- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിലെ നഴ്സുമാർക്ക് ആശ്വാസം; സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന നഴ്സുമാരെ ബിരുദ നിബന്ധനയിൽ നിന്ന് ഒഴിവാക്കി; നിലവിലുള്ള ഡിപ്ലോമ നഴ്സുമാർക്ക് ജോലിയിൽ തുടരാം
ദുബായ്: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് നിലവിലുള്ള ആർ എൻ (രജിസ്റ്റേർഡ് നേഴ്സ്) എന്ന വിഭാഗത്തിൽ ജോലി തുടരാമെന്ന് അധിക്രതർ വ്യക്തമാക്കി. ആർ എൻ വിഭാഗത്തിൽ തുടരാൻ പഴയ മൂന്ന് വർഷ കോഴ്സിന് പകരം മൂന്നര വർഷ കോഴ്സ് അധിക്രതർ നിർബന്ധമാക്കിയതാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരെ ആശങ്കയിലാക്കിയത്. എന്നാൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് നിയമം ബാധകമല്ലെന്നും പുതുതായി ജോലി തേടുന്നവർക്ക് ഈ തസ്തികയിൽ ജോലി ചെയ്യണമെങ്കിൽ മൂന്നര വർഷ കോഴ്സ് നിർബന്ധമായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. മൂന്നര വർഷത്തെ കോഴ്സ് പൂർത്തിയാക്കിയില്ലെന്ന് കാണിച്ച് പല നഴ്സുമാരെയും പിഎൻ (പ്രാക്ടിക്കൽ നേഴ്സ്) എന്ന വിഭാഗത്തിലേക്ക് തരം താഴ്‌ത്തിയിരുന്നു. അത്കൊണ്ട് തന്നെ ഇവർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ശമ്പളവും ആനുകൂല്യവും വലിയ രീതിയിൽ വെട്ടിച്ചുരുക്കുകയും ചെയ്തു. പുതിയ നടപടിക്കെതിരെ ഉയർന്നുവന്ന വ്യാപകമായ പരാതിയെ തുടർന്നാണ് അധിക്രതർ തീരുമാനത്തിന് ചെറിയൊരു മാറ്റം വരുത്തിയത്. പുതിയ ഉത്തരവ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർ
ദുബായ്: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് നിലവിലുള്ള ആർ എൻ (രജിസ്റ്റേർഡ് നേഴ്സ്) എന്ന വിഭാഗത്തിൽ ജോലി തുടരാമെന്ന് അധിക്രതർ വ്യക്തമാക്കി. ആർ എൻ വിഭാഗത്തിൽ തുടരാൻ പഴയ മൂന്ന് വർഷ കോഴ്സിന് പകരം മൂന്നര വർഷ കോഴ്സ് അധിക്രതർ നിർബന്ധമാക്കിയതാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരെ ആശങ്കയിലാക്കിയത്.
എന്നാൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് നിയമം ബാധകമല്ലെന്നും പുതുതായി ജോലി തേടുന്നവർക്ക് ഈ തസ്തികയിൽ ജോലി ചെയ്യണമെങ്കിൽ മൂന്നര വർഷ കോഴ്സ് നിർബന്ധമായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
മൂന്നര വർഷത്തെ കോഴ്സ് പൂർത്തിയാക്കിയില്ലെന്ന് കാണിച്ച് പല നഴ്സുമാരെയും പിഎൻ (പ്രാക്ടിക്കൽ നേഴ്സ്) എന്ന വിഭാഗത്തിലേക്ക് തരം താഴ്‌ത്തിയിരുന്നു. അത്കൊണ്ട് തന്നെ ഇവർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ശമ്പളവും ആനുകൂല്യവും വലിയ രീതിയിൽ വെട്ടിച്ചുരുക്കുകയും ചെയ്തു. പുതിയ നടപടിക്കെതിരെ ഉയർന്നുവന്ന വ്യാപകമായ പരാതിയെ തുടർന്നാണ് അധിക്രതർ തീരുമാനത്തിന് ചെറിയൊരു മാറ്റം വരുത്തിയത്.
പുതിയ ഉത്തരവ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഏതാണ്ട്
1500 ലധികം വരുന്ന നഴ്സുമാർക്ക് ഏറെ ആശ്വാസം പകരും.