- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെന്റിലെ നഴ്‌സുമാർ പണിമുടക്കിന്; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം
ഡബ്ലിൻ : ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ജനത്തിരക്ക് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സെന്റ് വിൻസന്റ് ഹോസ്പിറ്റലിലെ നഴ്‌സുമാർ സമരത്തിനൊരുങ്ങുന്നു. രാജ്യത്തെ ഏറ്റവും നല്ല ചികിത്സാ സൗകര്യങ്ങൾ നൽകുന്ന ആശുപത്രികളിൽ ഒന്നാണ് സെന്റ് വിൻസന്റ്. അടുത്തയാഴ്ച പ്രതിഷേധസമരം നടത്തുന്നതിനനുകൂലമായി നഴ്‌സുമാർ വോട്ട് രേഖപ്പെടു
ഡബ്ലിൻ : ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ജനത്തിരക്ക് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സെന്റ് വിൻസന്റ് ഹോസ്പിറ്റലിലെ നഴ്‌സുമാർ സമരത്തിനൊരുങ്ങുന്നു. രാജ്യത്തെ ഏറ്റവും നല്ല ചികിത്സാ സൗകര്യങ്ങൾ നൽകുന്ന ആശുപത്രികളിൽ ഒന്നാണ് സെന്റ് വിൻസന്റ്. അടുത്തയാഴ്ച പ്രതിഷേധസമരം നടത്തുന്നതിനനുകൂലമായി നഴ്‌സുമാർ വോട്ട് രേഖപ്പെടുത്തി.
ദിവസേന നൂറിലേറെ രോഗികളാണ് ട്രോളിയിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്നും 18 ട്രോളികൾക്ക് മാത്രമുള്ള സൗകര്യമേ എമര്ജൻസി വിഭാഗത്തിൽ നിലവിലുള്ളൂവെന്നും ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഓർഗനൈസേഷൻ അംഗങ്ങൾ വ്യക്തമാക്കി.
സമരം ചെയ്യുന്നതിന് അനുകൂലമായാണ് തങ്ങളുടെ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതെന്ന് ഐഎൻഎംഒ വ്യക്തമാക്കി. പുറത്തു വന്ന റിപ്പോർട്ടുകളേക്കാൾ എത്രയോ അധികം കൂടുതലാണ് ആശുപത്രികളിലെ ജനത്തിരക്കെന്ന് യൂണിയൻ വ്യക്തമാക്കി. ആവശ്യത്തിന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാത്തതും നിലനിർത്താത്തതും രോഗികകൾക്ക് സുരക്ഷിതമായ ചികിത്സ നൽകുന്നതിന് തടസമായിരിക്കുകയാണെന്നും ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനനുകൂലമായ സാഹചര്യമല്ല നിലവിലുള്ളതെന്നും ഐഎൻഎംഒ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിമുതൽ 2 മണിവരെ ലഞ്ച് ടൈം പ്രതിഷേധസമരം നടത്തും. ധനമന്ത്രി മൈക്കിൾ നൂനനും ബ്രെണ്ടൻ ഹൗളിനും 2016 ലെ ബജറ്റ് അവതരിപ്പിക്കുന്ന അടുത്ത ദിവസം രാവിലെ 8 മണിമുതൽ നഴ്‌സുമാർ work to rule ആരംഭിക്കും. ഈ സമയത്ത് നഴ്‌സുമാർ നോൺനഴ്‌സിങ് ഡ്യൂട്ടികളായ ക്ലറിക്കൽ വർക്കുകൾ, ഐടി സിസ്റ്റത്തിന്റെ ഉപയോഗം, ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുക തുടങ്ങിയ ജോലികൾ ബഹിഷ്‌ക്കരിക്കും. ആംബുലൻസ് എമർജൻസി ഫോണുകൾ മാത്രം അറ്റന്ഡ് ചെയ്യും. നഴ്‌സുമാർ കൂടുതൽ സമയവും രോഗി പരിചരണത്തിനായി നീക്കി വെയ്ക്കും.
എമർ്ജൻസി വിഭാഗത്തിൽ രോഗികൾ വളരെ മോശമായ സാഹചര്യത്തിലാണ് കഴിയുന്നത്. പലർക്കും ഏറ്റവും അടിസ്ഥാനമായ സ്വകാര്യതയും അന്തസും ലഭ്യമാകുന്നില്ലെന്ന് നഴ്‌സുമാർ പറയുന്നു. അതേസമയം എമർജൻസി വിഭാഗത്തിൽ കടുത്ത സമ്മർദ്ദമാണനുഭവപ്പെടുന്നതെന്നും എന്നാൽ നഴ്‌സുമാരുടെ തീരുമാനം ഖേദകരമാണെന്നും സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.