- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സുമാരുടെ സമരം; സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കണം; റസാഖ് പാലേരി
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സുപ്രീം കോടതി നിർദ്ദേശിച്ച മിനിമം വേതനം നടപ്പാക്കി സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് നടയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെയും ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെയും സമരപ്പന്തലുകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിൽ ആത്മാർത്ഥ സേവനനമുഷ്ഠിക്കുന്ന നഴ്സുമാരോട് ഇടതു സർക്കാർ കടുത്ത വഞ്ചനയാണ് കാട്ടുന്നത്. സമരം നിർത്തിയാൽ ചർച്ചയാകാമെന്ന് സി.പി.എം നേതാവുകൂടിയായ പിണറായി പറഞ്ഞത് ആരെ സഹായിക്കാനാണ്? സുപ്രീം കോടതി വിധിച്ച മിനിമം വേതനം പോലും നഴ്സുമാർക്ക് നൽകാൻ മാനേജ്മെന്റുകളോട് ആവശ്യപ്പെടാത്ത ഇടതു സർക്കാരിൽ എന്ത് തൊഴിലാളി സ്നേഹമാണുള്ളത്. തുല്യ ജോലി ചെയ്യുന്ന സർക്കാർ നെഴ്സുമാരുടെ വേതന സ്‌കെയിലിലേക്ക് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ വേതനവും ഉയർത്താൻ നടപടി സ്വീകരിക്കുകയായിരുന്നു ഇടതു സർക്കാർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ മാനേജ്മെന്റുകൾക്ക് സേവ നടത്തുകയ
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സുപ്രീം കോടതി നിർദ്ദേശിച്ച മിനിമം വേതനം നടപ്പാക്കി സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് നടയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെയും ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെയും സമരപ്പന്തലുകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലിടങ്ങളിൽ ആത്മാർത്ഥ സേവനനമുഷ്ഠിക്കുന്ന നഴ്സുമാരോട് ഇടതു സർക്കാർ കടുത്ത വഞ്ചനയാണ് കാട്ടുന്നത്. സമരം നിർത്തിയാൽ ചർച്ചയാകാമെന്ന് സി.പി.എം നേതാവുകൂടിയായ പിണറായി പറഞ്ഞത് ആരെ സഹായിക്കാനാണ്? സുപ്രീം കോടതി വിധിച്ച മിനിമം വേതനം പോലും നഴ്സുമാർക്ക് നൽകാൻ മാനേജ്മെന്റുകളോട് ആവശ്യപ്പെടാത്ത ഇടതു സർക്കാരിൽ എന്ത് തൊഴിലാളി സ്നേഹമാണുള്ളത്.
തുല്യ ജോലി ചെയ്യുന്ന സർക്കാർ നെഴ്സുമാരുടെ വേതന സ്‌കെയിലിലേക്ക് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ വേതനവും ഉയർത്താൻ നടപടി സ്വീകരിക്കുകയായിരുന്നു ഇടതു സർക്കാർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ മാനേജ്മെന്റുകൾക്ക് സേവ നടത്തുകയാണ് പിണറായി സർക്കാർ. നെഴ്‌സുമാരുടെ പ്രക്ഷോഭത്തിൽ വെൽഫെയർ പാർട്ടി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, പാർട്ടി നേതാക്കളായ മിർസാദ് റഹ്മാൻ, സി.എം ശരീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.