- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യം വെളിപ്പെടുത്താൻ രാത്രി വീട്ടിൽ പാർട്ടിക്കു ക്ഷണിച്ച് നൈല ഉഷയുടെ എഫ്ബി പോസ്റ്റ്; താരത്തിനു പണി കൊടുത്തത് സഹപ്രവർത്തകൻ
'കുറച്ചു രഹസ്യങ്ങൾ വെളിപ്പെടുത്താനുണ്ട്. എല്ലാവരെയും ഇന്നു രാത്രി ഒമ്പതിന് എന്റെ വീട്ടിലെ പാർട്ടിയിലേക്കു ക്ഷണിക്കുന്നു.' നൈല ഉഷയുടെ ഫേസ്‌ബുക്ക് സ്റ്റാറ്റസ് കണ്ടു ഞെട്ടിയത് ആരാധകരും സുഹൃത്തുക്കളും ഒന്നടങ്കമാണ്. നൈലയുടെ ഫേസ്‌ബുക്ക് പേജിൽ പിന്നീടു കണ്ടത് ആരാധകരുടെയും സുഹൃത്തുക്കളുടെയും തള്ളിക്കയറ്റമാണ്. എന്താ സംഭവം, പാർട്ടി എ
'കുറച്ചു രഹസ്യങ്ങൾ വെളിപ്പെടുത്താനുണ്ട്. എല്ലാവരെയും ഇന്നു രാത്രി ഒമ്പതിന് എന്റെ വീട്ടിലെ പാർട്ടിയിലേക്കു ക്ഷണിക്കുന്നു.' നൈല ഉഷയുടെ ഫേസ്‌ബുക്ക് സ്റ്റാറ്റസ് കണ്ടു ഞെട്ടിയത് ആരാധകരും സുഹൃത്തുക്കളും ഒന്നടങ്കമാണ്.
നൈലയുടെ ഫേസ്‌ബുക്ക് പേജിൽ പിന്നീടു കണ്ടത് ആരാധകരുടെയും സുഹൃത്തുക്കളുടെയും തള്ളിക്കയറ്റമാണ്. എന്താ സംഭവം, പാർട്ടി എപ്പോൾ, അതോ നൈലയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എന്നിങ്ങനെ മെസേജും കമന്റുകളുമൊക്കെ അവിടെ നിറഞ്ഞു. എന്നാൽ ഇതൊന്നും പാവം നൈല അറിഞ്ഞില്ല.
കാരണമെന്തെന്നല്ലേ... നൈലയ്ക്കു പണികൊടുത്തത് സുഹൃത്തായ മിഥുൻ രമേശാണ്. ജോലി സമയത്ത് എഫ്ബി ലോഗ്ഔട്ട് ചെയ്യാതെ പോയപ്പോൾ നൈലയ്ക്കിട്ടുകൊടുത്ത ഒരു ചെറിയ പണിയായിരുന്നു ആ പോസ്റ്റ്.
ഒടുവിൽ സത്യാവസ്ഥ പിന്നീട് നൈല തന്നെ വെളിപ്പെടുത്തി. അക്കൗണ്ട് ഹാക്ക് ചെയ്തില്ലെന്നും മിഥുനാണ് സ്റ്റാറ്റസ് എഴുതിയതെന്നും നൈല അറിയിച്ചു. ഇതിനു പകരം പണി മിഥുന് താൻ കൊടുക്കുമെന്നും നൈല പറഞ്ഞു. പാർട്ടി നടത്താൻ എപ്പോഴും ഒരു കാരണം കാണുമെന്നും നൈല പറയുന്നു. എന്നാൽ സുഹൃത്തുക്കൾ ഒട്ടും നിരാശപ്പെടേണ്ടെന്നും എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് വീട്ടിൽ വരാമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ നൈല വിശദീകരിക്കുന്നു. ദുബായിലാണ് നൈല താമസിക്കുന്നത്. കേരളത്തിലെങ്ങാനും ആയിരുന്നുവെങ്കിൽ നൈലയുടെ വീട്ടിൽ ആരാധകരുടെ പ്രവാഹം തന്നെയായേനെ.