- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോയിൽ മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം നിഷേധിച്ചതു കോച്ച്; അത്‌ലറ്റിക് ഫെഡറെഷനെതിരായ പരാതി തിരുത്തിയ ഒ പി ജെയ്ഷ പരിശീലകൻ നിക്കോളായിക്കെതിരെ രംഗത്ത്; സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചെന്നും ജെയ്ഷ
ബംഗളൂരു: മാരത്തൺ മത്സരത്തിനുശേഷം ട്രാക്കിൽ കുഴഞ്ഞുവീണ സംഭവത്തിൽ അത്‌ലറ്റിക് ഫെഡറേഷനെതിരായ നിലപാടിൽ നിന്ന് ഒ പി ജെയ്ഷ പിന്മാറി. ഫെഡറേഷനല്ല കോച്ച് നിക്കോളായിയാണു തനിക്കു വെള്ളം നിഷേധിച്ചതെന്നു ജെയ്ഷ പറഞ്ഞു. ഫെഡറേഷൻ വെള്ളം തന്നിട്ടില്ലെന്നു താൻ പറഞ്ഞിട്ടില്ല. വെള്ളം വേണോയെന്നു കോച്ചിനോടു ഫെഡറേഷൻ ചോദിച്ചിരുന്നുവെന്നും ജെയ്ഷ പറഞ്ഞു. വെള്ളം വേണ്ടെന്നു പറഞ്ഞതു പരിശീലകനാണ്. നിക്കോളായിക്കു കീഴിൽ ഇനി പരിശീലിക്കാനില്ല. സഹിക്കാവുന്നതിന്റെ പരമാവധി താൻ സഹിച്ചെന്നും ജെയ്ഷ പറഞ്ഞു.
ബംഗളൂരു: മാരത്തൺ മത്സരത്തിനുശേഷം ട്രാക്കിൽ കുഴഞ്ഞുവീണ സംഭവത്തിൽ അത്‌ലറ്റിക് ഫെഡറേഷനെതിരായ നിലപാടിൽ നിന്ന് ഒ പി ജെയ്ഷ പിന്മാറി. ഫെഡറേഷനല്ല കോച്ച് നിക്കോളായിയാണു തനിക്കു വെള്ളം നിഷേധിച്ചതെന്നു ജെയ്ഷ പറഞ്ഞു.
ഫെഡറേഷൻ വെള്ളം തന്നിട്ടില്ലെന്നു താൻ പറഞ്ഞിട്ടില്ല. വെള്ളം വേണോയെന്നു കോച്ചിനോടു ഫെഡറേഷൻ ചോദിച്ചിരുന്നുവെന്നും ജെയ്ഷ പറഞ്ഞു.
വെള്ളം വേണ്ടെന്നു പറഞ്ഞതു പരിശീലകനാണ്. നിക്കോളായിക്കു കീഴിൽ ഇനി പരിശീലിക്കാനില്ല. സഹിക്കാവുന്നതിന്റെ പരമാവധി താൻ സഹിച്ചെന്നും ജെയ്ഷ പറഞ്ഞു.
Next Story