- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ പാർട്ടി ക്വട്ടേഷൻ പണികളും ക്രിമിനൽ സ്വഭാവവും മനസ്സിലാക്കിയതോടെ വിവാഹ മോചനത്തിന് ശ്രമിച്ചു; തന്നെ വിട്ട് പോയാൽ സഹോദരനെ വകവരുത്തുമെന്നും മാതാപിതാക്കളെ ആക്രമിക്കുമെന്നും പറഞ്ഞ് സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തി; സ്ഥിരമായി മർദ്ദിച്ചത് എന്ത് ചെയ്താലും പാർട്ടിയും പാർട്ടി വക്കീലും രക്ഷിച്ചോളും എന്നാവർത്തിച്ച്: ആസ്റ്റർമെഡിസ്റ്റിയിലെ നഴ്സിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത് വിവാഹ മോചനത്തിന് ശ്രമിച്ചതിന്റെ വൈരാഗ്യം തീർക്കാൻ
കൊച്ചി: ആസ്റ്റർമെഡിസ്റ്റിയിലെ നഴ്സിംങ് ജീവനക്കാരിയെ ആശുപത്രിയിലെ പാർക്കിംങ് ഏരിയയിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവും സഹോദരനുമടക്കമുള്ള സംഘം അറസ്റ്റിൽ. ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്കാനാവാതെ ആയപ്പോൾ രേഷ്മ ഒക്ടോബറിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ഭർത്താവ് സന്തോഷും ഭർതൃസഹോദരൻ സന്ദീപും സംഘവും ചേർന്ന് വെള്ളിയാഴ്ച ആശുപത്രിയിലെത്തി രേഷ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികൾ എത്തിയ കാറിൽ നിന്ന് സൾഫ്യൂരിക്ക് ആസിഡും ക്ലോറോഫോമും ഉൾപ്പെടെ കണ്ടെത്തിയിരുന്നു. ഭർത്താവ് സന്തോഷ് സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനും ഡിവൈഎഫ്ഐ മേഖല ജോയിന്റെ സെക്രട്ടറിയുമാണ്. ഇവരുടെ സഹോദരനും കേസിലെ പ്രതിയുമായ സന്ദീപ് ഡിവൈഎഫ്ഐയുടെ ഹരിപ്പാട് മേഖല സെക്രട്ടറിയാണ്. വധശ്രമവുമായി ബന്ധപ്പെട്ട് ഭർത്താവും ഹരിപ്പാട് സ്വദേശിയുമായ സന്തോഷ്, ഇവരുടെ സുഹൃത്ത് കാസീം, രഞ്ജിത്ത്, എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ ഹരിപ്പാട് മേഖല സെക്രട്ടറിയും സന്തോഷിന്റെ മൂത്ത സഹോദനുമായ സന്ദ
കൊച്ചി: ആസ്റ്റർമെഡിസ്റ്റിയിലെ നഴ്സിംങ് ജീവനക്കാരിയെ ആശുപത്രിയിലെ പാർക്കിംങ് ഏരിയയിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവും സഹോദരനുമടക്കമുള്ള സംഘം അറസ്റ്റിൽ. ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്കാനാവാതെ ആയപ്പോൾ രേഷ്മ ഒക്ടോബറിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ഭർത്താവ് സന്തോഷും ഭർതൃസഹോദരൻ സന്ദീപും സംഘവും ചേർന്ന് വെള്ളിയാഴ്ച ആശുപത്രിയിലെത്തി രേഷ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികൾ എത്തിയ കാറിൽ നിന്ന് സൾഫ്യൂരിക്ക് ആസിഡും ക്ലോറോഫോമും ഉൾപ്പെടെ കണ്ടെത്തിയിരുന്നു. ഭർത്താവ് സന്തോഷ് സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനും ഡിവൈഎഫ്ഐ മേഖല ജോയിന്റെ സെക്രട്ടറിയുമാണ്. ഇവരുടെ സഹോദരനും കേസിലെ പ്രതിയുമായ സന്ദീപ് ഡിവൈഎഫ്ഐയുടെ ഹരിപ്പാട് മേഖല സെക്രട്ടറിയാണ്.
വധശ്രമവുമായി ബന്ധപ്പെട്ട് ഭർത്താവും ഹരിപ്പാട് സ്വദേശിയുമായ സന്തോഷ്, ഇവരുടെ സുഹൃത്ത് കാസീം, രഞ്ജിത്ത്, എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ ഹരിപ്പാട് മേഖല സെക്രട്ടറിയും സന്തോഷിന്റെ മൂത്ത സഹോദനുമായ സന്ദീപിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്യുന്നത്. രേഷ്മയെ വകവരുത്താനായി വലിയ ഗൂഢാലോചനയാണ് പ്രതികൾ നടത്തിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ആസ്റ്റർമെഡിസിറ്റിയിൽ രേഷ്മയ്ക്കൊപ്പം ജോലി ചെയ്തിരുന്ന അടുത്ത സുഹൃത്തിനെ ഇതിനായി പ്രതികൾ ഹരിപ്പാടിലേക്ക് ആദ്യം തട്ടിക്കൊണ്ട് പോയി. പിന്നീട് മർദ്ദിച്ച് അവശനാക്കിയ ശേഷം രേഷ്മയെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. നേരത്തെ, സന്തോഷ് നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടും രേഷ്മ ഫോൺ എടുത്തിരുന്നില്ല. തുടർന്നാണ് ഇതിനായി അടുത്ത സുഹൃത്തിനെ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഉച്ചയോടെ പാർക്കിംങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് രേഷ്മയെ വലിച്ച് കയറ്റുകയായിരുന്നു. രേഷ്മയുടെ പിതാവ് പറയുന്നു.
