- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞിന്റെ പിതാവാരാണെന്ന് അദ്ദേഹത്തിനറിയാം; കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ; വിവാദം ഉടലെടുത്തത് നുസ്രത്ത് ജഹാൻ ഭർത്താവുമായി വേർപിരിഞ്ഞ സാഹചര്യത്തിൽ
കൊൽക്കത്ത: തന്റെ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ.കുഞ്ഞിന്റെ പിതാവിനറിയാം അതിന്റെ പിതാവ് ആരാണെന്ന്. ഞാനും യഷ്ദാസ്ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണെന്നും നുസ്രത്ത് പറഞ്ഞു.നിഖിൽ ജെയിനുമായി വേർപിരിഞ്ഞ പശ്ചാത്തലത്തിലാണ് നുസ്രത്തിന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ചർച്ചകൾ പൊട്ടിപ്പുറപ്പെട്ടത്.
ഇപ്പോൾ നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്. വ്യവസായിയായ നിഖിൽ ജെയിനായിരുന്നു നുസ്രത്തിന്റെ ഭർത്താവ്. ഇരുവരും കുറച്ച് മാസങ്ങൾക്ക് മുൻപാണ് വേർപിരിഞ്ഞത്. തുർക്കിയിൽ വെച്ച് 2019 ലാണ് വിവാഹം നടന്നത്. അതിനാൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. വിവാഹം സാധുവല്ലാത്തതിനാൽ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു.
കഴിഞ്ഞ മാസമാണ് നുസ്രത്തിന് ആൺകുഞ്ഞ് ജനിച്ചത്.മകന്റെ ജനനത്തിന് ശേഷം നുസ്രത്ത് പങ്കെടുത്ത ആദ്യ പൊതുചടങ്ങിൽ ഒരാൾ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചു.ഇതിന് മറുപടിയായാണ് നുസ്രത്തിന്റെ പ്രതികരണം
മറുനാടന് മലയാളി ബ്യൂറോ