സിഡ്‌നിയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തോടെ ന്യൂസിലന്റ് ക്വാറന്റെയ്ൻ രഹിത യാത്ര താത്കാലികമായി നിർത്തി. കൂടാതെ ന്യൂസൗത്ത് വെയിൽസ് നിന്നുള്ള വിമാന സർവ്വീസും നിർത്തി.കഴിഞ്ഞ ആറ് ദിവസമായി സിഡ്‌നിയിൽ നിന്ന് എത്തിയ 6000 ത്തോളം പേരെ ദേശീയ കോൺടാക്റ്റ് ട്രേസിങ് ടീം ഇമെയിൽ വഴിയും ആവശ്യമെങ്കിൽ ഫോണിലൂടെയും ബന്ധപ്പെടും.

സിഡ്നിയിൽ രണ്ട് കമ്മ്യൂണിറ്റി കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.ഫ്‌ളൈറ്റ് താൽക്കാലികമായി നിർത്തുന്നത് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുമെങ്കിലും നേരത്തെ തന്നെ സംവിധാനം പുനഃസ്ഥാപിക്കുമ്പോൾ ഇത് അറിയിച്ചിട്ടുണ്ടെന്നും സാഹചര്യത്തിന് അനുസരിച്ച് മുന്നോട്ടുള്ള വിലക്ക് തുടരണോ വേണ്ടെയോ എന്ന് തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.

എന്നാലിപ്പോഴും ന്യൂസിലാൻഡിനും സിഡ്‌നിക്കും ഇടയിലുള്ള വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ ഓസ്ട്രേലിയൻ യാത്രക്കാർക്ക് ബോർഡിംഗിന് മുമ്പായി യാത്ര ചെയ്യുന്നവർക്കായി ചില അധിക സ്‌ക്രീനിങ് നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എയർ ന്യൂസിലാന്റ് വക്താവ് പറഞ്ഞു.