മെച്ചപ്പെട്ട ശമ്പളത്തിനും തൊഴിൽ സാഹചര്യങ്ങൾക്കുമായി സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ന്യൂസിലാന്റിലെ 30,000 ത്തോളം നഴ്സുമാർ ഇന്ന് ജോലിയിൽ നിന്ന് വിട്ട് നില്ക്കും. രാജ്യവ്യാപകമായി എട്ട് മണിക്കൂർ നീളുന്ന പണിമുടക്കിൽ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.

ഈ ആഴ്ച ആദ്യം ജില്ലാ ആരോഗ്യ ബോർഡ് നിർദ്ദേശിച്ച 1.4 ശതമാനം ശമ്പള വർദ്ധനവ് ന്യൂസിലാന്റ് നഴ്സസ് ഓർഗനൈസേഷൻ (എൻഎസ്എൻഒ) നിരസിച്ചതിനെ തുടർന്നാണ് പണിമുടക്കാൻ യൂണിയൻ തീരുമാനിച്ചത്.നഴ്സുമാരുടെ ആവശ്യം 17 ശതമാനം വർധനവാണെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നുമാണ് സർക്കാർ നിലപാട്.

സമരത്തിന്റെ ഭാഗമായി ആയിരക്കണക്കിന് നഴ്സുമാർ പ്ലക്കാർഡുകൾ ധരിച്ച് തെരുവുകളിൽ അണിനിരന്നു, മറ്റുള്ളവർ രാജ്യത്തും പാർക്കുകളിലും ആശുപത്രികളിലും ഒത്തുകൂടി പ്രതിഷേധം രേഖപ്പെടുത്തി.രാജ്യത്തൊട്ടാകെയുള്ള പൊതു ആശുപത്രികളിലെ നഴ്‌സുമാർ, മിഡൈ്വഫുകൾ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, ജില്ലാ ഹെൽത്ത് ബോർഡ് (ഡിഎച്ച്ബി) ജീവനക്കാർ എന്നിവർ സമരത്തിൽ പങ്കാളികളാകും.