- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ സർക്കാർ ആശുപത്രി ജീവനക്കാരുടെ ജോലിസമയം വർധിപ്പിക്കുന്നു; നിലവിലുള്ള ഏഴ് മണിക്കൂർ ജോലി എട്ട് മണിക്കൂറാക്കി ഉയർത്താൻ തീരുമാനം
ഒമാനിൽ ആരോഗ്യവകുപ്പ് സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ ജോലിസമയം വർധിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഏഴ് മണിക്കൂറുള്ള ജോലി സമയം എട്ട് മണിക്കൂറാക്കി ഉയർത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വൈകാതെ ഇത് പ്രാബല്യത്തിൽ വരുമെന്ന് അറിയുന്നു. സർക്കാർ, മിലിട്ടറി ആശുപത്രികളിലെ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ തുടങ്ങി മെഡിക്കൽ ജീവനക്കാർക്ക് പുറമെ മെഡിക്കൽ അസിസ്റ്റന്റുമാർക്കും വർധിപ്പിച്ച ഡ്യൂട്ടി സമയം ബാധകമായിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു. ദിവസം എട്ട് മണിക്കൂറും പ്രതിവാരം 56 മണിക്കൂറുമായിരിക്കും പുതുക്കിയ ഡ്യൂട്ടി സമയം. ആശുപത്രികൾക്ക് പുറമെ ക്ളിനിക്കുകൾ അടക്കം എല്ലാവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഇത് ബാധകമായിരിക്കും.
ഒമാനിൽ ആരോഗ്യവകുപ്പ് സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ ജോലിസമയം വർധിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഏഴ് മണിക്കൂറുള്ള ജോലി സമയം എട്ട് മണിക്കൂറാക്കി ഉയർത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വൈകാതെ ഇത് പ്രാബല്യത്തിൽ വരുമെന്ന് അറിയുന്നു.
സർക്കാർ, മിലിട്ടറി ആശുപത്രികളിലെ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ തുടങ്ങി മെഡിക്കൽ ജീവനക്കാർക്ക് പുറമെ മെഡിക്കൽ അസിസ്റ്റന്റുമാർക്കും വർധിപ്പിച്ച ഡ്യൂട്ടി സമയം ബാധകമായിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു. ദിവസം എട്ട് മണിക്കൂറും പ്രതിവാരം 56 മണിക്കൂറുമായിരിക്കും പുതുക്കിയ ഡ്യൂട്ടി സമയം.
ആശുപത്രികൾക്ക് പുറമെ ക്ളിനിക്കുകൾ അടക്കം എല്ലാവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഇത് ബാധകമായിരിക്കും.
Next Story