- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒ കെ വാസുവിനൊപ്പം സിപിഎമ്മിൽ ചേർന്ന അഞ്ച് പേർ തിരികെ ബിജെപിയിലേക്ക്; പാർട്ടിവിട്ടവരിൽ വാസുവിന്റെ മകനും; സ്ഥാനമാനങ്ങൾ നല്കി സന്തോഷിപ്പിച്ച് നിർത്തിയവരെല്ലാം തിരിച്ചു കൊണ്ടുവരുമെന്ന് ബിജെപി നേതാക്കൾ
പാനൂർ: മലബാർ ദേവസ്വം പ്രസിഡണ്ടും സി.പി.എം പോഷക സംഘടനയായ കർഷക സംഘത്തിന്റെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഒ. കെ.വാസു മാസ്റ്ററുടെ മകനുൾപ്പെടെ നിരവധിപേർ ബിജെപിയിൽ. ഒ.കെ.വാസു മാസ്റ്ററുടെ മകൻ ഒ.കെ. ശ്രീജിത്ത്, പാനൂർ പൊയിലൂരിലെ വാസു പരവന്റെവിട, നാണു തെള്ളക്കണ്ടി, മനോജ് മത്തത്ത്, ബാബു വടക്കയിൽ എന്നിവരാണ് പാർട്ടിയിലേക്ക് തിരികെവന്നത്. ഒ കെ വാസുവിനൊപ്പം പാർട്ടി വിട്ടവരാണ് ഇപ്പോൾ വീണ്ടും തിരികെ ബിജെപിയിൽ എത്തിിയിിരക്കുന്നത്. ഇതിനു പുറമെ സി.പി.എം രക്തസാക്ഷി കേളോത്ത് പവിത്രന്റെ സഹോദരൻ കേളോത്ത് ബാലൻ, സുബീഷ് വിളക്കോട്ടൂർ, കോൺഗ്രസിൽനിന്ന് രാജിവെച്ച വസന്ത വിളക്കോട്ടൂർ എന്നിവരെയും പൊയിലൂരിൽ നടന്ന ബിജെപി യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ:ബി.ഗോപാലകൃഷ്ണൻ സ്വീകരിച്ചു. മുൻ ബിജെപി നേതാവായ ഒ.കെ വാസു ബിജെപി ബന്ധം ഉപേക്ഷിച്ചായിരുന്നു സിപിഐ.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നത്. ഒ.കെ.വാസുവിന്റെ മകൻ ഒ.കെ.ശ്രീജിത്ത്, വാസു പരവന്റവിട, തെള്ളക്കണ്ടി നാണു, മനോജ് മത്തത്ത്, ബാബു വടക്കയിൽ എന്നിവർ വാസുവിനൊപ്പം ബി
പാനൂർ: മലബാർ ദേവസ്വം പ്രസിഡണ്ടും സി.പി.എം പോഷക സംഘടനയായ കർഷക സംഘത്തിന്റെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഒ. കെ.വാസു മാസ്റ്ററുടെ മകനുൾപ്പെടെ നിരവധിപേർ ബിജെപിയിൽ. ഒ.കെ.വാസു മാസ്റ്ററുടെ മകൻ ഒ.കെ. ശ്രീജിത്ത്, പാനൂർ പൊയിലൂരിലെ വാസു പരവന്റെവിട, നാണു തെള്ളക്കണ്ടി, മനോജ് മത്തത്ത്, ബാബു വടക്കയിൽ എന്നിവരാണ് പാർട്ടിയിലേക്ക് തിരികെവന്നത്. ഒ കെ വാസുവിനൊപ്പം പാർട്ടി വിട്ടവരാണ് ഇപ്പോൾ വീണ്ടും തിരികെ ബിജെപിയിൽ എത്തിിയിിരക്കുന്നത്.
ഇതിനു പുറമെ സി.പി.എം രക്തസാക്ഷി കേളോത്ത് പവിത്രന്റെ സഹോദരൻ കേളോത്ത് ബാലൻ, സുബീഷ് വിളക്കോട്ടൂർ, കോൺഗ്രസിൽനിന്ന് രാജിവെച്ച വസന്ത വിളക്കോട്ടൂർ എന്നിവരെയും പൊയിലൂരിൽ നടന്ന ബിജെപി യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ:ബി.ഗോപാലകൃഷ്ണൻ സ്വീകരിച്ചു.
മുൻ ബിജെപി നേതാവായ ഒ.കെ വാസു ബിജെപി ബന്ധം ഉപേക്ഷിച്ചായിരുന്നു സിപിഐ.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നത്. ഒ.കെ.വാസുവിന്റെ മകൻ ഒ.കെ.ശ്രീജിത്ത്, വാസു പരവന്റവിട, തെള്ളക്കണ്ടി നാണു, മനോജ് മത്തത്ത്, ബാബു വടക്കയിൽ എന്നിവർ വാസുവിനൊപ്പം ബിജെപി.യിൽനിന്ന് രാജിവെച്ച് സിപിഐ.എമ്മിൽ ചേർന്നതായിരുന്നു. കൊല്ലപ്പെട്ട സിപിഐ.എം. പ്രവർത്തകൻ കേളോത്ത് പവിത്രന്റെ സഹോദരൻ ബാലൻ, വിളക്കോട്ടൂരിലെ സുബീഷ്, വസന്ത എന്നിവരും ബിജെപി.യിൽ ചേർന്നിട്ടുണ്ട്.
പാർട്ടിയിലേക്ക് തിരികെ വന്നവരെ സെൻട്രൽ പൊയിലൂരിൽ ബിജെപി. സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഒ.കെ.വാസുവിന്റെ ശരീരം മാത്രമാണ് സിപിഐ.എമ്മിനൊപ്പമുള്ളതെന്നും മനസ്സ് ബിജെപി.ക്കൊപ്പമാണെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
സ്ഥാനമാനങ്ങൾ നല്കി സന്തോഷിപ്പിച്ച് നിർത്തിയവരെല്ലാം തിരിച്ചുവരും. രാഷ്ടീയമായി നേരിടാൻ സാധിക്കാത്തതുകൊണ്ടാണ് പി.ജയരാജൻ പൊലീസിനെ ബിജെപി.ക്കെതിരെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.