- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്; സമരം മാറ്റിവച്ചേക്കും
ഡബ്ലിൻ: രാജ്യവ്യാപകമായി വ്യാഴാഴ്ച നടത്താനിരിക്കുന്ന നഴ്‌സുമാരുടെ സമരം മാറ്റി വച്ചേക്കുമെന്ന് സൂചന. സമരത്തിന് നേതൃത്വം നൽകുന്ന ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് അസോസിയേഷൻ നേതാക്കൾ വർക്ക് പ്ലേസ് റിലേഷൻസ് കമ്മിറ്റിയുമായി നടത്തിയ ചർച്ച ഫലപ്രദമായതിനെ തുടർന്നാണ് സമരം മാറ്റി വച്ചേക്കുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. എമർജൻസി ഡിപ്പാർട്
ഡബ്ലിൻ: രാജ്യവ്യാപകമായി വ്യാഴാഴ്ച നടത്താനിരിക്കുന്ന നഴ്‌സുമാരുടെ സമരം മാറ്റി വച്ചേക്കുമെന്ന് സൂചന. സമരത്തിന് നേതൃത്വം നൽകുന്ന ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് അസോസിയേഷൻ നേതാക്കൾ വർക്ക് പ്ലേസ് റിലേഷൻസ് കമ്മിറ്റിയുമായി നടത്തിയ ചർച്ച ഫലപ്രദമായതിനെ തുടർന്നാണ് സമരം മാറ്റി വച്ചേക്കുമെന്ന സൂചന ലഭിച്ചിരിക്കുന്നത്.
എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ സ്റ്റാഫുകളുടെ കുറവു പരിഹരിക്കുക, അമിതമായ തിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഏഴ് പ്രധാന ആശുപത്രികളിലെ നഴ്‌സുമാർ എമർജൻസി ഡിപ്പാർട്ട്‌മെന്റ് സ്തംഭിപ്പിക്കാൻ ഒരുങ്ങിയത്.
കഴിഞ്ഞ രാത്രി ആരംഭിച്ച 20 മണിക്കൂർ ചർച്ച അവസാനിച്ചപ്പോൾ പണത്തേക്കാളും ആനുകൂല്യങ്ങളേക്കാളുപരി രോഗികളുടെ സുരക്ഷയാണ് നഴ്‌സുമാർ ആവശ്യപ്പെടുന്നതെന്ന് ഐ എൻ എം ഒ സെക്രട്ടറി ലിയാം ഡോറൻ പറഞ്ഞു. ഇത് പരിഹരിക്കുന്നതിനുവേണ്ടി ആശുപത്രികളിൽ സ്ഥിരമായ ഒരു പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എച്ച്എസ്ഇ ഡയറക്ടർ റൊസറീ മാനിയോൺ പറഞ്ഞു.