ഹൂസ്റ്റൺ: ഹാർവിസ് വെള്ളപ്പൊക്ക കെടുതിയിൽ അകപ്പെട്ട ഹൂസ്റ്റൺപ്രദേശങ്ങളിലെ നഴ്‌സിങ്ങ് ഹോം അന്തേവാസികളെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച്‌രക്ഷപ്പെടുത്തി.ഞായറാഴ്ച ഗാൽവസ്റ്റൺ കൊണ്ടിയിലെ ഡിക്കിൻഡ 'ലവിറ്റ ബെല്ല' നഴ്‌സിങ്ങ് ഹോമിലെ അന്തേവാസികൾ ഉപയോഗിച്ചിരുന്ന വീൽചെയർ ഏകദേശം മുഴുവനും വെള്ളത്തിൽ മുങ്ങുകയും, കിടക്കകൾക്ക്മുകളിൽ വെള്ളം എത്തുകയും ചെയ്തതിനെ തുടർന്ന് അടിയന്തിര രക്ഷാനടപടികൾ ആരംഭിച്ചത്.

നഴ്‌സിങ്ങ് ഹോമിന്റെ ഉടമസ്ഥൻ ട്രൂഡി ലാപ്‌സണാണ് അതി സാഹസികരക്ഷാപ്രവർത്തന ങ്ങളുടെ ഫോട്ടോകൾ ട്വിറ്ററിൽപ്രസിദ്ധീകരിച്ചത്.നഴ്‌സിങ്ങ് ഹോമിലെ മുഴുവനാളുകളേയും രക്ഷപ്പെടുത്തുവാൻകഴിഞ്ഞ ആശ്വാസത്തിലാണ് ഉടമസ്ഥൻ. ഇതിന് മുമ്പ് ഒരിക്കൽ പോലും
ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.

എമർജൻസിമാനേജ്‌മെന്റ് കൊ ഓർഡിനേറ്റർ ഡേവിസ് മാർത്തക്ക് സ്ഥിരീകരണം നൽകി.