- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
പലിശ നിരക്ക് 25 പോയിന്റ് കുറച്ച് 2.75 ശതമാനമാക്കി; കിവി ഡോളർ ആറര വർഷത്തിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക്
ന്യൂസ്‌ലാന്റ്: പലിശ നിരക്ക് 25 പോയിന്റ് കുറച്ച് 2.75 ശതമാനമാക്കിയതായി റിസർവ് ബാങ്ക് ഗവർണർ ഗ്രേം വീലർ അറിയിച്ചു. കാഷ് റേറ്റ് കുറച്ചതോടെ ഡോളർ മൂല്യവും 0.6275 യുഎസ് സെന്റിലേക്ക് കൂപ്പു കുത്തി. കഴിഞ്ഞാഴ്ചയിൽ രേഖപ്പെടുത്തിയ ആറര വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.6200 യുഎസ് സെന്റിലേക്കാണ് ന്യൂസിലാൻഡ് ഡോളറിന്റെ മൂല്യം താഴുന്നുവെന്ന ആശങ്കയിലാ
ന്യൂസ്‌ലാന്റ്: പലിശ നിരക്ക് 25 പോയിന്റ് കുറച്ച് 2.75 ശതമാനമാക്കിയതായി റിസർവ് ബാങ്ക് ഗവർണർ ഗ്രേം വീലർ അറിയിച്ചു. കാഷ് റേറ്റ് കുറച്ചതോടെ ഡോളർ മൂല്യവും 0.6275 യുഎസ് സെന്റിലേക്ക് കൂപ്പു കുത്തി. കഴിഞ്ഞാഴ്ചയിൽ രേഖപ്പെടുത്തിയ ആറര വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.6200 യുഎസ് സെന്റിലേക്കാണ് ന്യൂസിലാൻഡ് ഡോളറിന്റെ മൂല്യം താഴുന്നുവെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ദ്ധർ.
പലിശ നിരക്ക് വെട്ടിച്ചുരുക്കിയത് ഹോം ലോൺ മാർക്കറ്റിൽ മത്സരം മുറുകിയിരിക്കുകയാണ്. അതേസമയം വരും മാസങ്ങളിൽ ഇനിയും പലിശ നിരക്കിൽ ഇളവുണ്ടായേക്കാമെന്ന് ഗവർണർ സൂചന നൽകിയിട്ടുണ്ട്. രാജ്യത്തെ സമ്പദ് രംഗം തളർച്ച നേരിടുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ച പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചത്. കാഷ് റേറ്റ് ഇനിയും കുറയ്ക്കുമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയത് ഡോളറിന്റെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ട് എന്നതിന്റെ തെളിവാണെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
റിസർവ് ബാങ്ക് കാഷ് റേറ്റ് കുറച്ചതിനു പിന്നാലെ മറ്റു ബാങ്കുകളും ഇതേ പാത പിന്തുടരുന്നുണ്ട്. കിവി ബങ്ക് ഫ്‌ലോറ്റിങ് റേറ്റ് 5.9ശതമാനം കുറച്ചു. നേരത്തെ ഇത് 6.15 ശതമാനമായിരുന്നു. ഇതിന് പുറമെ എഎൻഇസഡ് ഫ്‌ലോറ്റിങ് റേറ്റ് 5.99 ശതമാനം കുറച്ചിട്ടുണ്ട്. അതേസമയം ഹോം ലോൺ 6.1ശതമാനം കുറച്ചു. വെസ്റ്റ്പാക്ക് ഫ്‌ലോറ്റിങ് മോർട്ട്‌ഗേജ് 6ശതമാനമാക്കി. ഇതോടെ ഹോം ലോണുകൾക്ക് വലിയ മത്സരം തന്നെ നടക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.
എന്നാൽ, എക്‌സ്‌പോർട്ട് പ്രൈസിലും വിനിമയ നിരക്കിലും ഉണ്ടായ ഇടിവിനോട് സാമ്പത്തിക രംഗം താദാമ്യം പ്രാപിച്ചു വരികയാണ്. ബിസിനസ്സ് രംഗത്തും നിർമ്മാണ മേഖലയിലും മുരടിപ്പ് ഉണ്ടായിട്ടുണ്ട്. വാർഷിക കണക്കു പ്രകാരം സമ്പദ്‌വ്യവസ്ഥയിൽ 2 % വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.