- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രോഗബാധിതയായി ജോലി നഷ്ടപ്പെട്ട നഴ്‌സിന് 120,000 റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ദോഹ: രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗം പിടിപെട്ട് ജോലി നഷ്ടപ്പെട്ട നഴ്‌സിന് 120,000 റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ഒരു പെട്രൊളിയം കമ്പനിക്കെതിരേയാണ് ചരിത്രപരമായ ഉത്തരവ് ഖത്തർ പരമോന്നത കോടതി വിധിച്ചിരിക്കുന്നത്. പെട്രോളിയം കമ്പനിയുടെ ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് നഴ്‌സിന് രോഗം ബാധിക്കുന്നതും പിന്നീട് ജോലി നഷ്ടമ
ദോഹ: രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗം പിടിപെട്ട് ജോലി നഷ്ടപ്പെട്ട നഴ്‌സിന് 120,000 റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ഒരു പെട്രൊളിയം കമ്പനിക്കെതിരേയാണ് ചരിത്രപരമായ ഉത്തരവ് ഖത്തർ പരമോന്നത കോടതി വിധിച്ചിരിക്കുന്നത്.
പെട്രോളിയം കമ്പനിയുടെ ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് നഴ്‌സിന് രോഗം ബാധിക്കുന്നതും പിന്നീട് ജോലി നഷ്ടമാകുന്നതും. കമ്പനിയിലെ തൊഴിലാളികൾക്ക് കുത്തിവയ്പ് എടുക്കുന്നതിനിടെ നഴ്‌സിന് രോഗം ബാധിക്കുകയായിരുന്നു. രോഗബാധയെത്തുടർന്ന് ഇവർക്ക് 15 ശതമാനം വൈകല്യം ബാധിക്കുകയും തുടർന്ന് 32,000 റിയാൽ നഷ്ടപരിഹാരം നൽകി കമ്പനി ഇവരെ പിരിച്ചുവിടുകയുമായിരുന്നു. എന്നാൽ നഷ്ടപരിഹാരം തീരെ കുറവാണെന്നും രണ്ട് മില്യൺ റിയാൽ നഷ്ടപരിഹാരം ആവശ്യമാണെന്നും കാണിച്ച് നഴ്‌സ് കീഴ്‌കോടതിയെ വീണ്ടും സമീപിച്ചു.
പിന്നീട് കീഴ്‌കോടതിയിൽ നിന്ന് കേസ് അപ്പീൽ കോടതിയിൽ എത്തി. അവിടെ നിന്നും അപ്പീൽ കോടതി ഉത്തരവ് ചോദ്യം ചെയ്ത് കമ്പനി പരമോന്നത കോടതിയിലെത്തുകയായിരുന്നു. എന്നാൽ മതിയായ കമ്പനി ക്ലിനിക്കൽ മതിയായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയ കോടതി നഴ്‌സിന് 120,000 റിയാൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
തൊഴിലാളികൾക്കു കുത്തിവയ്പ് എടുക്കുന്നതിനിടയിൽ നഴ്‌സിന് സൂചി കൊണ്ടുള്ള കുത്തേറ്റിട്ടുണ്ടെങ്കിൽ അത് തങ്ങളെ അറിയിക്കേണ്ടിയിരുന്നു എന്ന് കമ്പനി കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ തനിക്ക് ഇതുമൂലം രോഗം പകർന്നതിനാലാണ് ജോലി നഷ്ടമായതെന്ന് നഴ്‌സും കോടതിയെ അറിയിച്ചു. കമ്പനിയുടെ വാദഗതികൾ തള്ളിയ കോടതി നഴ്‌സിന് അനുകൂലമായി ഉത്തരവിടുകയായിരുന്നു.