രോഗികളുടെ എണ്ണം അടിക്കടി കൂടുമ്പോഴും ആശുപത്രികളിൽ ആവശ്യത്തിന് നഴ്‌സുമാരില്ലാതെ നട്ടം തിരിയുന്ന നഴ്‌സുമാർ വീണ്ടും സമര ഭീഷണി മുഴക്കി രംഗത്ത്. ഐ.എൻ.എം.ഒ യിലെ 90% മെമ്പർമാരും ജനുവരി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന പുറത്ത് വന്നുകഴിഞ്ഞു.

അയർലണ്ടിലെ ആശുപത്രികളിൽ ആശങ്കക്ക് ഇടനൽകും വിധമാണ് നേഴ്‌സുമാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതാണ് നഴ്‌സുമാരുടെ പ്രതിഷേധത്തിന്കാരണമാകുന്നത്.രോഗികളുടേ അനുപാതത്തിലുള്ള വർധനവും നേഴ്‌സുമാരുടെയും മിഡൈ്വഫ്‌സിന്റെയും എണ്ണത്തിലുള്ള കുറവും മൂലം ജോലിയിലുള്ളവർക്കു കൂടുതൽ ജോലികൾ ഏറ്റെടുക്കേണ്ടതായി വരുന്നു. ഡോക്ടർമാർക്ക് അനവധിച്ചിട്ടുള്ള അവധിയേക്കാൾ എത്രെയോ തുച്ഛമായ അവധിദിനങ്ങൾ മാത്രമേ നേഴ്‌സുമാർക്ക് ലഭിക്കുന്നുള്ളൂ. അതിലും കൂടുതൽ ഉള്ള ജോലി ഭാരവും കൊണ്ട് മടുത്ത ഇവർക്ക് മുന്നിൽ മറ്റു മാർഗങ്ങളില്ലെന്നാണ് സൂചന.

അത്യഹിക വിഭാഗങ്ങൾ കൂടുതൽ അനുവദിക്കുക, ജോലിക്കാരുടെ എണ്ണം വർധിപ്പിക്കുക, അവധി സേവന വ്യവസ്ഥകൾ പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാർ മുന്നോട്ട് വച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി അധ്യക്ഷനായ വട്ടമേശ സമ്മേളനങ്ങൾ നടത്തി പ്രശ്നം പരിഹരിക്കാനും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.