തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം നഴ്‌സുമാർ സമരത്തിലാണ്. കോട്ടയത്തെ ആശുപത്രിയിൽ നഴ്‌സുമാരെ പുറത്താക്കി കൊണ്ടാണ് മാനേജ്‌മെന്റുകൾ പ്രതികാരം തീർത്തത്. മാന്യമായ ശമ്പളം ലഭിക്കാനുള്ള സമരം തുടരുന്ന നഴ്‌സുമാരിൽ കഴിവും അർഹതയും ഉള്ളവരെ തേടി ഒരു പുതുഅവസരം വരുന്നു. മലയാളി നഴ്‌സുമാർക്ക് യുകെയിൽ ജോലി ചെയ്യാനുള്ള അവസരമാണ് കൈവരുന്നത്.

നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ പരിചയക്കാരോ ഐഇഎൽറ്റിഎസ് 6. 5 എങ്കിലും നേടിയ നഴ്സുമാരാണെങ്കിൽ യുകെയിലേക്ക് വരാൻ സുവർണാവസരം ആണിത്. പൂർണ്ണമായും സൗജന്യമായി യുകെയിലേക്ക് നഴ്സുമാരെ നിയമിക്കാൻ എൻഎച്ച്എസ് പ്രതിനിധികൾ അടങ്ങിയ സംഘം ഈ മാസം അവസാനം കൊച്ചിയിൽ എത്തുകയാണ്. കൊച്ചി കലൂരിലും അങ്കമാലിയിലുമായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന റിക്രൂട്ട്‌മെന്റിൽ ഒരു വർഷം എങ്കിലും തൊഴിൽ പരിചയവും ഐഇഎൽറ്റിഎസും ഉള്ളവർക്ക് അവസരം ലഭിക്കും.

ആരോഗ്യ വിഭാഗത്തിൽ നിന്നും രണ്ടു പേർ ഉൾപ്പെടുന്ന ടീമാണ് ഇന്റർവ്യൂവിനായി എത്തുക. കുറഞ്ഞത് ഒരു വർഷം തൊഴിൽ പരിചയവും ഐഇഎൽടിഎസ് 7 തേടിയവരെയാണ് നോക്കുന്നതെങ്കിലും 6.5 നേടിയവരെയും പരിഗണിക്കും. ബിഎസ്‌സി അല്ലെങ്കിൽ ജനറൽ നഴ്‌സിങ് മെഡിസിനിൽ യോഗ്യത നേടിയുള്ളവർ ആയിരിക്കണം. ഇവർക്ക് 7 ബാന്റ് നേടുന്നതിനുള്ള പരിശീലനവും നൽകും. കേരളത്തിൽ നിന്നും യുകെയിലെത്തി നഴ്‌സിങ് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണാവസരമാണ് എൻഎച്ച്എസ് ഇപ്പോൾ നൽകുന്നത്.

മൂന്ന് വർഷത്തെ വർക്ക് വിസ, വർഷം 22180 മുതൽ 28747 പൗണ്ട് വരെ ശമ്പളം, വിസ ഫീസ്, ഹെൽത്ത് സർചാർജ്ജ്, വിമാന ടിക്കറ്റ്, ഒസിഎസ്ഇ പരീക്ഷ ഫീസ് എന്നിവ തൊഴിലുടമ നൽകും, മൂന്നു മാസും സൗജന്യ താമസ സൗകര്യം തുടങ്ങിയവയും ഈ പാക്കേജിൽ നഴ്‌സുമാർക്ക് ലഭിക്കും. ഈമാസം 28, 30 തീയതികളിൽ കൊച്ചി കലൂരും ഒക്ടോബർ ഒന്നിനു അങ്കമാലിയിലുമാണ് ഇന്റർവ്യൂ നടത്തുക. നിയമനത്തിനു മുന്നോടിയായിട്ടുള്ള ഇന്റർവ്യൂ ആയതിനാൽ ഐഇഎൽടിഎസ് സർട്ടിഫിക്കറ്റിന്റെ പകർപ്പിനൊപ്പം ബയോഡാറ്റ കൂടി അയക്കേണ്ടതാണ്. കോൺടാക്ട് നമ്പറിൽ തിരിച്ചു ബന്ധപ്പെട്ടു ഇന്റർവ്യൂ തീയതി പറയുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ഇമെയിലിൽ സിവി അയക്കുകയോ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യുക
info@vostek.co.uk , joyas.john@vostek.co.uk  Or call 02072339944, 02078289944, 07811436394, 07830819151

