- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി നഴ്സുമാരെ തേടി യുകെയിലെ സർക്കാർ ആശുപത്രി പ്രതിനിധികൾ കേരളത്തിൽ എത്തി; നാളെ എറണാകുളത്ത് തുടങ്ങുന്ന അഭിമുഖങ്ങൾ 26ന് ഡൽഹിയിൽ തീരും; കേരളത്തിൽ അഞ്ചിടങ്ങളിൽ; രണ്ട് വിഷയങ്ങൾക്കും ഐഇഎൽടിഎസ് 7ഉം ബാക്കി രണ്ടിന് 6.5ഉം ഒഇടി സിപ്ലസും നേടിയവർക്കും അപേക്ഷിക്കാം: സൗജന്യ നിയമനത്തിന് ഇപ്പോൾ തന്നെ ഇമെയിൽ അയക്കൂ
ലണ്ടൻ: വിദേശത്ത് നഴ്സിങ് ജോലി തേടുന്ന മലയാളി നഴ്സുമാർക്ക് ഇതാ സുവർണാവസരം. യുകെയിലെ സർക്കാർ ആശുപത്രി പ്രതിനിധികൾ കേരളത്തിലേക്ക് നഴ്സുമാരെ തേടി എത്തുന്നു എന്നുള്ള വാർത്തകൾ നേരത്തെ മറുനാടൻ ലോകമെമ്പാടുമുള്ള നഴ്സുമാർക്കായി പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്സാകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം പൂർത്തീകരിക്കാനുള്ള അവസരമാണ് നാളെ മുതൽ കൈവന്നിരിക്കുന്നത്. മലയാളി നഴ്സുമാരെ തേടി യുകെയിലെ സർക്കാർ ആശുപത്രി പ്രതിനിധികൽ കേരളത്തിൽ എത്തിക്കഴിഞ്ഞു. നാളെ കൊച്ചിയിൽ തുടങ്ങുന്ന അഭിമുഖങ്ങൾ ഈ മാസം 26 ന് ഡൽഹിയിൽ അവസാനിക്കും. ഈ സുവർണാവസരം നഴ്സുമാർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ മൂന്ന് എൻഎച്ച്എസ് ട്രസ്റ്റ് പ്രതിനിധിളാണ് കേരളത്തിൽ എത്തിയത്. പോർട്സ്മൗത്ത്, ഹരോഗെയ്റ്റ്, സെന്റ് ഹെലൻസ് എന്നീ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നുമാണ് മുതിർന്ന ജീവനക്കാർ കേരളത്തിൽ എത്തിയത്. നാളെ എറണാകുളത്ത് തുടങ്ങുന്ന റിക്രൂട്ട്മെന്റ് മേള കേരളത്തിലെ അഞ്ച് നഗരങ്ങളിലും
ലണ്ടൻ: വിദേശത്ത് നഴ്സിങ് ജോലി തേടുന്ന മലയാളി നഴ്സുമാർക്ക് ഇതാ സുവർണാവസരം. യുകെയിലെ സർക്കാർ ആശുപത്രി പ്രതിനിധികൾ കേരളത്തിലേക്ക് നഴ്സുമാരെ തേടി എത്തുന്നു എന്നുള്ള വാർത്തകൾ നേരത്തെ മറുനാടൻ ലോകമെമ്പാടുമുള്ള നഴ്സുമാർക്കായി പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്സാകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം പൂർത്തീകരിക്കാനുള്ള അവസരമാണ് നാളെ മുതൽ കൈവന്നിരിക്കുന്നത്. മലയാളി നഴ്സുമാരെ തേടി യുകെയിലെ സർക്കാർ ആശുപത്രി പ്രതിനിധികൽ കേരളത്തിൽ എത്തിക്കഴിഞ്ഞു. നാളെ കൊച്ചിയിൽ തുടങ്ങുന്ന അഭിമുഖങ്ങൾ ഈ മാസം 26 ന് ഡൽഹിയിൽ അവസാനിക്കും. ഈ സുവർണാവസരം നഴ്സുമാർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ മൂന്ന് എൻഎച്ച്എസ് ട്രസ്റ്റ് പ്രതിനിധിളാണ് കേരളത്തിൽ എത്തിയത്. പോർട്സ്മൗത്ത്, ഹരോഗെയ്റ്റ്, സെന്റ് ഹെലൻസ് എന്നീ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നുമാണ് മുതിർന്ന ജീവനക്കാർ കേരളത്തിൽ എത്തിയത്. നാളെ എറണാകുളത്ത് തുടങ്ങുന്ന റിക്രൂട്ട്മെന്റ് മേള കേരളത്തിലെ അഞ്ച് നഗരങ്ങളിലും ബാംഗ്ലൂരിലും ഡൽഹിയിലുമായി സമാപിക്കും. നാല് വിഷയങ്ങൾക്കും ഐഇഎൽടിഎസ് 7 വീതം ഉള്ളവർക്കും ഒഇടി എല്ലാ വിഷയത്തിലും ബി ഗ്രേഡ് ഉള്ളവർക്കും ഉടൻ നിയമനത്തിനുള്ള ഓർഡർ നൽകും. അവർക്ക് സൗജന്യ വിമാന ടിക്കറ്റും വിസ ഫീസും മൂന്ന് മാസത്തെ താമസവും ഉറപ്പ് നൽകുന്ന രേഖകൾ കൈമാറും. ഇവർക്ക് ഏതാനും ആഴ്ചകൾക്കകം വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കി യുകെയിൽ പോകാം. ഒരു നയാ പൈസ പോലും ആർക്കും നൽകേണ്ടതില്ല.
എല്ലാ വിഷയങ്ങൾക്കും ഐഇഎൽടിഎസ് 7 ഉള്ളവരെ കണ്ടെത്താൻ പ്രയാസം ആയതിനാൽ ഏതെങ്കിലും രണ്ട് വിഷയങ്ങൾക്കെങ്കിലും ഐഇഎൽടിസ് 7 നേടുകയും ബാക്കി രണ്ട് വിഷയങ്ങൾക്ക് 6.5 വീതം നേടുകയും ചെയ്താൽ അവർക്കും ജോബ് ഓഫർ നൽകും. ഇത്തരക്കാർക്ക് അങ്കമാലിയിൽ വച്ച് പ്രത്യേക പരിശീലനം നൽകി ഐഇഎൽടിഎസ് എഴുതിക്കാനും സഹായിക്കും. എന്നാൽ നാല് വിഷയങ്ങൾക്കും ഐഇഎൽടിഎസ് 7 പാസായാൽ മാത്രമെ ഇവർക്ക് യുകെയിലേക്ക് പോകാൻ സാധിക്കൂ. പ്രത്യേക പരിശീലനം വഴി ഇവർ വിജയിക്കുമെന്നാണ് പൊതുവെയുള്ള അനുഭവം വ്യക്തമാക്കുന്നത്. ഇവരോടും ഒരു രൂപ പോലും ഫീസായി വാങ്ങുന്നതല്ല എന്നതാണ് പ്രധാന പ്രത്യേകത.
ഈ മൂന്ന് എൻഎച്ച്എസ് ട്രസ്റ്റുകളിലേക്കുമായി കുറഞ്ഞത് 500 നഴ്സുമാരെ എങ്കിലും നിയമിക്കാനുള്ള ആഗ്രഹവുമായാണ് ട്രസ്റ്റ് അധികൃതർ എത്തിയിരിക്കുന്നത്. നാളെ എറണാകുളം കലൂർ, 17ന് കോട്ടയം, 18ന് ചെങ്ങന്നൂർ, 20ന് അങ്കമാലി, 22ന് കോഴിക്കോട്, 24ന് ബാംഗ്ലൂർ, 26ന് ഡൽഹി എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ. ഈ ഏഴിടങ്ങളിലും എൻഎച്ച്എസ് പ്രതിനിധികളും ഈ ട്രസ്റ്റിലേക്ക് നിയമിക്കാൻ എൻഎച്ച്എസ് കോണ്ടാക്റ്റ് കൊടുത്തിരിക്കുന്ന വോസ്റ്റെക്ക് എന്ന മലയാളി സ്ഥാപനത്തിന്റെ പ്രതിനിധികളും പങ്കെടുക്കുന്നതാണ്. ഏതു സ്ഥലത്ത് വേണമെങ്കിലും യോഗ്യത ഉള്ള ആർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
പൂർണ്ണമായും സൗജന്യമായി നടത്തുന്ന റിക്രൂട്ട്മെന്റിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും മാത്രമല്ല, വിസ ഫീസ്, ഇമ്മിഗ്രേഷൻ സർചാർജ്ജ്, ഫ്ളൈറ്റ് ടിക്കറ്റ്സ് എന്നിവയും എൻഎച്ച്എസ് സൗജന്യമായി തന്നെ അനുവദിക്കും. കൂടാതെ നിയമനം ലഭിച്ചു യുകെയില എത്തുന്നവർക്ക് ഫ്രീ എയർപോർട്ട് പിക്ക് അപ്സ് നൽകുന്നതാണ്. നിയമനം ലഭിച്ചവർ നിർബന്ധമായും പാസാകേണ്ട കമ്പ്യൂട്ടർ ടെസ്റ്റിനും തുടർന്ന് യുകെയിൽ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്സാമിനുമുള്ള ഫീസ് നൽകുകയും സൗജന്യമായ പരിശീലനം നൽകുകയും ചെയ്യും.
