വസാന വട്ട ചർച്ചയും നഴ്‌സിങ് യൂണിയൻ തള്ളിയതോടെ ബുധനാഴ്‌ച്ച രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റുമെന്ന് ഉറപ്പായി. മാനേജ്‌മെന്റുമായുള്ള അവസാന വട്ടചർച്ചയും പരാജയപ്പെട്ടതോടെ എട്ട് മണിക്കൂർ നീളുന്ന നഴ്സുമാരുടെ പണിമുടക്കിന്ാണ്് ബുധനാഴ്ച രാജ്യം സാക്ഷ്യം വഹിക്കുക. ഇത് ന്യൂസിലാന്റിന് ചുറ്റുമുള്ള എല്ലാ പൊതു ആശുപത്രികളെയും ഡിഎച്ച്ബി സൗകര്യങ്ങളെയും ബാധിക്കും.

മെച്ചപ്പെട്ട ശമ്പളത്തിനും സ്റ്റാഫിങ് നിലവാരവും വേണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാർ സമരത്തിനിറങ്ങുക.രാജ്യത്തൊട്ടാകെയുള്ള പൊതു ആശുപത്രികളിലെ നഴ്സുമാർ, മിഡ്വൈഫുകൾ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, ജില്ലാ ഹെൽത്ത് ബോർഡ് (ഡിഎച്ച്ബി) ജീവനക്കാർ എന്നിവർ സമരത്തിൽ പങ്കാളികളാകും.

1.4 ശതമാനം വർദ്ധനവ് തന്നാൽ മാത്രം സമരത്തിൽ നിന്ന് പിന്മാറുകയൊള്ളൂവെന്നാണ് നഴ്‌സുമാരുടെ നിലപാട്. ജില്ലാ ഹെൽത്ത് ബോർഡുകളിൽ (ഡിഎച്ച്ബി) 30,000 അംഗങ്ങളുള്ള ന്യൂസിലാന്റ് നഴ്‌സസ് ഓർഗനൈസേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 9 ന് ബുധനാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് സമരം നടത്താൻ പദ്ധതി. പണിമുടക്കിൽ വാക്‌സിനേഷൻ വിതരണവുമായി ബന്ധപ്പെട്ട നഴ്സുമാർ ഉൾപ്പെടുന്നുണ്ടെങ്കിലും ക്വാറന്റെയ്ൻ, ഐസോലേഷൻ ജോലിയിലുള്ള നഴ്സുമാരെ ഉൾപ്പെടുത്തിയിട്ടില്ല.