- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരങ്ങളുടെ ഭൂമിയായ കണ്ണൂരിലെ നഴ്സുമാരുടെ പോരാട്ട വീര്യത്തിന് തെല്ലും കുറവില്ല; സമരം ജനകീയസമിതി ഏറ്റെടുത്തതോടെ നാളെ പതിനായിരങ്ങളെ അണിനിരത്തി കളക്റ്റ്രേറ്റ് മാർച്ച്: നഴ്സുമാർക്ക് പിന്നാലെ നഴ്സിങ് വിദ്യാർത്ഥികളും രംഗത്തിറങ്ങിയപ്പോൾ മാലാഖമാർക്കു വേണ്ടി രാഷ്ട്രീയം മറന്ന് എല്ലാ പാർട്ടികളും
കണ്ണൂർ: കേരളത്തിൽ അങ്ങോളം ഇങ്ങോളം ആശുപത്രികൾക്ക് മുന്നിൽ നഴ്സുമാരുടെ സമരം കത്തിപ്പടരുമ്പോൾ കണ്ണൂരിലെ നഴ്സുമാരുടെ സമര വീര്യത്തിനും തെല്ലും കുറവില്ല. കളക്ടറുടെ ആജ്ഞയെ പോലും ധിക്കരിച്ച് നഴ്സിങ് വിദ്യാർത്ഥികൾ അടക്കം സമരവുമായി മുന്നോട്ട് പോവുകയാണ്, സമരങ്ങളുടെ ഭൂമിയായ കണ്ണൂരിൽ. ജനകീയ സമരസമിതി പ്രശ്നം ഏറ്റെടുത്തതോടെ നാളെ (ബുധനാഴ്ച) പതിനായിരം പേരെ അണി നിരത്തി കലക്ടേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കയാണ് നഴ്സുമാർ. ജില്ലാ കലക്ടർ മീർ മുഹമ്മദലി തന്നെയാണ് നഴ്സിങ് സമരത്തെ കണ്ണൂരിൽ ആളിക്കത്തിക്കാൻ കാരണമായത്. നഴ്സുമാരുടെ സമരത്തെ നേരിടാൻ നഴ്സിങ് വിദ്യാർത്ഥികളെ ജോലിക്ക് നിയോഗിക്കണമെന്ന കലക്ടറുടെ വിവാദ ഉത്തരവാണ് പ്രശ്നം രൂക്ഷമാക്കിയത്. ഒപ്പം സമരക്കാർക്കെതിരെ എസ്മയും സി.ആർ.പി.സി. 144 ഉം പ്രയോഗിക്കുമെന്ന മുന്നറിയിപ്പും ജനങ്ങളെ മുഴുവൻ നഴ്സിങ് സമരത്തിന് പിൻതുണ നൽകാൻ പ്രേരിപ്പിച്ചു. കലക്ടറുടെ ഉത്തരവിന്റെ മഷി മായും മുമ്പ് നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാന നേതാക്കളും ജില്ലയിലെ നിരവധി സംഘടനകളും പിൻതുണ
കണ്ണൂർ: കേരളത്തിൽ അങ്ങോളം ഇങ്ങോളം ആശുപത്രികൾക്ക് മുന്നിൽ നഴ്സുമാരുടെ സമരം കത്തിപ്പടരുമ്പോൾ കണ്ണൂരിലെ നഴ്സുമാരുടെ സമര വീര്യത്തിനും തെല്ലും കുറവില്ല. കളക്ടറുടെ ആജ്ഞയെ പോലും ധിക്കരിച്ച് നഴ്സിങ് വിദ്യാർത്ഥികൾ അടക്കം സമരവുമായി മുന്നോട്ട് പോവുകയാണ്, സമരങ്ങളുടെ ഭൂമിയായ കണ്ണൂരിൽ. ജനകീയ സമരസമിതി പ്രശ്നം ഏറ്റെടുത്തതോടെ നാളെ (ബുധനാഴ്ച) പതിനായിരം പേരെ അണി നിരത്തി കലക്ടേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കയാണ് നഴ്സുമാർ.
ജില്ലാ കലക്ടർ മീർ മുഹമ്മദലി തന്നെയാണ് നഴ്സിങ് സമരത്തെ കണ്ണൂരിൽ ആളിക്കത്തിക്കാൻ കാരണമായത്. നഴ്സുമാരുടെ സമരത്തെ നേരിടാൻ നഴ്സിങ് വിദ്യാർത്ഥികളെ ജോലിക്ക് നിയോഗിക്കണമെന്ന കലക്ടറുടെ വിവാദ ഉത്തരവാണ് പ്രശ്നം രൂക്ഷമാക്കിയത്. ഒപ്പം സമരക്കാർക്കെതിരെ എസ്മയും സി.ആർ.പി.സി. 144 ഉം പ്രയോഗിക്കുമെന്ന മുന്നറിയിപ്പും ജനങ്ങളെ മുഴുവൻ നഴ്സിങ് സമരത്തിന് പിൻതുണ നൽകാൻ പ്രേരിപ്പിച്ചു.