സെലക്ഷൻ ലഭിക്കുന്ന എല്ലാവർക്കും അതാത് ട്രസ്റ്റുകൾ ഓഫർ ലെറ്റർ നൽകും. സിബിടി പരീക്ഷ എഴുതാനും എൻഎംസി രജിസ്ട്രേഷൻ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവർ തന്നെ തുടർന്നു നൽകും. ഇതു പൂർത്തിയായാൽ മൂന്നു വർഷത്തെ ടെയർ 2 വിസയാണ് നൽകുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വർഷം കൂടി നേരിട്ടു നൽകും. നഴ്സിങ് തസ്തിക ഷോട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉള്ളതിനാൽ അഞ്ചു വർഷം ഇവർക്ക് പിആർ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവർക്ക് ഫുൾ ടൈം വർക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.
ഐഇഎൽറ്റിഎസ് നാലു ബാൻഡിലും ഏഴു വീതം ഉള്ളവർക്കാണ് നിയമനം ലഭിക്കുക. ആറു മാസത്തിനിടയിൽ നടന്ന രണ്ടു പരീക്ഷകളിലായി നാലു ബാൻഡുകളും ക്ലിയർ ചെയ്താലും അംഗീകാരം ലഭിക്കും. അതല്ലെങ്കിൽ ഒഇറ്റി എന്ന പരീക്ഷയിൽ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും നിയമനം നടക്കും. കഴിഞ്ഞ് രണ്ടു വർഷത്തിനിടയിൽ നഴ്സിങ് പാസ്സാവുകയും പരീക്ഷയും പഠനവും ഇംഗ്ലീഷ് അധ്യയന മാധ്യമത്തിലാണ് എന്നു തെളിയുകയും ചെയ്യുന്നവർക്കും നിയമനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ ആദ്യമേ ചോദിച്ചു മനസ്സിലാക്കേണ്ടതാണ് കുട്ടികൾക്ക് സൗജന്യ വിദ്യാഭാസവും ഉറപ്പാണ്.
ഐഇഎൽടിഎസ് രണ്ടു വിഷയങ്ങൾക്കെങ്കിലും ഏഴും ബാക്കി രണ്ടു വിഷയങ്ങൾക്ക് 6.5 ഉം ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. ഇവർക്ക് സൗജന്യ ഐഇഎൽടിഎസ് പരിശീലനം എൻഎച്ച്എസ് നൽകും. നിയമനത്തിനു മുൻപുള്ള ഇന്റർവ്യൂ ആയതിനാൽ ഐഇഎൽടിഎസ്, ഒഇടി യോഗ്യതകൾ നേടിയതിന്റെ പകർപ്പിനൊപ്പം ബയോഡാറ്റ കൂടി അയക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെയാണ് ഇന്റർവ്യൂവിന് ക്ഷണിക്കുക. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്തായിരിക്കും ഇന്റർവ്യൂ. uknurse@vostek.co.uk എന്ന മെയിൽ ഐഡിയിലേക്കാണ് ബയോഡാറ്റ അയക്കേണ്ടത്.