- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് ഹോം അയർലണ്ട് സൗജന്യ റിക്രൂട്ട്മെന്റിന് ഇന്ത്യയിലേക്ക്; സെപ്റ്റംബറിൽ കൊച്ചിയിൽ ഇന്റർവ്യൂ
ഡബ്ലിൻ: നഴ്‌സിങ് ബിരുദധാരികൾക്ക് അയർലണ്ടിൽ ഒട്ടേറെ അവസരമൊരുക്കിക്കൊണ്ട് നഴ്‌സിങ് ഹോം അയർലണ്ട് (എൻഎച്ച്‌ഐ) ഇന്ത്യയിലേക്ക് റിക്രൂട്ട്‌മെന്റിനെത്തുന്നു. അയർലണ്ടിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഏകോപനസമിതിയായ നഴ്‌സിങ് ഹോം അയർലണ്ട് അടുത്ത മാസം കേരളത്തിലും റിക്രൂട്ട്‌മെന്റ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അയർലണ്ടിലെ എൻഎച്ച്ഐയ്
ഡബ്ലിൻ: നഴ്‌സിങ് ബിരുദധാരികൾക്ക് അയർലണ്ടിൽ ഒട്ടേറെ അവസരമൊരുക്കിക്കൊണ്ട് നഴ്‌സിങ് ഹോം അയർലണ്ട് (എൻഎച്ച്‌ഐ) ഇന്ത്യയിലേക്ക് റിക്രൂട്ട്‌മെന്റിനെത്തുന്നു. അയർലണ്ടിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഏകോപനസമിതിയായ നഴ്‌സിങ് ഹോം അയർലണ്ട് അടുത്ത മാസം കേരളത്തിലും റിക്രൂട്ട്‌മെന്റ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
അയർലണ്ടിലെ എൻഎച്ച്‌ഐയ്ക്കു കീഴിലുള്ള നാനൂറോളം വരുന്ന സ്വകാര്യ നഴ്‌സിങ് ഹോമുകളിലേക്കാണ് എൻഎച്ച്‌ഐ റിക്രൂട്ട്‌മെന്റുകൾ ഇപ്പോൾ നടത്തുന്നത്. ഇന്ത്യയിൽ ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ നടത്തി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിമാന ടിക്കറ്റ്, ഗ്രീൻ കാർഡ്, ഐറിഷ് വിസ ഉൾപ്പെടെ തികച്ചും സൗജന്യമായി അയർലണ്ടിലെത്താം. യോഗ്യത അനുസരിച്ച് ഉയർന്ന ശമ്പള നിരക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉപരിപഠനത്തിന് താത്പര്യമുള്ളവർക്ക് അതിനുള്ള അവസരവും എൻഎച്ച്‌ഐ ഒരുക്കിക്കൊടുക്കും.
ബിഎസ്സി/ജനറൽ നഴ്‌സിങ് പാസായവർക്ക് അപേക്ഷിക്കാം. കൂടാതെ ഐഇഎൽടിഎസ് ലിസണിംഗിനും റീഡിംഗിനും 6.5 സ്‌കോർ വീതവും സ്പീക്കിംഗിനും റൈറ്റിംഗിനും ഏഴു വീതവും നേടി ആകെ 7 ബാൻഡ് സ്‌കോർ ലഭിച്ചവരായിരിക്കണം അപേക്ഷകർ.