- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
നാല് കോടി നിക്ഷേപിച്ച അലിയക്ക് ലഭിച്ചത് 54 കോടി; കത്രീനക്ക് കിട്ടിയത് 22 കോടി; നൈക്കയുടെ കുതിപ്പിൽ നേട്ടമുണ്ടാക്കി നടിമാർ
മുംബൈ: ഇന്ത്യൻ ഫാഷൻ ബ്രാൻഡായ നൈക്കയുടെ ഓഹരി വിപണിയിലെ കുതിപ്പ മുതലാക്കി ബോളിവുഡ് നടിമാരായ കത്രീന കൈഫും അലിയ ഭട്ടും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയതതിന് പിന്നാലെ നൈക്കയുടെ മൂല്യം ഉയർന്നതോടെയാണ് ബോളിവുഡ് സെലിബ്രിറ്റികളും വൻ നേട്ടം സ്വന്തമാക്കിയത്. നൈക്കയുടെ മാതൃകമ്പനിയായ എഫ്.എസ്.എൻ ഇ-കോമേഴസിൽ 2020ൽ അലിയ ഭട്ട് 4.95 കോടി നിക്ഷേപിച്ചിരുന്നു. ഇപ്പോൾ ഏകദേശം 54 കോടിയാണ് അലിയയുടെ നിക്ഷേപത്തിന്റെ മൂല്യം.
2018ലാണ നൈക്ക-കെ.കെ ബ്യൂട്ടി എന്ന ബ്രാൻഡിൽ കത്രീന കൈഫ 2.04 കോടി നിക്ഷേപിച്ചത. ഏകദേശം 22 കോടി രൂപയാണ കത്രീനയുടെ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം. അലിയ ഭട്ട ഫൂൽ എന്ന കമ്പനിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇതാദ്യമായല്ല ബോളിവുഡ് താരങ്ങൾ ഓഹരി വിപണിയിൽ നിന്ന വൻ നേട്ടമുണ്ടാക്കുന്നത. ജസറ്റ ഡയലിലെ നിക്ഷേപത്തിൽ നിന്ന 2013ൽ അമിതാഭ ബച്ചൻ 43 ഇരട്ടി നേട്ടമുണ്ടാക്കിയിരുന്നു. ബോളിവുഡ് നടി ദീപിക പദുക്കോണിന് ഇ-മൊബിലിറ്റി കമ്പനിയായ ബ്ലുസമാർട്ടിലും എഡടെക് പ്ലാറ്റഫോം ഫ്രണ്ടറോവിലും ബ്യൂട്ടി കോമേഴസ് സ്ഥാപനം പർപ്പിളിലും നിക്ഷേപമുണ്ട്. കാജൽ അഗർവാളിന് ഗെയിമിങ് കമ്പനിയായ ഓകിയിൽ 15 ശതമാനമാണ് നിക്ഷേപം. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹലി, യുവരാജ സിങ്, ശിഖർ ധവാൻ എന്നിവരും സ്റ്റാർട്ട് അപ് സംരംഭങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെയാണ് നൈക്ക വ്യാപാരത്തിന് തുടക്കം കുറിച്ചത്. എൻ.എസ.ഇയിൽ 82ശതമാനം നേട്ടത്തോടെ 2,054 രൂപയിലാണ് നൈക്കയുടെ വ്യാപാരം. ഐ.പി.ഒയിലെ ഇഷ്യു വില 1,125 രൂപയായിരുന്നു. ബി.എസ്.ഇയിൽ 2063 രൂപക്കാണ് നൈക്ക ലിസ്റ്റ് ചെയതത്. കമ്പനിയുടെ വിപണിമൂലധനം ബി.എസ.ഇയിൽ ഒരു ലക്ഷം കോടി കടന്നു.
മറുനാടന് മലയാളി ബ്യൂറോ