- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.എസ്.യു ദേശീയ സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പിൽ പൊട്ടിത്തെറി; മുൻധാരണ അട്ടിമറിച്ച് ദേശീയ നേതാവിനെ വെട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത് രാഹുൽ മാങ്കൂട്ടത്തെ; ഷാഫി പറമ്പിലിന്റെ ചരടുവലിയിൽ തെറിച്ചത് തമ്പാനൂർ രവിയുടെ അടുപ്പക്കാരനായ ജെ.എസ് അഖിൽ പദവി മോഹം
തിരുവനന്തപുരം: കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെ എൻ.എസ്.യു ദേശീയ സംഘടനാ തെരഞ്ഞെടുപ്പിലും ദേശീയ ഭാരവാഹിത്വത്തെ ചൊല്ലി എ ഗ്രൂപ്പിൽ പൊട്ടിത്തെറി. എ ഗ്രൂപ്പിലെ മുൻ ധാരണ അട്ടിമറിച്ച് എൻ .എസ്.യു ദേശീയ നേതാവ് ജെ.എസ് അഖിലിനെ വെട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തെക്ക് പരിഗണിച്ചതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം കടുത്ത അമർഷത്തിലാണ്. കെപിസിസി ജനറൽ സെക്രട്ടറിയായ തമ്പാനൂർ രവിയുടെ അടുപ്പക്കാരനായ ജെ.എസ് അഖിൽ തഴയപ്പെടുന്നത് രണ്ടാം തവണയാണ്. കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറിയും കേരള സർവകലാശാല സിന്റിക്കേറ്റംഗവുമായിരുന്നു അഖിൽ. കഴിഞ്ഞ കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് അഖിലിനെ സംസ്ഥാന പ്രസിഡന്റായി പരിഗണിച്ചിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ഷാഫി പറമ്പിലിന്റെ എതിർപ്പുകാരണമാണ് അഖിലിനെ ഒഴിവാക്കിയത്. ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാമെന്ന എ ഗ്രൂപ്പിലെ ധാരണ പ്രകാരമാണ് അഖിൽ പിന്മാറിയത്. എന്നാൽ ഈ ധാരണ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ അ
തിരുവനന്തപുരം: കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെ എൻ.എസ്.യു ദേശീയ സംഘടനാ തെരഞ്ഞെടുപ്പിലും ദേശീയ ഭാരവാഹിത്വത്തെ ചൊല്ലി എ ഗ്രൂപ്പിൽ പൊട്ടിത്തെറി. എ ഗ്രൂപ്പിലെ മുൻ ധാരണ അട്ടിമറിച്ച് എൻ .എസ്.യു ദേശീയ നേതാവ് ജെ.എസ് അഖിലിനെ വെട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തെക്ക് പരിഗണിച്ചതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം കടുത്ത അമർഷത്തിലാണ്.
കെപിസിസി ജനറൽ സെക്രട്ടറിയായ തമ്പാനൂർ രവിയുടെ അടുപ്പക്കാരനായ ജെ.എസ് അഖിൽ തഴയപ്പെടുന്നത് രണ്ടാം തവണയാണ്. കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറിയും കേരള സർവകലാശാല സിന്റിക്കേറ്റംഗവുമായിരുന്നു അഖിൽ. കഴിഞ്ഞ കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് അഖിലിനെ സംസ്ഥാന പ്രസിഡന്റായി പരിഗണിച്ചിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ഷാഫി പറമ്പിലിന്റെ എതിർപ്പുകാരണമാണ് അഖിലിനെ ഒഴിവാക്കിയത്. ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാമെന്ന എ ഗ്രൂപ്പിലെ ധാരണ പ്രകാരമാണ് അഖിൽ പിന്മാറിയത്. എന്നാൽ ഈ ധാരണ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ അട്ടിമറിച്ചു.
അതേസമയം കേരളത്തിൽ നിന്നുള്ള ഐ വിഭാഗക്കാരനായ എൻ.എസ്.യു ദേശീയ നിർവ്വാഹ സമിതിയംഗം എബിൻ വർക്കി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു. കേരളത്തിൽ നിന്ന് എട്ട് പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച രാഹൂൽ മാങ്കൂട്ടത്തിലും എബിൻ വർക്കിയുമാണ് ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെട്ടത്.
ഡൽഹിയിൽ പഠനം പൂർത്തിയാക്കിയ രാഹൂൽ അഭിമുഖത്തിൽ മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത് ഇതുകാരണമാണ് രാഹൂൽ ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ഷാഫി പറമ്പിൽ എംഎൽഎയുടെ വിശ്വസ്തനാണ് രാഹുൽ. അതിനിടെ അഖിലിനെ ദേശീയ ഭാരവാഹിത്വത്തിൻ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ ഷാഫി പറമ്പിലാണെന്ന് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി വിഭാഗത്തിലുള്ളവർ ആരോപിക്കുന്നു. എൻ.എസ്.യു സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഷാഫി എ ഗ്രൂപ്പിൽ ഏറെ ശക്തനാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.