- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പാരഗൺ ഹോട്ടലിൽ ഭക്ഷണത്തിന് ബില്ലു കൊടുത്ത് അയാൾ അത്ഭുതപ്പെടുത്തി; അറിയുമോ എന്ന ചോദ്യത്തിലൂടെ ഐസിസിയുവിലെ ആ പഴയ രോഗിയെ ഓർമിപ്പിച്ചു; റാഷിദ് വയനാടിന്റെ നഴ്സ്അനുഭവം
കോഴിക്കോട് പാരഗൺ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പണം കൊടുക്കാനൊരുങ്ങുമ്പോൾ ഞാൻ കഴിച്ച ഭക്ഷണത്തിന്റെ വില അജ്ഞാതൻ കാഷ്യർക്ക് നൽകി, ശേഷം സന്തോഷഭാവത്തിൽ അറിയുമോ എന്നൊരു ചോദ്യവും. ഓർമ്മയുടെ താളുകൾ അരിച്ചു നോക്കിയെങ്കിലും ആ മുഖം മനസ്സിലെത്തിയില്ല. അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല എന്ന് ഉത്തരം നൽകുന്നത് ശരിയല്ലെന്ന് ഇംപ്രഷൻ മാനേജ്‌മെന്റ് ട്രെയിനിംഗിൽ ഐഐടി കാൺപുരിലെ സൈക്കോളജിസ്റ്റ് പറഞ്ഞതോർമ വന്നു. മാത്രമല്ല ഞാൻ കഴിച്ച ഭക്ഷണത്തിന്റെ വില നൽകിയഒരാളെ തീർത്തും അറിയില്ലെന്ന് പറയാൻ പറ്റുമോ? ഓർമ്മയിൽ വരുന്നുണ്ടെന്ന് ഒരു ഒഴുക്കൻ മറുപടി ഞാൻ തട്ടിവിട്ടു. ഒരു ബിരിയാണിയുടെ വിലയുടെ പ്രത്യാഭിവാദ്യം. ഒടുവിൽ അയാൾ ഓർമ്മ പുതുക്കി... ഒന്നര വർഷം മുമ്പ്് ഞാൻ വയനാട് ജില്ലാ ആശുപത്രി ഐസിസിയുവിൽ സേവനം ചെയ്യുമ്പോൾ ഹൃദയാഘാതത്തെത്തുടർന്ന് ചികിൽസക്കെത്തിയതായിരുന്നു അയാൾ, ഡോക്ടർ കുറിച്ചിട്ട ഇൻജക്ഷനും ഒരുകൂട്ടം മരുന്നുകൾക്കുമൊപ്പം ബഹുമാനപ്പെട്ട എന്റെ വക നൽകേണ്ടി വന്ന ഷോക്കും വാങ്ങി ചലനമറ്റ ഹൃദയത്തെ ഒരിക്കൽ കൂടി ഉണർത്തി ഹൃദയത്
കോഴിക്കോട് പാരഗൺ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പണം കൊടുക്കാനൊരുങ്ങുമ്പോൾ ഞാൻ കഴിച്ച ഭക്ഷണത്തിന്റെ വില അജ്ഞാതൻ കാഷ്യർക്ക് നൽകി, ശേഷം സന്തോഷഭാവത്തിൽ അറിയുമോ എന്നൊരു ചോദ്യവും.
ഓർമ്മയുടെ താളുകൾ അരിച്ചു നോക്കിയെങ്കിലും ആ മുഖം മനസ്സിലെത്തിയില്ല.
അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല എന്ന് ഉത്തരം നൽകുന്നത് ശരിയല്ലെന്ന് ഇംപ്രഷൻ മാനേജ്‌മെന്റ് ട്രെയിനിംഗിൽ ഐഐടി കാൺപുരിലെ സൈക്കോളജിസ്റ്റ് പറഞ്ഞതോർമ വന്നു. മാത്രമല്ല ഞാൻ കഴിച്ച ഭക്ഷണത്തിന്റെ വില നൽകിയഒരാളെ തീർത്തും അറിയില്ലെന്ന് പറയാൻ പറ്റുമോ?
ഓർമ്മയിൽ വരുന്നുണ്ടെന്ന് ഒരു ഒഴുക്കൻ മറുപടി ഞാൻ തട്ടിവിട്ടു. ഒരു ബിരിയാണിയുടെ വിലയുടെ പ്രത്യാഭിവാദ്യം.
ഒടുവിൽ അയാൾ ഓർമ്മ പുതുക്കി...
ഒന്നര വർഷം മുമ്പ്് ഞാൻ വയനാട് ജില്ലാ ആശുപത്രി ഐസിസിയുവിൽ സേവനം ചെയ്യുമ്പോൾ ഹൃദയാഘാതത്തെത്തുടർന്ന് ചികിൽസക്കെത്തിയതായിരുന്നു അയാൾ, ഡോക്ടർ കുറിച്ചിട്ട ഇൻജക്ഷനും ഒരുകൂട്ടം മരുന്നുകൾക്കുമൊപ്പം ബഹുമാനപ്പെട്ട എന്റെ വക നൽകേണ്ടി വന്ന ഷോക്കും വാങ്ങി ചലനമറ്റ ഹൃദയത്തെ ഒരിക്കൽ കൂടി ഉണർത്തി ഹൃദയത്തിന്റെ അകത്ത് നിന്നുത്ഭവിച്ച നന്ദിയുടെ ഒരായിരം വാക്കുകൾ വിണ്ടും അയാൾ പറഞ്ഞു.
ആതുരാലയങ്ങളുടെ ചുമർഭിത്തികൾക്കുള്ളിൽ സേവനം ചെയ്യുന്ന സഹസ്‌നേഹിതർക്ക് കൂടി ഈ അനുഭവം സമർപ്പിക്കുന്നു.
(അലിഗഡ് മുസ്ലിം സർകലാശാലയ്ക്കു കീഴിലുള്ള ജെ എൻ മെഡിക്കൽ കോളജിലെ നഴ്‌സിങ് ഓഫീസറാണ് ലേഖകൻ)