ന്യൂസിലന്റിലെ നഴ്സുമാർക്ക് ജില്ലാ ഹെൽത്ത് ബോർഡുകൾ വാഗ്ദാനം ചെയ്ത രണ്ട് ശതമാനം ശമ്പളവർദ്ധനവ് എന്ന ഡീലും നിരസിക്കപ്പെട്ടതോടെ സമരത്തിന് മുമ്പായുള്ള പ്രതിഷേധ പ്രകടനങ്ങളുമായി നഴ്‌സുമാർ തെരുവിലിറങ്ങി. വെല്ലിങ്ടണിൽ ഇന്ന് രാവിലെയാണ് മിഡ്ൈ്വഫുമാരടക്കം നൂറ് കണക്കിന് നഴ്‌സുമാർ പ്ലെക്കാർഡുകളുമായി നിരത്തിൽ റാലി നടത്തിയത്.

നഴ്‌സുമാരുടെ കുറവുകൾ പരിഹരിക്കണമെന്നും ഇപ്പോഴുള്ള നഴ്‌സുമാർക്ക് മികച്ച വേതനം വേണമെന്നുമാണ് ഇവര് ആവശ്യപ്പെടുന്നത്. നഴ്‌സുമാരുടെ കുറവ് മൂലം ആശുപത്രികളിൽ പ്രതിസന്ധിയിലാണെന്നും രോഗികളും നഴ്‌സുമാരും ഇത് മൂലം ബുദ്ധിമു്ട്ടിലാണെന്നും യൂണിയൻ പറയുന്നു.

പ്രതിഷേധത്തിന് പുറമേ നഴ്‌സുമാർ രാജ്യമെമ്പാടും സമരം നടത്താനും പദ്ധതിയിടുന്നുണ്ട്.27,000 ത്തോളം പേരാണ് വോട്ടിങിലൂടെ മാനേജ്‌മെന്റിെറ ഡിലിനെ എതിർത്തത്.