അംഗീകാരമില്ലാതെ രാജ്യത്ത് പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ ബിസിനസിന് കടിഞ്ഞാണിടാൻ ന്യൂസിലന്റ് ക്വാളിഫിക്കേഷൻ അഥോറിറ്റി രംഗത്തെത്തി. ഇതിന്റെ ഭാഗമായി 2016 മെയ് മുതൽ രാജ്യത്ത് പുതിയതായി ആരംഭിച്ച ഇന്ത്യൻ ചൈനീസ് കമ്പനികളുടെ രേഖകളും, അംഗീകാരങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരുവർഷത്തിനകം തുടങ്ങിയ 32 കമ്പനികളിൽ 13 എണ്ണമാണ് ഇന്ത്യ, ചൈനീസ് രാജ്യക്കാരുടേതാണെന്നാണ് കണ്ടെത്തി. ഇതിൽ ഏഴ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ ഇല്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങടക്കം ഉണ്ടെന്നാണ് സൂചന. ഇവർക്കെതിരെ നടപടി ഉണ്ടാകും.

ന്യൂസിലന്റ് ക്വാളിഫിക്കേഷൻ അഥോറിറ്റിയുടെ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പല വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്്. ഇതിനും മുമ്പ് ഇന്ത്യക്കാരുടെ ചില സ്ഥാപനങ്ങൾ അഥോറിറ്റി നടത്തിയ പരിശോധനയിൽ അംഗീകാരമി്‌ല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ച് പൂട്ടിയിരുന്നു.