സൗദി കിങ് അബ്ദുള്ള ആശുപത്രി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. അതിനിടെ ഈ മാസം 31 വരെ ഇമിഗ്രേഷൻ സംവിധാനത്തിൽ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ നേഴ്‌സുമാരെ ചാക്കിട്ട് പിടിക്കാനും തുടങ്ങി. എന്നാൽ തട്ടിപ്പ് സംഘങ്ങളിലൂടെ വിസ നേടുന്നവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് നൽകേണ്ടതില്ലെന്നാണ് തീരുമാനം.
മെയ് മാസത്തിന് മുമ്പ് വിസ നേടിയവർക്കാണ് എമിഗ്രേഷൻ ക്ലിയറൻസിൽ ഇളവ് നൽകിയത്. അല്ലാതെ അതിന്റെ പേരിൽ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് സൗകര്യമൊരുക്കലായിരുന്നില്ല ലക്ഷ്യം. അതുകൊണ്ട് കൂടിയാണ് കർശന നിലപാടിലേക്ക് സർക്കാർ കടക്കുന്നത്. എല്ലാവർക്കും മതിയായ അറിയിപ്പുകൾ നൽകി. എന്നിട്ടും സ്വാകര്യ ഏജൻസികളിലൂടെ റിക്രൂട്ട്‌മെന്റിന് ശ്രമിക്കുന്നത് നല്ല പ്രവണതയല്ല. ഈ സാഹചര്യത്തിലാണ് ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് നൽകാതിരിക്കാനുള്ള തീരുമാനം.
അൽഹിന്ദ്, ഗുഡ് ഫെലോ, ഗുഡ് മെൻ, ഡൽഹി മാൻപവർ കൺസൾട്ടൻസി, എ.എൽ.എം, പയിസൺ, കോശി കൺസൾട്ടൻസി, സന്തോഷ് കൺസൾട്ടൻസി, റാഡിക്കൽ കൺസൾട്ടൻസി, ഒ.എം.സി, ഒഡേപെക് തുടങ്ങിയ പന്ത്രണ്ട് സ്ഥാപനങ്ങൾക്കാണ് സൗദി ആരോഗ്യമന്ത്രാലയം റിക്രൂട്ട്‌മെന്റ് ചുമതല നൽകിയത്. പതിനൊന്ന് സ്വകാര്യ ഏജൻസികളും റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ഓൺലൈൻ വഴിയാണ് പരസ്യം നൽകുന്നത്. രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള നഴ്‌സുമാരെ സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ആവശ്യമുണ്ടെന്നും താൽപര്യമുള്ളവർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണമെന്നും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ്‌ഫെലോ ഏജൻസിയുടെ വെബ്‌സൈറ്റിൽ ആവശ്യപ്പെടുന്നു.
സർക്കാർ ഏജൻസിയായ ഒഡേപെക് അടക്കം ഡിമാൻഡ് ലെറ്റർ ഹാജരാക്കിയിട്ടും പ്രൊട്ടക്ടർ ജനറൽ റിക്രൂട്ട്‌മെന്റിന് അനുമതി നൽകിയിട്ടില്ല. സ്വകാര്യ ഏജൻസികൾ 20-25 ലക്ഷം രൂപയാണ് കൺസൾട്ടന്റ് ഫീസായി വാങ്ങുന്നത്. അഡ്വാൻസായി 10 ലക്ഷം രൂപ ഇന്റർവ്യൂ സമയത്ത് നൽകണമെന്ന് ആവശ്യപ്പെട്ടുന്നുമുണ്ട്. തൊഴിൽ തേടി പോകുന്ന ഇന്ത്യൻ നഴ്‌സുമാർക്ക് കേന്ദ്ര സർക്കാരിന്റെ പ്ര?ട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ഓഫീസിൽനിന്നും എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കിയിരുന്നു. ഈ നിയമത്തിൽ ഇളവു നൽകിയതോടെ റിക്രൂട്ട്‌മെന്റുകൾ വേഗത്തിൽ പൂർത്തിയാക്കി ഈ മാസം തന്നെ നഴ്‌സുമാരെ സൗദിയിലേക്കു വിടാനാണു പദ്ധതി.