- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ ആശുപത്രി ജീവനക്കാർ പണിമുടക്കിനൊരുങ്ങുന്നു; ഐഎൻഎംഒയും എച്ച്എസ്ഇയും തമ്മിലുള്ള അവസാനഘട്ട ചർച്ചയും പൊളിഞ്ഞു; സമര തീയതി ബുധനാഴ്‌ച്ച പ്രഖ്യാപിക്കും
അയർലന്റിലെ നഴ്സുമാരും ഡോക്ടർമാരുമടക്കമുള്ളവർ പണിമുടക്കിനൊരുങ്ങുന്നു. ഐഎൻഎം ഒ യും എച്ച്എസ്ഇയും തമ്മിലുള്ള അവസാനഘട്ട ചർച്ചയും പൊളിഞ്ഞതോടെയാണ് രാജ്യത്തെ ആശുപത്രി പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്ന സമരത്തിന് കളമൊരുങ്ങുന്നത്. നഴ്‌സുമാരുടെ കുറവ് പരിഹരിക്കണമെന്ന ഈവശ്യം എച്ച്എസ്ഇ അംഗീകരിക്കാതെ വന്നതോടെയാണ് സമരവുമായി മുന്നോട്ടു പോകാൻ ഐഎൻഎംഒ തീരുമാനിച്ചത്. രാജ്യത്തെ ആശുപത്രികളിൽ രോഗികളെക്കൊണ്ട് നിറയുമ്പോഴും ആവശ്യത്തിന് നഴ്സുമാരില്ലാതെ വലയുന്ന പ്രശ്നത്തിന് പരിഹാരം തേടി നഴ്സുമാരും മിഡൈ്വവൈഫുമാരും രംഗത്തെത്തുകയായിരുന്നു. ബുധനാഴ്‌ച്ച ചേരുന്ന ഐഎൻഎംഒ എക്‌സിക്യൂട്ടിവ് കൗൺസിലിൽ സമരത്തിന്റെ തീയതിയടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
അയർലന്റിലെ നഴ്സുമാരും ഡോക്ടർമാരുമടക്കമുള്ളവർ പണിമുടക്കിനൊരുങ്ങുന്നു. ഐഎൻഎം ഒ യും എച്ച്എസ്ഇയും തമ്മിലുള്ള അവസാനഘട്ട ചർച്ചയും പൊളിഞ്ഞതോടെയാണ് രാജ്യത്തെ ആശുപത്രി പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്ന സമരത്തിന് കളമൊരുങ്ങുന്നത്.
നഴ്‌സുമാരുടെ കുറവ് പരിഹരിക്കണമെന്ന ഈവശ്യം എച്ച്എസ്ഇ അംഗീകരിക്കാതെ വന്നതോടെയാണ് സമരവുമായി മുന്നോട്ടു പോകാൻ ഐഎൻഎംഒ തീരുമാനിച്ചത്. രാജ്യത്തെ ആശുപത്രികളിൽ രോഗികളെക്കൊണ്ട് നിറയുമ്പോഴും ആവശ്യത്തിന് നഴ്സുമാരില്ലാതെ വലയുന്ന പ്രശ്നത്തിന് പരിഹാരം തേടി നഴ്സുമാരും മിഡൈ്വവൈഫുമാരും രംഗത്തെത്തുകയായിരുന്നു.
ബുധനാഴ്‌ച്ച ചേരുന്ന ഐഎൻഎംഒ എക്‌സിക്യൂട്ടിവ് കൗൺസിലിൽ സമരത്തിന്റെ തീയതിയടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
Next Story