- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്യമായ അവധിയില്ല; മിന്നൽ പണിമുടക്കുമായി മെഡിക്കൽ കോളജിലെ നഴ്സുമാർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു വിഭാഗം നഴ്സുമാർ ഇന്ന് ഒരു മണിക്കൂർ പണിമുടക്കി. അത്യാഹിത വിഭാഗത്തെ ഒഴിവാക്കി കൊണ്ടായിരുന്നു നഴ്സസ് യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്ക്.
ഡ്യൂട്ടിക്ക് ശേഷം കൃത്യമായ അവധി അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. ഏഴ് ദിവസം തുടർച്ചയായി ജോലി ചെയ്യുന്ന നഴ്സുമാർ നൈറ്റ് ഡ്യൂട്ടി ഓഫിന് ശേഷം വീണ്ടും ജോലിക്ക് കയറേണ്ട അവസ്ഥയാണ്. ഏഴ് ദിവസത്തെ ജോലിക്ക് ശേഷം മൂന്ന് ദിവസത്തെ അവധി വേണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
എന്നാൽ സർക്കാർ നിർദ്ദേശം അനുസരിച്ചാണ് ഡ്യൂട്ടി ഇടുന്നതെന്നും കോവിഡ് ഡ്യൂട്ടിയിൽ നിന്നൊഴിവായി നിൽക്കുന്ന നഴ്സുമാർ ഡ്യൂട്ടി എടുക്കാൻ തയാറായാൽ അവധി അനുവദിക്കാമെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ . അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു.
മറുനാടന് ഡെസ്ക്