യുകെയിലെമ്പാടുമുള്ള എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് വോസ്‌ടെക് ഇപ്പോൾ റിക്രൂട്ട്‌മെന്റ് നടത്തുന്നു. എല്ലാ മാസവും ഇന്റർവ്യൂകൾ നടത്തിയാണ് വിവിധ ഇടങ്ങളിക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. നേരിട്ടുള്ള മുഖാമുഖം ഇന്റർവ്യൂ ആയിരിക്കും കൊച്ചിയിലും അങ്കമാലിയിലും നടക്കുക. യുകെയിലെത്തി നഴ്‌സിങ് എന്ന തൊഴിൽ മേഖലയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമായിരിക്കും ഇത്.

കുടിയേറ്റക്കാർക്കെതിരെ കർശന നിയന്ത്രണങ്ങളാണ് യുകെയിൽ ഉള്ളതെങ്കിലും ആവശ്യത്തിന് സ്ഥിര നേഴ്സുമാർ ഇല്ലാതെ വിഷമിക്കുന്ന എൻഎച്ച്എസ് ആശുപത്രികളെ രക്ഷിക്കുവാൻ വിവിധ രാജ്യങ്ങളിൽ നിന്നും നഴ്സുമാരെ നേരിട്ട് റിക്രൂട്ട്മെന്റ് നടത്തിയേ മതിയാകൂ എന്ന അവസ്ഥയാണ് ഇപ്പോൾ ട്രസ്റ്റുകൾക്ക്. ഇതിന്റെ ഗുണം ഏറ്റവും ലഭിക്കുന്നത് മലയാളികൾക്കാണെന്നതാണ് ഏറെ ആഹ്ലാദകരമായ കാര്യം. ഇംഗ്ലീഷ് പരിജ്ഞാനവും ക്ഷമാ ശീലവും ആത്മാർഥതയും ഒക്കെ ഏറെയുണ്ടെന്നതാണ് ഇന്ത്യൻ നഴ്സുമാരെ തേടി എൻഎച്ച്എസ് ട്രസ്റ്റുകൾ എത്താൻ കാരണം. തങ്ങളുടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ തന്നെയാണ് ഇതിന് ഇവർക്ക് ഉദാഹരണം.

ഇംഗ്ലണ്ടിലെ മുഴുവൻ എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികൾക്കും നഴ്‌സുമാരും ഡോക്ടർമാരെയും അടങ്ങുന്ന പ്രധാന തസ്തികകളിൽ നിയമിക്കാൻ അനുമതി ലഭിച്ച വിരലിൽ എണ്ണാവുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് വോസ്‌റ്റെക്ക് ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ്. നാല് വർഷത്തേയ്ക്കാണ് വോസ്‌റ്റെക്കിന് അനുമതി ലഭിച്ചിരിക്കുന്നത്. ജോയാസ്, സെബാസ്റ്റ്യൻ എന്നീ രണ്ട് മലയാളികളാണ് ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന് സമീപമാണ് ഇവരുടെ ഓഫീസ്. കഴിഞ്ഞ പതിനഞ്ചു വർഷമായി പ്രവർത്തിക്കുന്ന ഈ ഏജൻസി ഇന്നേവരെ പരാതികൾക്കു ഇടം നൽകാതെയാണ് പ്രവർത്തിച്ചിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ഇമെയിലിൽ സിവി അയക്കുകയോ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യുക

info@vostek.co.uk , joyas.john@vostek.co.uk  Or call 02072339944, 02078289944, 07811436394, 07830819151
ലണ്ടനിലെ ഓഫീസിന്റെ വിലാസം
Vostek Ltd, 7A Lower Grosvenor Place, London, SW1W 0EN