- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഇഎൽറ്റിഎസും ഒഇടിയും ഇല്ലെങ്കിലും രണ്ടു വർഷത്തിനുള്ളിൽ നഴ്‌സിങ് പാസ്സായ, ഇംഗ്ലീഷ് അറിയാവുന്നവർക്ക് യുകെയിൽ നഴ്‌സായി എത്താം; ഭാഷ ഇളവുകൾ സംബന്ധിച്ച ആശയക്കുഴപ്പം മാറ്റി ബ്രിട്ടീഷ് സർക്കാർ: മലയാളികൾക്ക് മുൻപിൽ ശരിക്കും ഇതാ വാതിൽ തുറക്കുന്നു
ലണ്ടൻ: നവംബർ ഒന്നു മുതൽ യുകെയിലേക്ക് നഴ്‌സായി ജോലി ചെയ്യാനുള്ള നിബന്ധനകളിൽ ഇളവ് നൽകികൊണ്ടുള്ള ഉത്തരവിലെ ആശയക്കുഴപ്പങ്ങൾ ഒടുവിൽ മാറുന്നു. ഐഇഎൽറ്റിഎസിനു പകരം ഒഇടി ഏർപ്പെടുത്തുകയും ഇംഗ്ലീഷ് ദേശീയ ഭാഷയായുള്ള രാജ്യങ്ങൾക്ക് ഐഇഎൽറ്റിഎസ് ഒഴിവാക്കുകയും ചെയ്തതിനൊപ്പം ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായി നഴ്‌സിങ് പഠിച്ചവർക്ക് അവസരം തുറന്നു കൊടുക്കാനുള്ള തീരുമാനം സംബന്ധിച്ച ആശയ കുഴപ്പമാണ് ഇപ്പോൾ മാറുന്നത്. 5000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് കരാർ കൊടുത്തിട്ടുള്ള മലയാളി സ്ഥാപനമായ വോസ്റ്റെക്ക് എൻഎച്ച്എസിനു എഴുതി ചോദിച്ചപ്പോൾ ആണ് സംശയങ്ങൾ നീക്കികൊണ്ടുള്ള കത്ത് യുകെയിലെ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി പ്രൊഫഷൻസ് റഗുലേറ്റർ ആയ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) നൽകിയത്. എൻഎംസിയുടെ വെബ്‌സൈറ്റിൽ തന്നെയുള്ള അപ്‌ഡേറ്റിലെ ആശയക്കുഴപ്പം ആണ് ഇപ്പോൾ വ്യക്തമായി തന്നെ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്ന രണ്ടു കൊല്ലത്തിനകം നഴ്‌സിങ് പഠിച്ചവർക്ക് ഭാഷ യോഗ്യതയിൽ ഇളവ് ലഭി
ലണ്ടൻ: നവംബർ ഒന്നു മുതൽ യുകെയിലേക്ക് നഴ്‌സായി ജോലി ചെയ്യാനുള്ള നിബന്ധനകളിൽ ഇളവ് നൽകികൊണ്ടുള്ള ഉത്തരവിലെ ആശയക്കുഴപ്പങ്ങൾ ഒടുവിൽ മാറുന്നു. ഐഇഎൽറ്റിഎസിനു പകരം ഒഇടി ഏർപ്പെടുത്തുകയും ഇംഗ്ലീഷ് ദേശീയ ഭാഷയായുള്ള രാജ്യങ്ങൾക്ക് ഐഇഎൽറ്റിഎസ് ഒഴിവാക്കുകയും ചെയ്തതിനൊപ്പം ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായി നഴ്‌സിങ് പഠിച്ചവർക്ക് അവസരം തുറന്നു കൊടുക്കാനുള്ള തീരുമാനം സംബന്ധിച്ച ആശയ കുഴപ്പമാണ് ഇപ്പോൾ മാറുന്നത്.
