സിംഗപ്പൂരിൽ മൂസ്ലീം വിഭാഗത്തിൽ പെട്ട നഴ്‌സുമാർക്ക് ജോലി സമയത്ത് ഹിജാബ് ധരിക്കുന്ന കാര്യം പരിഗണനയിലെന്ന് ആഭ്യന്തരമന്ത്രി ഷന്മുഖം അറിയിച്ചു. ഇത് സംബന്ധിച്ച് ആറുമാസം മുമ്പ് മുസ്ലിം നേതാക്കളോട് പറഞ്ഞിരുന്നതായും അദ്ദേഹം അറിയിച്ചു. സർക്കാർ ആഭ്യന്തരമായി ഇത് ചർച്ച ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തോടും മറ്റ് ഗ്രൂപ്പുകളോടും കൂടിയാലോചിച്ച ശേഷം സർക്കാർ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഓഗസ്റ്റിലെ യോഗത്തിൽ സിംഗപ്പൂർ ഇസ്ലാമിക് സ്‌കോളേഴ്സ് ആൻഡ് റിലീജിയസ് ടീച്ചേഴ്സ് അസോസിയേഷൻ (പെർഗസ്സ്) പ്രസിഡന്റ് ഉസ്താസ് മുഹമ്മദ് ഹസ്ബി ഹസ്സൻ, പെർഗസ്സിലെ മുതിർന്ന കൗൺസിൽ അംഗങ്ങളായ ഉസ്താസ് അലി മുഹമ്മദ്, ഉസ്താസ് പസുനി മൗലൻ എന്നിവരും പങ്കെടുത്തിരുന്നു. ഇവരുമായി കഴിഞ്ഞ ദിവസം ചർച്ചയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ലീ ഹ്സിയൻ ലൂങും സമുദായ നേതാക്കളെ കണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തും.വരും മാസങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.