- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സസ് സമരം: മാനേജ്മെന്റുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം; മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
കോട്ടയം: അടിസ്ഥാന ശമ്പളമാവശ്യപ്പെട്ട് നഴ്സുമാരെ സമരത്തിലേയ്ക്ക് വലിച്ചിഴച്ച ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ രജിസ്ട്രേഷൻ റദ്ദാക്കലടക്കമുള്ള കടുത്ത നടപടികൾക്ക് സർക്കാർ തയ്യാറാകണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. നേഴ്സുമാരുടെ ആവശ്യം തികച്ചും ന്യായമാണ്. ഇതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുകയാണ് മാനേജ്മെന്റുകൾ. സർക്കാർ കർശന നടപടികൾക്കു മുതിരാത്തതാണ് മാനേജ്മെന്റുകളുടെ അലംഭാവത്തിനു കാരണം. രോഗികളുടെ പേരു പറഞ്ഞാണ് മാനേജ്മെന്റുകൾ വിരട്ടൽ നടത്തുന്നത്. ഇത്രയധികം ആശുപത്രികൾ ഇല്ലെങ്കിലും കേരളത്തിൽ കുഴപ്പമൊന്നും സംഭവിക്കില്ല. കാര്യക്ഷമതയോടെ ഏതെങ്കിലും ആശുപത്രിക്കെതിരെ നടപടിയെടുത്താൽ തീർക്കാവുന്നതേയുള്ളൂ നഴ്സ്മാരുടെ പ്രശ്നം. നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം നൽകുന്നതിന്റെ പേരിൽ രോഗികൾ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഇതിനായി ആശുപത്രികളെ സ്റ്റാർ ക്ലാസിഫിക്കേഷൻ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിലാവണം ബില്ലുകൾ എന്നും ഫൗണ്ടേഷൻ നിർദ്ദേശിച്ചു. നഴ്സുമാരുടെ സമരത്തോട് ഫൗണ്ടേഷൻ ഐക്യദാർഢ്യം
കോട്ടയം: അടിസ്ഥാന ശമ്പളമാവശ്യപ്പെട്ട് നഴ്സുമാരെ സമരത്തിലേയ്ക്ക് വലിച്ചിഴച്ച ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ രജിസ്ട്രേഷൻ റദ്ദാക്കലടക്കമുള്ള കടുത്ത നടപടികൾക്ക് സർക്കാർ തയ്യാറാകണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. നേഴ്സുമാരുടെ ആവശ്യം തികച്ചും ന്യായമാണ്. ഇതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുകയാണ് മാനേജ്മെന്റുകൾ. സർക്കാർ കർശന നടപടികൾക്കു മുതിരാത്തതാണ് മാനേജ്മെന്റുകളുടെ അലംഭാവത്തിനു കാരണം.
രോഗികളുടെ പേരു പറഞ്ഞാണ് മാനേജ്മെന്റുകൾ വിരട്ടൽ നടത്തുന്നത്. ഇത്രയധികം ആശുപത്രികൾ ഇല്ലെങ്കിലും കേരളത്തിൽ കുഴപ്പമൊന്നും സംഭവിക്കില്ല. കാര്യക്ഷമതയോടെ ഏതെങ്കിലും ആശുപത്രിക്കെതിരെ നടപടിയെടുത്താൽ തീർക്കാവുന്നതേയുള്ളൂ നഴ്സ്മാരുടെ പ്രശ്നം.
നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം നൽകുന്നതിന്റെ പേരിൽ രോഗികൾ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഇതിനായി ആശുപത്രികളെ സ്റ്റാർ ക്ലാസിഫിക്കേഷൻ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിലാവണം ബില്ലുകൾ എന്നും ഫൗണ്ടേഷൻ നിർദ്ദേശിച്ചു. നഴ്സുമാരുടെ സമരത്തോട് ഫൗണ്ടേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു.സാംജി പഴേപറമ്പിൽ, ബിനു പെരുമന, സോണി ഫിലിപ്പ്, ദിയാ ആൻ ജോസ് എന്നിവർ പ്രസംഗിച്ചു.