കൊച്ചി: നേഴ്സസ് വാരാചരണത്തിന്റെ ഭാഗമായി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെനഴ്സുമാർ മരടിലെ സെന്റ് ജോസഫ്സ് വൃദ്ധസദനം സന്ദർശിച്ച് അവിടുത്തെഅന്തേവാസികൾക്ക് സമ്മാനങ്ങൾ നൽകി. മരുന്നും ഭക്ഷ്യോൽപന്നങ്ങളുംപ്രോട്ടീൻ പൗഡറും അടങ്ങുന്നതായിരുന്നു സമ്മാനങ്ങൾ. ശനിയാഴ്ച നേഴ്സസ്ദിനത്തിലാണ് വാരാചരണം സമാപിക്കുക.