- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണീരൊലിപ്പിച്ചും തളർന്നും സത്യപ്രതിജ്ഞ ചെയ്തിട്ടും ജയലളിത കനിഞ്ഞില്ല; ഒരു രാത്രിയും പകലും കാത്തിരുന്നിട്ടും അമ്മയെ കാണാനാവാതെ പനീർശെൽവം മടങ്ങി
ബാംഗ്ലൂർ: അമ്മാ.. അമ്മാ എന്നു പറഞ്ഞ് ഏത് സമയവും കൂടെ നടന്നിട്ടും അമ്മയുടെ വിനീത വിധേയനായിട്ടും ഒ പനീർശെൽവത്തെ കാണാൻ തലൈവിക്ക് മടി. താൻ ജയിലിൽ കിടക്കുമ്പോൾ അങ്ങനെ തന്റെ സന്തത സഹചാരിയാണെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് ജയലളിതയ്ക്ക് സഹിക്കുന്നില്ല. മറ്റ് മന്ത്രിമാരെയെല്ലാം കാണാൻ ജയ സമയം നൽകിയപ്പോൾ ഒ പനീർശെൽവത്തെ കാണാൻ മാ

ബാംഗ്ലൂർ: അമ്മാ.. അമ്മാ എന്നു പറഞ്ഞ് ഏത് സമയവും കൂടെ നടന്നിട്ടും അമ്മയുടെ വിനീത വിധേയനായിട്ടും ഒ പനീർശെൽവത്തെ കാണാൻ തലൈവിക്ക് മടി. താൻ ജയിലിൽ കിടക്കുമ്പോൾ അങ്ങനെ തന്റെ സന്തത സഹചാരിയാണെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് ജയലളിതയ്ക്ക് സഹിക്കുന്നില്ല. മറ്റ് മന്ത്രിമാരെയെല്ലാം കാണാൻ ജയ സമയം നൽകിയപ്പോൾ ഒ പനീർശെൽവത്തെ കാണാൻ മാത്രം ജയ തയ്യാറായില്ല. അതേസമയം മന്ത്രിമാരായ വളർമതി, പി മോഹൻ, കോഗല ഇന്ദിര എന്നിവരെയും എം.പി.മാരെയും എംഎൽഎ.മാരെയും ജയലളിത കണ്ടു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടനെ ചെന്നൈയിൽനിന്ന് പുറപ്പെട്ട പനീർശെൽവം തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ ബാംഗ്ലൂരിലെത്തിയിരുന്നു. രാത്രിയായതിനാൽ ജയിലധികൃതർ സന്ദർശനാനുവാദം നൽകിയില്ല. കർണാടക ജയിൽ ചട്ടം അനുസരിച്ച് രാത്രി തടവുകാരെ കാണാൻ അനുവദിക്കാറില്ല.
തുടർന്ന് ബാംഗ്ലൂരിൽ താമസിച്ച പനീർശെൽവം ചൊവ്വാഴ്ച ജയിലിലെത്തി ജയലളിതയെ സന്ദർശിക്കാൻ അനുവാദം തേടുകയായിരുന്നു. എന്നാൽ സന്ദർശനത്തിന് ജയലളിത അനുവാദം നൽകിയില്ലെന്ന് ജയിലധികൃതർ പറഞ്ഞു. പുറം വേദനയടക്കമുള്ള ശാരീരിക അസ്വസ്ഥകളാണ് കാരണമായി അധികൃതർ പറഞ്ഞത്. ജയലളിതയുടെ നിർദേശ പ്രകാരമാണ് ഒ പനീർശെൽവം മുഖ്യമന്ത്രിയായത്. അതുകൊണ്ട് തന്നെ പനീർശെൽവത്തെ കാണാൻ കൂട്ടാക്കാത്തതിന്റെ കാരണമെന്ത് വ്യക്തമായിട്ടില്ല.
അതുകൊണ്ട് തന്നെ കിംവതന്ദികൾ ഇത് സംബന്ധിച്ച് പരക്കുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായ പനീർശെൽവം കാണാനെത്തിയ സമയം നന്നായില്ലെന്നാണ് ഉയരുന്നുകേൾക്കുന്നത്. ജ്യോതിഷപ്രകാരം ഇന്നലെ പനീർശെൽവത്തെ കണ്ടാൽ ജയലളിതയ്ക്ക് പിന്നെ മുഖ്യമന്ത്രി കസേരയിൽ തിരികെ എത്താൻ സാധിക്കില്ലത്രേ. അതുകൊണ്ടാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് തയ്യാറാകാത്തതെന്നും വാർത്തയുണ്ട്.
അതേസമയം ഇന്നലെയും ജയലളിതയ്ക്ക് പിന്തുണയുമായി നിരവധി പേർ ജയിൽ പരിസരത്ത് എത്തി. എ.ഐഎ.ഡി.എം. പ്രവർത്തകർ ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിന് മുന്നിൽ പ്രകടനം നടത്തി. സ്ത്രീകളടക്കം നൂറോളം പ്രവർത്തകരാണ് ജയിലിന് മുന്നിൽ എത്തിയത്. ഇവരെ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ജയിലിൽ കഴിയുന്ന ജയലളിതയ്ക്ക് കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ എം.എൻ. റെഡ്ഡി പറഞ്ഞു.