5000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് കരാർ കൊടുത്തിട്ടുള്ള മലയാളി സ്ഥാപനമായ വോസ്റ്റെക്ക് എൻഎച്ച്എസിനു എഴുതി ചോദിച്ചപ്പോൾ ആണ് സംശയങ്ങൾ നീക്കികൊണ്ടുള്ള കത്ത് യുകെയിലെ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി പ്രൊഫഷൻസ് റഗുലേറ്റർ ആയ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) നൽകിയത്.
എൻഎംസിയുടെ വെബ്‌സൈറ്റിൽ തന്നെയുള്ള അപ്‌ഡേറ്റിലെ ആശയക്കുഴപ്പം ആണ് ഇപ്പോൾ വ്യക്തമായി തന്നെ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്ന രണ്ടു കൊല്ലത്തിനകം നഴ്‌സിങ് പഠിച്ചവർക്ക് ഭാഷ യോഗ്യതയിൽ ഇളവ് ലഭിക്കും. ഇവർക്ക് ഐഇഎൽറ്റിഎസോ ഒഇടിയോ വേണ്ട.
ഈ വിഷയം സംബന്ധിച്ച് പ്രധാനപ്പെട്ട ചോദ്യത്തിന് എൻഎംസിയിൽ നിന്നയച്ച മറുപടിയിൽ ഇങ്ങനെ പറയുന്നു. 'Other changes will allow nurses and midwivest rained outside of the EU/EEA to demontsrate their English language capabiltiy by providing evidence that they have undertaken a pre-regitsration nursing or midwifery qualification taught and examined in English. The qualification does not have to be obtained in a coutnry in which English is the native language. If applicants plan to rely on thist ype of evidence for their application they will need to demontsrate that the course was composed of at least 50 percent clinical interaction and that 75 percent of this clinical interaction was with patients, service users, their families and other healthcare professionals in English. It is likely that we will need further information from theirt raining institution to ensure that they satisfy this requirement'.
യോഗ്യത ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്ത് നിന്നു തന്നെ വേണ്ട എന്നു ഈ കത്തിൽ അടിവരയിട്ടു പറയുന്നു. എന്നു വച്ചാൽ ഇന്ത്യയിലെ ഏതു നഴ്‌സിങ് കോളേജിൽ പഠിച്ചാലും ഈ യോഗ്യത നേടണമെന്നർത്ഥം. അതിനു പറയുന്നത് 50 ശതമാനം ക്ലിനിക്കൽ ഇന്ററാക്ഷനും അതിൽ 75 ശതമാനം രോഗികളും അവരുടെ ബന്ധുക്കളുമായത് എന്നു മാത്രമാണ്. എന്നാൽ ഈ അൻപത് ശതമാനം ക്ലിനിക്കൽ ഇന്ററാക്ഷനും 75 ശതമാനം രോഗിയുടെ ബന്ധുക്കളുമായുള്ളത് എങ്ങനെ വിലയിരുത്തും എന്നതായിരുന്നു ഇതുവരെ പലരും ഉന്നയിച്ചിരുന്ന ചോദ്യം. ഇന്ത്യ പോലൊരു രാജ്യത്ത് രോഗികളുടെ ബന്ധുക്കളുമായി ആരും ഇംഗ്ലീഷിൽ ബന്ധപ്പെടുന്നില്ല എന്നതുകൊണ്ട് ഇന്ത്യയ്ക്ക് യോഗ്യത ഇല്ല എന്ന വാദമാണ് ഒരു കൂട്ടർ ഉന്നയിച്ചത്.
ആ സംശയത്തിനുള്ള ഉത്തരം രണ്ടു തരത്തിലാണ് എൻഎംസി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഒന്ന് ഇംഗ്ലീഷ് മാതൃഭാഷ അല്ലാത്ത രാജ്യങ്ങളിൽ ഇംഗ്ലീഷിൽ കോഴ്‌സ് പഠിച്ചാലും മതിയാവും എന്ന വിശദീകരണം ആണെങ്കിൽ ക്ലിനിക്കൽ ഇന്ററാക്ഷന്റെ തെളിവ് മുൻപ് തന്നെ എൻഎംസി പുറപ്പെടുവിച്ച രേഖയിൽ ഉണ്ട്. ഇതു രണ്ടും ഒരുമിപ്പിച്ചു ചേർത്താൽ ഈ പ്രശ്‌നം സംബന്ധിച്ച എല്ലാ ആശയക്കുഴപ്പങ്ങളും അവസാനിക്കും.
എൻഎംസി വെബ്‌സൈറ്റിൽ നിന്നും ഞങ്ങൾ എടുത്തു കൊടുക്കുന്ന ചുവടെ ചേർക്കുന്ന ഭാഗം ശ്രദ്ധിച്ചു വായിക്കുക.
If you wish to rely on evidence that you recentlyt rained in English you must be able to satisfy us that:
. The course was taught and examined in English.
. The programme demontsrates your abiltiy in reading, writing, speaking and listening in a range of environments.
You will need to provide us with the following:
. A universtiyt ranscript oft raining
. A letter of reference from yourt raining institution (or ask yourt raining institution to complete sections 8a and 8b on the form to accompany yourt ranscript of training).
Your evidence must confirm that the programme was composed of at least 50 percent clinical interaction. At least 75 percent of that must be with patients, service users, their families and other healthcare professionals must have taken place in English.
Please note, by recent we mean evidence related to English language competence that is less than two years old at the point of making an application to the NMC. If the information you provide is not clear, we will need to request further information from you.
നിങ്ങൾ ഇംഗ്ലീഷിൽ ആണ് പഠിച്ചത് എന്നു തളിയിക്കാൻ രണ്ടു മാനദണ്ഡങ്ങൾ ആണ് പറയുന്നത്. വിഷയങ്ങൾ ഇംഗ്ലീഷിൽ പഠിക്കുകയും ഇംഗ്ലീഷിൽ പരീക്ഷ എഴുതുകയും ചെയ്യണം. റീഡിങ്ങും, റൈറ്റിങ്ങും, ലിസ്റ്റേണിങ്ങും സ്പീക്കിങ്ങും ഈ കോഴ്‌സിന്റെ ഭാഗമാകണം. ഇന്ത്യയിലെ ഒരു നഴ്‌സിങ് കോളേജിൽ നിന്നും ഡിഗ്രി പാസ്സായാൽ ഈ രണ്ടു യോഗ്യതകളും മറികടക്കാം എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടോ?
ഇനി അടുത്ത ചോദ്യം ഇതാണ്. ഇതെങ്ങനെ തെളിയിക്കും? ഇക്കാര്യത്തിൽ ആയിരുന്നു ആശയക്കുഴപ്പം തുടർന്നിരുന്നത്. പലരും ഈ ആശയക്കുഴപ്പത്തിന്റെ പേരിലാണ് ഇന്ത്യക്കാർക്ക് ഇതു ഗുണം ചെയ്യില്ല എന്നു തീർത്തു പറഞ്ഞിരുന്നത്. എന്നാൽ എൻഎംസി വെബ്‌സൈറ്റ് അതേക്കുറിച്ച് വ്യക്തമായി പറയുന്നത് ട്രാൻസ്‌ക്രിപ്റ്റും ഒരു റെഫറൻസ് കത്തും വേണമെന്നാണ്.
