ന്യൂസിലാന്റിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും ഈടാക്കുന്ന ബോർഡർ നിരക്ക് വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാവുന്ന പുതിയ നിർദേശങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും മുന്നോട്ട് പോകരുതെന്നും അറിയിച്ച് ടൂറിസം വ്യവസായ മേഖല രംഗത്ത്. കസ്റ്റംസ് എംപിഐയും ചേർന്നാണ് നിരക്ക് വർദ്ധവനവ് എന്ന നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

നിലവിൽ രാജ്യത്തേക്ക് എത്തുന്ന വിമാനയാത്രക്കാർക്ക് 20.11 ഡോളറും ക്രൂയിസ് യാത്രക്കാർക്ക് 21.96 ഡോളറുമാണ് ബോർഡർ പ്രോസസ്സിങ് ലെവിയായി ഈടാക്കുന്നത്.എന്നാൽ കസ്റ്റംസും എംപിഐയും ഒരു യാത്രക്കാരന് നിരക്ക് 160.76 ഡോളറായും ക്രൂയിസ് യാത്രക്കാർക്ക് 70.23 ഡോളറായും ഉയർത്തണമെന്നാണ് നിർദ്ദേശം നല്കിയിരിക്കുന്നത്. ഡിസംബർ 1 മുതൽ നടപ്പിലാക്കാനാണ് നിർദ്ദേശം. എന്നാൽ കുത്തനെയുള്ള നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധം ഉയർന്ന് കഴിഞ്ഞു.

2016 ൽ അവതരിപ്പിച്ച ബോർഡർ പ്രോസസിങ് ലെവി (ബിപിഎൽ)രാജ്യത്തിന്റെ കസ്റ്റംസ്, ബയോസെക്യൂരിറ്റി സേവനങ്ങളുടെ പ്രവർത്തനത്തിന് ധനസഹായം നൽകുന്നതിന് ന്യൂസിലാന്റ് പൗരന്മാർ ഉൾപ്പെടെ എല്ലാ യാത്രക്കാരും അടയ്ക്കുന്ന ചാർജാണ് ഇത്.