- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിൽ നഴ്സുമാരെക്കാൾ കൂടുതൽ ശമ്പളം കൈപ്പറ്റുന്നത് ഫ്‌ളോർ ക്ലീനേഴ്സോ? വീണ്ടും സമര ഭീഷണി മുഴക്കി നഴ്സുമാർ രംഗത്ത്
നഴ്‌സുമാർക്ക് വേണ്ടത്ര ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപണവുമായി വീണ്ടും യൂണിയൻ രംഗത്ത്. മറ്റ് ആരോഗ്യപരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അതിനാൽ ശമ്പള വർദ്ധനവ് ആവശ്യമാണെന്നും യൂണിയൻ നിർദ്ദേശിക്കുന്നു. അല്ലാത്ത പക്ഷം ദേശീയ തലത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്നും നഴ്‌സുമാരുടെ യൂണിയൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ആശുപത്രി ഫ്‌ളോർ ക്ലീനേഴ്‌സിന് ലഭിക്കുന്ന ശമ്പളം പോലും നഴ്‌സുമാർക്ക് ലഭിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.ഐറിഷ് നഴ്‌സസ് ആൻഡ് മിഡൈ്വഫ് ഓർഗനൈസേഷന്റെ (ഐ എൻ എം ഒ) വാർഷിക യോഗത്തിൽ ആണ് ഇക്കാര്യം സൂചിപ്പിച്ചത്.അദ്ധ്യാപകരടക്കമുള്ള ജോലിക്കാർക്കും നഴ്‌സുമാരുടെ ശമ്പളത്തിലുള്ള വ്യത്യാസവും ഇവർ ചൂണ്ടിക്കാട്ടുന്നു. ശമ്പളം വർദ്ധനവ് നടപ്പിലാക്കിയില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയന്റെ തീരുമാനെമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാരില്ലാതെ രോഗികളും ജീവനക്കാരും നട്ടംതിരിയുകയാണ്. ഇതിന് വേണ്ടത്ര നടപടിയെടുക്കണമ
നഴ്‌സുമാർക്ക് വേണ്ടത്ര ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപണവുമായി വീണ്ടും യൂണിയൻ രംഗത്ത്. മറ്റ് ആരോഗ്യപരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അതിനാൽ ശമ്പള വർദ്ധനവ് ആവശ്യമാണെന്നും യൂണിയൻ നിർദ്ദേശിക്കുന്നു. അല്ലാത്ത പക്ഷം ദേശീയ തലത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്നും നഴ്‌സുമാരുടെ യൂണിയൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
ആശുപത്രി ഫ്‌ളോർ ക്ലീനേഴ്‌സിന് ലഭിക്കുന്ന ശമ്പളം പോലും നഴ്‌സുമാർക്ക് ലഭിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.ഐറിഷ് നഴ്‌സസ് ആൻഡ് മിഡൈ്വഫ് ഓർഗനൈസേഷന്റെ (ഐ എൻ എം ഒ) വാർഷിക യോഗത്തിൽ ആണ് ഇക്കാര്യം സൂചിപ്പിച്ചത്.അദ്ധ്യാപകരടക്കമുള്ള ജോലിക്കാർക്കും നഴ്‌സുമാരുടെ ശമ്പളത്തിലുള്ള വ്യത്യാസവും ഇവർ ചൂണ്ടിക്കാട്ടുന്നു.
ശമ്പളം വർദ്ധനവ് നടപ്പിലാക്കിയില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയന്റെ തീരുമാനെമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാരില്ലാതെ രോഗികളും ജീവനക്കാരും നട്ടംതിരിയുകയാണ്. ഇതിന് വേണ്ടത്ര നടപടിയെടുക്കണമെന്നും യോഗത്തിൽ ഐഎന്എംഒ ആവശ്യപ്പെട്ടു.