നിങ്ങളുടെ നഴ്‌സിങ് ഡിഗ്രിയുടെ ട്രാൻസ്‌ക്രിപ്റ്റ് ഇംഗ്ലീഷിൽ വേണം എന്നു പറയുന്നതിൽ എന്തെങ്കിലും കടമ്പയുണ്ടോ? നമ്മുടെ പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് പോലും ഇംഗ്ലീഷിൽ ആണെന്ന് ഓർക്കണം. അതോടെ ആദ്യ തെളിവ് പൂർത്തിയായി. രണ്ടാമത്തെ തെളിവായി വേണ്ടത് നിങ്ങളെ പഠിപ്പിച്ച നഴ്‌സിങ് കേളേജിൽ നിന്നുള്ള ഒരു റെഫറൻസ് കത്തോ അല്ലെങ്കിൽ 8എ, 8ബി ഫോമുകൾ പൂരിപ്പിച്ചോ നൽകണം എന്നാണ്. ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്നതാണ് ഈ ഫോം, ഈ ഫോം പൂരിപ്പിക്കാൻ ഏതു നഴ്‌സിങ് കോളേജാണ് മടിക്കുന്നത്.
ഫോം ഡൗൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
അതായത് ഈ രണ്ടു മാനദണ്ഡങ്ങളും അനായാസം മറികടക്കാം എന്നർത്ഥം. ഇതു മനസ്സിലാക്കാതെയാണ് പലരും സംശയങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ എവിടെ നിന്നെങ്കിലും തട്ടിക്കൂട്ടി നഴ്‌സിങ് പഠിച്ചവർക്ക് യുകെയിൽ എത്താം എന്നു കരുതരുത്. മിനിമം ഇംഗ്ലീഷ് യോഗ്യത ഉള്ളവർക്കേ അതു സാധിക്കൂ. ചുവടെ കൊടുത്തിരിക്കുന്ന യോഗ്യതകൾ അതിന് അത്യാവശ്യമാണ്.
1. നിങ്ങൾ അപേക്ഷിക്കുന്ന അന്നു മുതൽ പിന്നോട്ട് രണ്ടു വർഷത്തിനിടയിൽ നഴ്‌സിങ് പാസ്സായതാവണം.
2. ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം.
3. സിബിറ്റി പരീക്ഷ പാസ്സാകണം
4. ഇന്റർവ്യൂ പാസ്സാകാനുള്ള ഇംഗ്ലീഷ് ജ്ഞാനം വേണം.
5. യുകെയിൽ എത്തിയാൽ പ്രാക്ടിക്കൽ പരീക്ഷ പാസ്സാകണം.
ഇത്രയും കാര്യങ്ങളിൽ വിജയിക്കാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല. ന്യായമായ ഇംഗ്ലീഷ് ജ്ഞാനം അത്യാവശ്യമാണ്. ചുരുക്കി പറഞ്ഞാൽ നല്ല നഴ്‌സിങ് കോളേജുകളിൽ പഠിച്ച് ന്യായമായി ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഇതു സാധിക്കും. എന്നാൽ രണ്ടു വർഷത്തിന് മുൻപ് നഴ്‌സിങ് പാസ്സായവർക്കും പോസ്റ്റ് ബിഎസ്‌സി നഴ്‌സിങ് ചെയ്തവർക്കും തൽക്കാലം അവസരം ഇല്ല. ഇവർ ഐഇഎൽറ്റിഎസോ സിബിറ്റിയോ പാസാകേണ്ടി വരും. ഇക്കാര്യത്തിൽ ഏറെ വൈകാതെ മാറ്റം ഉണ്ടായേക്കാം.
ഈ വിഷയത്തിൽ പലരും പരസ്പരം വിരുദ്ധമായ കാര്യങ്ങൾ പറയുമ്പോൾ കൃത്യമായ കാര്യങ്ങൾ വിലയിരുത്താൻ വോസ്റ്റെക്കിന്റെ പ്രതിനിധികൾക്ക് ഇമെയിൽ അയച്ചു ആശയക്കുഴപ്പങ്ങൾ മാറ്റുക. നിങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ ഇവരുടെ സഹായം തേടാം.
വോസ്‌റ്റെക് പ്രതിനിധികളുമായി ബന്ധപ്പെടുവാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക
info@vostek.co.uk, joyas.john@vostek.co.uk Or call 02072339944, 02078289944, 07811436394, 07830819151