- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് ജോലിയുള്ള നഴ്‌സുമാർ നാട്ടിൽ മരിച്ചാൽ ഇൻഷുറൻസ് കമ്പനികൾ കോടികൾ നൽകേണ്ടി വരും; രണ്ടു നഴ്‌സുമാരുടെ കുടുംബത്തിന് ഒരു കോടി വീതം അനുവദിച്ച് ട്രിബ്യൂണൽ
കോട്ടയം: ഇന്ത്യയിലേക്ക് വിദേശനാണ്യം എത്തിക്കുന്നവരിൽ മുഖ്യമായ പങ്കുവഹിക്കുന്നവരാണ് മലയാളി നഴ്‌സുമാർ. ആതുരസേവന രംഗത്തെ മാലാഖമാർ യൂറോപ്യൻ, അമേരിക്കൻ, ഗൾഫ് രാജ്യങ്ങളിൽ കാലങ്ങളായി ജോലിനോക്കി വരുന്നു. നാടിനും കുടുംബത്തിനും നല്ലഭാവി ലക്ഷ്യം കണ്ട് ജോലി ചെയ്യുന്ന ഇവർ നാട്ടിലെത്താൻ ആഗ്രഹിക്കാറുണ്ടെന്നും വിരളമായി മാത്രമേ അതിന് സാധിക

കോട്ടയം: ഇന്ത്യയിലേക്ക് വിദേശനാണ്യം എത്തിക്കുന്നവരിൽ മുഖ്യമായ പങ്കുവഹിക്കുന്നവരാണ് മലയാളി നഴ്‌സുമാർ. ആതുരസേവന രംഗത്തെ മാലാഖമാർ യൂറോപ്യൻ, അമേരിക്കൻ, ഗൾഫ് രാജ്യങ്ങളിൽ കാലങ്ങളായി ജോലിനോക്കി വരുന്നു. നാടിനും കുടുംബത്തിനും നല്ലഭാവി ലക്ഷ്യം കണ്ട് ജോലി ചെയ്യുന്ന ഇവർ നാട്ടിലെത്താൻ ആഗ്രഹിക്കാറുണ്ടെന്നും വിരളമായി മാത്രമേ അതിന് സാധിക്കാറുള്ളൂ. നാട്ടിലെത്തുമ്പോൾ ചിലർ നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തി അപകടമുണ്ടായാൽ നഴ്‌സുമാരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ നിയമത്തിന്റെ വഴിയേ പോയിട്ടും കാര്യമായ നീതിലഭിക്കാത്തവരും ഉണ്ടായിട്ടുണ്ട്. വിദേശത്ത് ഇൻഷുറൻസ് ഉണ്ടെങ്കിലും മരണം നാട്ടിലായതിനാൽ ഇൻഷുറൻസ് കമ്പനികൾ വൻതുക നൽകാൻ മടിക്കുന്നതായിരുന്നു ഇവരുടെ ആശ്രിതരെ വലച്ചിരുന്ന സംഭവം. ഇത്തരം സംഭവങ്ങൾ ഇനി കേരളത്തിൽ ഉണ്ടാകാൻ ഇടയില്ല. വിദേശത്ത് ജോലുയുള്ള നഴ്‌സുമാർ നാട്ടിൽ മരിച്ചാൽ ഇൻഷുറൻസ് കമ്പനികൾ കോടികൾ നൽകണമെന്ന് കോടതി ഉത്തവിട്ടു.
കേരളത്തിൽ വച്ച് വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ച നഴ്‌സുമാരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് കമ്പനി നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കവേ മോട്ടോർവാഹന നഷ്ടപരിഹാര ട്രിബ്യൂണൽ ഉത്തരവാണ് ഇതിൽ നിർണ്ണായകമായിരിക്കുന്നത്. യുഎഇയിൽ നഴ്‌സായിരുന്ന പത്തനംതിട്ട കലഞ്ഞൂർ പ്രസീദയിൽ രത്‌നവല്ലിയുടെയും കുവൈത്തിൽ നഴ്‌സായിരുന്ന കോഴഞ്ചേരി കാലായിൽ പുത്തൻവീട്ടിൽ ഷേർലിയുടെയും അവകാശികൾക്കാണ് ഒരുകോടി തൊണ്ണൂറായിരം രൂപ വീതം നൽകാൻ ട്രിബ്യൂണൽ ജഡ്ജി ടി. വി. അനിൽകുമാർ ഉത്തരവിട്ടത്. ഇവർക്ക് വിദേശത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പണം നൽകാൻ സാധിക്കില്ലെന്ന നിലപാടാണ് ഇൻഷുറൻസ് കമ്പനികൾ സ്വീകരിച്ചത്. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോയപ്പോൾ കുടുംബത്തിന് അനുകൂലമായ വിധി ലഭിക്കുകയായിരുന്നു.
മകനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവേ 2007 ജനുവരി അഞ്ചിന് കലഞ്ഞൂർ ജംക്ഷനു സമീപം വാൻ ഇടിച്ചാണ് രത്‌നവല്ലി മരണപ്പെട്ടത്. രത്‌നവല്ലിയുടെ ഭർത്താവും മക്കളും നഷ്ടപരിഹാരത്തിന് കേസ് നൽകിയെങ്കിലും ഒരു വർഷത്തിനു ശേഷം ഹൃദയാഘാതം മൂലം ഭർത്താവും മരിച്ചു. 57.89 ലക്ഷം രൂപ നഷ്ടപരിഹാരവും 3.48 ലക്ഷം രൂപ കോടതി ചെലവും 2007 ജൂലൈ 23 മുതൽ ഒൻപത് ശതമാനം പലിശയും നൽകാനാണ് വിധി. ഇൻഷുറൻസ് കമ്പനിയുടെ വീഴ്‌ച്ചയെയും കോടതി വിമർശിച്ചു.
2009 മാർച്ച് 23ന് പുലർച്ചെ കായംകുളം - പുനലൂർ റോഡിൽ കറ്റാനം മെഡിക്കൽ സെന്ററിനു സമീപമുണ്ടായ അപകടത്തിലാണ് ഷേർലി, പിതാവ് കുഞ്ഞച്ചൻ, സഹോദരി ജോളി എന്നിവർ മരിച്ചത്. സഹോദരൻ രാജനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു നൂറനാട്ടുള്ള രാജന്റെ വീട്ടിലേക്ക് വാനിൽ കൂട്ടിക്കൊണ്ടുവരുമ്പോൾ നോ പാർക്കിങ് മേഖലയിൽ നിർത്തിയിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കോഴഞ്ചേരി കാലായിൽ പുത്തൻവീട്ടിൽ ഷിബു ഫിലിപ്പിന്റെ ഭാര്യ കുവൈത്തിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്ന ഷേർലി അവധിക്കു നാട്ടിൽ വന്നപ്പോഴായിരുന്നു അപകടം.
വിദേശ രാജ്യങ്ങളിലെ ജോലിക്ക് സ്ഥിരതയില്ലെന്നും നാട്ടിലെ നഴ്‌സിന്റെ വരുമാനം മാത്രമേ കണക്കിലെടുക്കാവൂ എന്നുമുള്ള ഇൻഷുറൻസ് കമ്പനികളുടെ വാദം ട്രിബ്യൂണൽ തള്ളി. ഷേർലി മരിച്ച കേസിൽ 69.21 ലക്ഷം രൂപയും ഹർജി തീയതി മുതൽ ഒൻപതു ശതമാനം പലിശയും കോടതി ചെലവായി 4.16 ലക്ഷം രൂപയും അടക്കം 1.09 കോടി രൂപ വാനിന്റെയും ലോറിയുടെയും ഇൻഷുറൻസ് കമ്പനികൾ 30 ദിവസത്തിനകം ട്രിബ്യൂണൽ മുമ്പാകെ കെട്ടിവയ്ക്കാനാണ് ഉത്തരവ്. ഇതേ അപകടത്തിൽ മരിച്ച ഷേർലിയുടെ പിതാവ് 70 വയസുള്ള കുഞ്ഞച്ചന്റെ അവകാശികൾക്ക് 5.21 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരെയും അവരുടെ കുടുംബത്തെയും സംബന്ധിച്ചിടത്തോളും നിർണ്ണായകമായ വിധിയാണ് ഇത്. വിദേശത്ത് വച്ചുണ്ടാകുന്ന ചെറിയ അപകടങ്ങൾക്ക് പോലും വൻതുക നഷ്ടപരിഹാരം അവിടെ ലഭിക്കാറുണ്ട്. എന്നാൽ, മാതൃരാജ്യത്തിൽ എത്തിയാൽ അങ്ങനെ വിദേശത്ത് ജോലി ചെയ്തിരുന്ന ശമ്പളത്തിനെ അടിസ്ഥാനമാക്കി നൽകാൻ സാധിക്കില്ലെന്ന ഇൻഷുറൻസ് കമ്പനികളുടെ വാദത്തിനാണ് ഇതോടെ ട്രിബ്യൂണൽ വിധിയിലൂടെ അറുതി വന്നിരിക്കുന്നത്.

