- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കോടതി തടഞ്ഞതിന്റെ ഉത്തരവാദി സർക്കാർ തന്നെ; ആശുപത്രി മുതലാളിമാരുടെ എച്ചിൽതിന്നു കൊഴുക്കുന്നവരെ പാഠം പഠിപ്പിക്കാൻ തെരുവിലിറങ്ങണം; ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തെ വഞ്ചിക്കുന്നവർക്ക് മാപ്പ് നൽകരുത്; ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാർ വീണ്ടും വഞ്ചിക്കപ്പെടുകയാണ്. അവരുടെ ശമ്പള വർദ്ധനവ് ആവശ്യം വീണ്ടും നിരാകരിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാർച്ച് 31ന് മുമ്പ് ശമ്പള വർദ്ധനവ് ഉത്തരവ് പുറത്തിറങ്ങരുത് എന്ന ഹൈക്കോടതി ഉത്തരവാണ് നഴ്‌സുമാർക്ക് ഇപ്പോൾ തിരിച്ചടി ആയിരിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ടാണ് ശമ്പള വർദ്ധനവ് നടപടികൾ വേഗത്തിലാക്കിയത്. അതുകൊണ്ട് ഹൈക്കോടതി തടയിട്ടതിന് തങ്ങളെന്തു ചെയ്യൻ എന്ന ന്യായീകരണമാണ് സർക്കാർ അനുകൂലികളും ഉന്നയിക്കുന്നത്. എന്നാൽ, ഹൈക്കോടതി ഉത്തരവ് പ്രകാരം സർക്കാർ നിയമിച്ച മധ്യസ്ഥ കമ്മിറ്റി ഈ വിഷയത്തിൽ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കയാണ്. നഴ്‌സുമാരുടെ മിനിമം ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ഉത്തരവിട്ടതും ഹൈക്കോടതി തന്നെയാണ്. ഇതെല്ലാമാണ് അവസ്ഥയെന്നിരിക്കേയാണ് നഴ്‌സുമാർക്ക് പ്രതികൂലമായി വിധി ഉണ്ടായത്. ഇക്കാര്യത്തിൽ കോടതിയുടെ മുമ്പിൽ വന്ന രേഖകളാണ് പരിഗണിച്ചത്. അവിടെയാണ് നഴ്‌സുമാർക്ക് ശമ്പള വർദ്ധനവ് വേണമെന്ന സർക്കാർ ആവശ്യത്തിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നത്. ശമ്പള വർദ്
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാർ വീണ്ടും വഞ്ചിക്കപ്പെടുകയാണ്. അവരുടെ ശമ്പള വർദ്ധനവ് ആവശ്യം വീണ്ടും നിരാകരിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാർച്ച് 31ന് മുമ്പ് ശമ്പള വർദ്ധനവ് ഉത്തരവ് പുറത്തിറങ്ങരുത് എന്ന ഹൈക്കോടതി ഉത്തരവാണ് നഴ്‌സുമാർക്ക് ഇപ്പോൾ തിരിച്ചടി ആയിരിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ടാണ് ശമ്പള വർദ്ധനവ് നടപടികൾ വേഗത്തിലാക്കിയത്. അതുകൊണ്ട് ഹൈക്കോടതി തടയിട്ടതിന് തങ്ങളെന്തു ചെയ്യൻ എന്ന ന്യായീകരണമാണ് സർക്കാർ അനുകൂലികളും ഉന്നയിക്കുന്നത്.
എന്നാൽ, ഹൈക്കോടതി ഉത്തരവ് പ്രകാരം സർക്കാർ നിയമിച്ച മധ്യസ്ഥ കമ്മിറ്റി ഈ വിഷയത്തിൽ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കയാണ്. നഴ്‌സുമാരുടെ മിനിമം ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ഉത്തരവിട്ടതും ഹൈക്കോടതി തന്നെയാണ്. ഇതെല്ലാമാണ് അവസ്ഥയെന്നിരിക്കേയാണ് നഴ്‌സുമാർക്ക് പ്രതികൂലമായി വിധി ഉണ്ടായത്. ഇക്കാര്യത്തിൽ കോടതിയുടെ മുമ്പിൽ വന്ന രേഖകളാണ് പരിഗണിച്ചത്. അവിടെയാണ് നഴ്‌സുമാർക്ക് ശമ്പള വർദ്ധനവ് വേണമെന്ന സർക്കാർ ആവശ്യത്തിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നത്.
ശമ്പള വർദ്ധനവിന് വഴിമരുന്നിടുന്ന സർക്കാർ നീക്കത്തെ തടയാൻ പാടില്ലെന്ന നിലപാട് സ്വീകരിക്കാൻ സംസ്ഥാന അറ്റോർണി തയ്യാറായില്ല. അതുകൊണ്ടാണ് സർക്കാറിന് ഇക്കാര്യത്തിൽ ആത്മാർത്ഥയില്ലെന്ന് പറയേണ്ടി വരുന്നത്. ഇവിടെയാണ് മാലാഖമാരെ വഞ്ചിക്കപ്പെടുകയാണ് എന്നു പറയേണ്ടി വരുന്നത്. നഴ്‌സുമാരുടെ ജോലിക്ക് അർഹിക്കുന്ന ശമ്പളം നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. സർക്കാർ നഴ്‌സുമാർക്ക് അനുകൂലമെന്ന് പറഞ്ഞ ശേഷം ഒരു വർഷം പിന്നിട്ടു. ഇതോടെ നഴ്‌സുമാർ വീണ്ടും വഞ്ചിക്കപ്പെടുകയാണ്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഇവിടുത്തെ മലയാളി നഴ്‌സുമാർ സംഘടിച്ച് സമരം നടത്തിയാൽ അത് ദോഷകരമാകും എന്ന തിരിച്ചറിവു കൊണ്ടാണ് സർക്കാർ അനുനയിപ്പിക്കാൻ ശ്രമവുമായി രംഗത്തുവന്നത്. എന്നാൽ, അവിടെയും ആത്മാർത്ഥതയില്ലാത്ത നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഇത് കോടതി ഉത്തരവിലൂടെ കൂടുതൽ വ്യക്തമാകുകയും ചെയ്യുന്നു.