ന്യുയോർക്ക് : ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്യുന്ന മുസ്ലിം മത വിശ്വാസികളായ പൊലീസുകാർക്ക് താടിവളർത്തുന്നതിന്അനുമതി.ഒരു മില്ലി മീറ്റർ കൂടുതൽ താടി വളർത്തിയതിനു ജോലിയിൽ നിന്നുംസസ്പെന്റ് ചെയ്ത മസൂദ് സയ്യദ് ന്യുയോർക്ക് സിറ്റി സിവിൽ റൈറ്റ്സ്ലംഘനം നടത്തി എന്നാരോപിച്ചു ഫയൽ ചെയ്ത ലൊ സ്യൂട്ടിന്മേലാണ് ധാരണയായത്.2016 ജൂണിലാണ് മസൂദ് ലൊ സ്യൂട്ട് ഫയൽ ചെയ്തത്.

നൊ ബിയേർഡ് എന്ന റൂൾ മത വിശ്വാസത്തിന്റെ പേരിൽ ഒഴിവാക്കികിട്ടുന്നതിന് മൻഹാട്ടൻ ഫെഡറൽ കോടതിയിലാണ് കേസ്വിചാരണയ്ക്കെടുത്തത്. കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന്മസൂദിന്റെ സസ്പെൻഷൻ പിൻവലിച്ചു ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു.

പുതിയ നയം അനുസരിച്ചു മതവിശ്വാസത്തിനു വിധേയമായി ഒന്നര ഇഞ്ചുവരെ താടിനീട്ടി വളർത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. ന്യുയോർക്ക്‌സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റ് ടർബൻ ധരിക്കുന്നതിനുള്ള അനുമതിസിക്ക് പൊലീസിനും ഇതിനു മുമ്പ് നൽകിയിരുന്നു