- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.വി കൃഷ്ണവാര്യർ അനുസ്മരണ പ്രഭാഷണം: ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ എൻ.വി. കൃഷ്ണവാരിയരുടെ 102-മത് ജന്മവാർഷികത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 5 മണിക്ക് അനുസ്മരണ പ്രഭാഷണവും എൻ.വി. കവിതകളുടെ ആലാപനവും സംഘടിപ്പിക്കുന്നു. ആധുനിക ഭാരതീയ പാണ്ഡിത്യം രാഹുൽ സാംകൃത്യായൻ മുതൽ എൻ.വി.വരെ എന്ന വിഷയത്തിൽ പ്രൊഫ.ബി.രാജീവൻ പ്രഭാഷണം നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അധ്യക്ഷത വഹിക്കും. മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു എൻ.വി. കൃഷ്ണവാരിയർ (1916-1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാള സാഹിത്യ വിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ എൻ.വി. കൃഷ്ണവാരിയരുടെ 102-മത് ജന്മവാർഷികത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 5 മണിക്ക് അനുസ്മരണ പ്രഭാഷണവും എൻ.വി. കവിതകളുടെ ആലാപനവും സംഘടിപ്പിക്കുന്നു. ആധുനിക ഭാരതീയ പാണ്ഡിത്യം രാഹുൽ സാംകൃത്യായൻ മുതൽ എൻ.വി.വരെ എന്ന വിഷയത്തിൽ പ്രൊഫ.ബി.രാജീവൻ പ്രഭാഷണം നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അധ്യക്ഷത വഹിക്കും.
മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു എൻ.വി. കൃഷ്ണവാരിയർ (1916-1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാള സാഹിത്യ വിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.
Next Story