കലക്ടറുടെ ഉത്തരവിന്റെ മഷി മായും മുമ്പ് നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാന നേതാക്കളും ജില്ലയിലെ നിരവധി സംഘടനകളും പിൻതുണയുമായി എത്തുകയായിരുന്നു. അതോടെ നഴ്സ്മാരുടെ സമരം ജനകീയ സമരസമിതി ഏറ്റെടുത്തു. ഡോ. ഡി.സുരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരിക്കയാണ്.
ഭരണ കക്ഷിയായ സിപിഐ.യും അവരുടെ പോഷക സംഘടനകളും പരസ്യ പിൻതുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സിപിഐ.(എം.) നിയന്ത്രണത്തിലുള്ള പരിയാരം സഹകരണ മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥികൾ കലക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങി. പഠനം പൂർത്തിയാക്കാത്ത തങ്ങൾ രോഗീപരിചരണത്തിന് ഇറങ്ങില്ലെന്നും അവർ ഉറപ്പിച്ച് പറയുന്നു. ഫലത്തിൽ നഴ്സിങ് സമരത്തിന് നഴ്സിങ് വിദ്യാർത്ഥികളുടെ കൂടി പിന്തുണയേറിയിരിക്കയാണ്.
ജില്ലാ കലക്ടറുടെ സർക്കുലറിനെതിരെ സിപിഐ.യും പ്രതിഷേധവുമായി രംഗത്തുണ്ട്. സർക്കുലർ പിൻവലിക്കാൻ കലക്ടർ മാന്യത കാട്ടണമെന്ന് സിപി.ഐ. ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ ആവശ്യപ്പെട്ടു. കലക്ടറെക്കൊണ്ട് ഇത്തരത്തിലുള്ള വിവാദ തീരുമാനം എടുപ്പിക്കാൻ ഉപദേശം നൽകിയവരെ ചികിത്സിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ എ.ഐ.വൈ. എഫ്. നടത്തിയ നഴ്സ്മാരുടെ സമരത്തിനുള്ള ഐക്യദാർഢ്യ ജാഥ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഴ്സുമാർക്ക് പിൻതുണ പ്രഖ്യാപിച്ച് ബിജെപി. യുവ മോർച്ചാ സംഘടനകളും രംഗത്തുണ്ട്. കരി നിയമം നടപ്പാക്കി നഴ്സ്മാരുടെ സമരത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനെ ചെറുക്കുമെന്നും ബിജെപി. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് മുന്നറിയിപ്പ് നൽകി. സിപിഐ.(എം.) ഉം കോൺഗ്രസ്സും ഭരിക്കുന്ന ഒട്ടേറെ ആശുപത്രികൾ ഉണ്ടെന്നും അവിടങ്ങളിൽ വേതനം വർദ്ധിപ്പിക്കേണ്ടി വരുമെന്ന തിരിച്ചറിവിലാണ് സമരത്തെ തകർക്കാൻ എസ്മയും 144 ഉം പ്രയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ജില്ലയിലെ നഴ്സ്മാരുടെ സമരം നഴ്സുമാർ ഏറ്റെടുത്തതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് സമരം നടക്കുന്ന ആശുപത്രികൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കയാണ്. വനിതാ പൊലീസ് അടക്കം മൂന്നു വിധം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. അതിന് പുറമേ പിങ്ക് പൊലീസ് പട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ട്.
സമരത്തിനെതിരായി ജില്ലാ കലക്ടറുടെ പ്രഖ്യാപനങ്ങളൊന്നും നഴ്സുമാർ മുഖവിലയ്ക്കെടുത്തില്ല. സമര പന്തലിലെല്ലാം പതിന്മടങ്ങ് ആവേശത്തിലാണ് ഇന്നും സമരം തുടരുന്നത്. എന്നാൽ തങ്ങൾ സമരം ചെയ്യുന്ന ആശുപത്രിക്കരികിൽ അടിയന്തിര സാഹചര്യമുണ്ടായാൽ നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ അഞ്ച് വീതം പേരെ സമരപന്തലുകളിൽ തന്നെ സഞ്ചമാക്കിയിട്ടുണ്ട്.
സമരങ്ങളും അക്രമങ്ങളും കത്തിപ്പടരുന്ന ജില്ലയാണ് കണ്ണൂർ. ജില്ലാ ഭരണാധികാരികളായ കലക്ടറും പൊലീസ് ചീഫുമെല്ലാം ഉറക്കമൊളിച്ചിരുന്നാലും അതിന്റെ രൂക്ഷത കുറക്കാൻ പലപ്പോഴും കഴിയാറില്ല. എന്നാൽ സംസ്ഥാനം മുഴുവൻ നടന്നു വരുന്ന നഴ്സിങ് സമരം കണ്ണൂരിൽ ശക്തമാവുകയാണ്.