കാറിൽ വെച്ച്് വിവാഹമോചനം പിൻവലിക്കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടു. എന്നാൽ സാധിക്കില്ലെന്ന് രേഷ്മ വ്യക്തമാക്കിയതോടെയായിരുന്നു ആദ്യം ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. എന്നാൽ രേഷ്മ കുതറിയോടാൻ ശ്രമിച്ചതോടെയായിരുന്നു, സന്തോഷ് നെഞ്ചിലും വയറിനും കഴുത്തിനും കൈയിലുമായി ആഞ്ഞ് കുത്തിയത്. രേഷ്മയുടെ നിലവിളി കേട്ടതോടെ പാർക്കിംങ്ങ് ഏരിയയിൽ ഉണ്ടായിരുന്ന സുഹൃത്ത് ഇത് കാണുകയും, തുടർന്ന് രേഷ്മയെ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ഓപ്പറേഷൻ തീയ്യറ്ററിൽ എത്തിച്ച ഉടനെതന്നെ രേഷ്മയെ ഓപ്പൺ ഹാർട്ട് സർജ്ജറിക്ക് വിധേയയാക്കുകയായിരുന്നു. രേഷ്മ അപകടനില തരണം ചെയ്തതെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മിനുട്ടുകൾക്കുള്ളിൽ തന്നെ സർജ്ജറിക്ക് വിധേയമാക്കിയതാണ് രേഷ്മയുടെ ജീവൻ നിലനിർത്താൻ സഹായകരമായതെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
പ്രണയത്തിലായിരുന്ന രേഷ്മയെ പെൺവീട്ടുകാർ അറിയാതെയായിരുന്നു സന്തോഷ് വിവാഹം ചെയ്തത്. തുടർന്ന് വീട്ടിൽ നിന്ന് 2016 അവസാനം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ പാർട്ടി ക്വട്ടേഷൻ പണികളും, ക്രിമിനൽ സ്വഭാവവും, സംശയവും മനസ്സിലാക്കിയതോടെ രേഷ്മ ഉടൻ തന്നെ വിവാഹമോചനം നേടാൻ ശ്രമിച്ചിരുന്നു. എന്നാൽ തന്നെ വിട്ട് പോയാൽ രേഷ്മയുടെ സഹോദരനെ വകവരുത്തുമെന്നും മാതാപിതാക്കളെ ആക്രമിക്കുമെന്നും സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി രേഷ്മയുടെ പിതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതേത്തുടർന്നാണ് മകൾ ആ വീട്ടിൽ തന്നെ ഈ ഒക്ടോബർ വരെ നിന്നത്. ഇതിനിടെ സംശയരോഗം മൂർച്ഛിച്ചതോടെ സന്തോഷ് നിരന്തരം സ്വകാര്യഭാഗങ്ങളിൽ ഉൾപ്പടെ രേഷ്മയെ മർദ്ദിക്കുമായിരുന്നുവെന്നും രേഷ്മ പറഞ്ഞതായി പിതാവ് പറയുന്നു. തങ്ങൾ എന്ത് ചെയ്താലും പാർട്ടിയും പാർട്ടി വക്കീലും ഞങ്ങളെ രക്ഷിച്ചോളും എന്ന് പറഞ്ഞായിരുന്നു ഭീഷണിയും മർദ്ദനവും.
സന്തോഷിന്റെ ഭീഷണിമൂലമാണ് ഹരിപ്പാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രേഷ്മയുടെ കുടുംബം പിന്നീട് ഓച്ചിറയിലേക്ക് മാറി വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്നാണ് പിതാവ് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്. ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ക്രൂരമായ പീഡനം ഉണ്ടായിട്ടും രേഷ്മ ഒന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല. വിവാഹ മോചനം നൽകുന്നതിന്റെ തൊട്ടുമുമ്പാണ് കാര്യങ്ങൾ മകൾ തുറന്ന് പറയുന്നതെന്നും പിതാവ് പറയുന്നു. രണ്ടര വർഷത്തിന് ശേ്ഷം തന്റെ മകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനിടെയാണ് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്. കൊലപാതക ശ്രമത്തിന് ശേഷവും സന്തോഷും കുടുംബവും മകൾക്ക് എതിരെ അപവാദ പ്രചരണം നടത്തുകയാണെന്നും പിതാവ് ആരോപിച്ചു.