- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേഴ്‌സ് നിയമനത്തിനുള്ള ഇന്ത്യൻ രീതിക്ക് വിദേശ രാജ്യങ്ങളുടെ അംഗീകാരം കിട്ടും; വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റ് ഏപ്രിൽ 30മുതൽ സർക്കാർ ഏജൻസി വഴി മാത്രം
കുവൈത്ത് സിറ്റി: നേഴ്‌സ് നിയമനം ഒഡെപെക്, നോർക്ക റൂട്ട്‌സ് എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ തീരുമാനത്തിന് വിദേശ രാജ്യങ്ങളുടെ പിന്തുണ കിട്ടുമെന്ന് സൂചന. അറബ് രാജ്യങ്ങൾ അടക്കമുള്ളവർ ഇതിനെ അംഗീകരിക്കും. റിക്രൂട്ട്‌മെന്റ് സംവിധാനം ഏതു തരത്തിലുള്ളതാകണമെന്നു തീരുമാനിക്കാനുള്ള അധികാരം അതതു രാജ്യത്തിനാണ്.
കുവൈത്ത് സിറ്റി: നേഴ്‌സ് നിയമനം ഒഡെപെക്, നോർക്ക റൂട്ട്‌സ് എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ തീരുമാനത്തിന് വിദേശ രാജ്യങ്ങളുടെ പിന്തുണ കിട്ടുമെന്ന് സൂചന. അറബ് രാജ്യങ്ങൾ അടക്കമുള്ളവർ ഇതിനെ അംഗീകരിക്കും. റിക്രൂട്ട്‌മെന്റ് സംവിധാനം ഏതു തരത്തിലുള്ളതാകണമെന്നു തീരുമാനിക്കാനുള്ള അധികാരം അതതു രാജ്യത്തിനാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ നീക്കത്തെ തള്ളിക്കളയാൻ മറ്റ് രാജ്യങ്ങൾക്ക് കഴിയില്ല. ഏപ്രിൽ 30 മുതൽ ഇതനുസരിച്ചേ റിക്രൂട്ട്‌മെന്റ് സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം.
കേന്ദ്ര നീക്കം കൂടുതൽ ഗുണകരമാകുന്നതു കുവൈത്തിലേക്കുള്ള നഴ്‌സുമാർക്കാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് രീതി വ്യത്യസ്തമാണ്. ഖത്തറിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പ്രധാനമായും മുംബൈ കേന്ദ്രമാക്കിയുള്ള രണ്ട് ഏജൻസികളാണു നടത്തുന്നത്. യുഎഇയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ആശുപത്രികൾക്കു സ്വന്തം സംവിധാനമാണുള്ളത്. ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നിയമനത്തിനും സർക്കാർ വലിയ ആശുപത്രികളെ ആശ്രയിക്കുകയാണു ചെയ്യുക. നാട്ടിൽ ഇന്റർവ്യു നടത്തി തെരഞ്ഞെടുക്കപ്പെടുന്നവർ യുഎഇയിലെത്തി നിശ്ചിത പരീക്ഷ പാസാകണം. ചെലവ് അതതു സ്ഥാപനം വഹിക്കും. ഈ സംവിധാനവും ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കാൻ പോന്നതാണ്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റിനു കോഴ വാങ്ങുന്നതു സംബന്ധിച്ച് ഈയിടെയുണ്ടായ വിവാദമാണു പുതിയ തീരുമാനത്തിന് കാരണം. ഇടനിലക്കാരുടെ കൊള്ള ഇതിലൂടെ ഒഴിവാക്കാം. കേരള സർക്കാരിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇടനിലക്കാരെ ഒഴിവാക്കി വിദേശരാജ്യങ്ങൾ നേരിട്ട് ഇന്ത്യൻ എംബസിയെ സമീപിക്കുന്ന സംവിധാനം നടപ്പാക്കുകയുമാണു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ലക്ഷക്കണക്കിനു നഴ്‌സുമാർക്ക് അനുഗ്രഹമാകുന്ന നീക്കമാണിത്.
ഫിലിപ്പീൻസിൽ നിന്നുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് വർഷങ്ങളായി അവിടത്തെ സർക്കാർ നിയന്ത്രിത സംവിധാനമായ ഫിലിപ്പീൻസ് ഓവർസീസ് എംപ്ലോയ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷൻ (പിഒഇഎ) വഴിയാണ്. ഇന്ത്യയിൽനിന്ന് 25 ലക്ഷം വരെ കോഴ നൽകി നഴ്‌സുമാർ എത്തുമ്പോൾ ഫിലിപ്പീൻസിൽ നിന്നുള്ളവർക്കു പണമേ കൊടുക്കേണ്ടി വരുന്നില്ല. അതിനിടെ, പുതിയ തീരുമാനം മൂലം കുവൈത്ത് ഏജൻസിസകൾ ഇന്ത്യൻ നഴ്‌സുമാരെ ഒഴിവാക്കുമെന്നു സ്വകാര്യ ഏജൻസികൾ വ്യാജപ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.
ഖത്തറിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പ്രധാനമായും മുംബൈ കേന്ദ്രമാക്കിയുള്ള രണ്ട് ഏജൻസികളാണു നടത്തുന്നത്. കോഴ ആവശ്യപ്പെടുന്ന ഏജൻസിയെ കരിമ്പട്ടികയിൽ പെടുത്തുമെന്നതിനാൽ അത്തരം ഖത്തറുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റിൽ ആരോപണങ്ങൾ കുറവാണ്. ആരോപണങ്ങൾ കുറവ്.