ണിരത്‌നം ചിത്രം ഓ. കെ കൺമണിയുടെ ഹിന്ദി പതിപ്പായ ഒ.കെ ജാനുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. ആദിത്യ റോയ് കപൂർ, ശ്രദ്ധ കപൂർ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി പ്രമുഖ സംവിധായകൻ ഷാദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹറാണ് ഫസറ്റ് ലുക്ക് പുറത്തുവിട്ടത്.

മണിരത്‌നവും കരൺ ജോഹറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ഗുൽസാറിർ എഴുതുന്ന വരികൾക്ക് ഈണം പകരുന്നത് എ.ആർ.റഹ്മാനാണ്. ജനുവരി 13ന് ചിത്രം റിലീസ് ചെയ്യും.

ദുൽഖർ സൽമാനും നിത്യ മേനനും പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ഒ.കെ കൺമണി. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു.