കൊച്ചി:  കേരള സർക്കാരിന്റെ അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസ് (KASE) ന്റെ പങ്കാളിത്തത്തോടെ നഴ്‌സിങ് വിദഗ്ധപരിശീലനം നല്കുന്ന നഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്‌മെന്റ് (NICE) പുതിയ ബാച്ചിലേക്ക് എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലുള്ളവർക്ക് വിവിധ അക്ഷയാകേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം.

മെയ് 13, 27 തീയതികളിലാണ് പ്രവേശനപരീക്ഷ. നാലു മാസം നീണ്ടു നില്കുന്ന പരിശീലനത്തിനുശേഷം യോഗ്യത നേടുന്നവർക്ക് നൂറ് ശതമാനം തൊഴിൽ ഉറപ്പാക്കാൻ വിദേശ ആശൂപത്രികളുമായി ധാരണയിലെത്തിയിട്ടുണ്ട്. വീസയും എയർടിക്കറ്റും സൗജന്യമാണ്. നഴ്‌സിങ് കോഴ്‌സ് പൂർത്തിയാക്കിയശേഷം 2 വർഷം സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഓരോ ബാച്ചിലും 120 സീറ്റുകളാണ് ഉള്ളത്.

അത്യന്താധുനിക മെഡിക്കൽ സൗകര്യങ്ങളോടെ തിരുവനന്തപുരം കിൻഫ്രാപാർക്കിൽ സ്ഥാപിച്ചിട്ടുള്ള നൈസ് പരിശീലകേന്ദ്രത്തിൽ നിന്നും ആദ്യ ബാച്ചിൽ 87 ശതമാനം പേർ അബുദാബി സർക്കാരിന്റെ 'ഹാഡ് ' (HAAD)യോഗ്യതാപരീക്ഷയിൽ വിജയിച്ചു. ഇവർക്കെല്ലാം ഗൾഫിൽ വിവിധ ആശുപത്രികളിലായി ജോലി ഉറപ്പാക്കിയതായും നൈസ് അധികൃതർ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൗശൽ ലോൺ സംവിധാനവും യോഗ്യത നേടുന്നവർക്ക് ലഭ്യമാണ്.ബന്ധപ്പെടേണ്ട നമ്പർ: 9544303377, 9961408800 email: gm@niceacademy.net., website:niceacademy.net.