- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പനീർ ശെൽവത്തിന്റെ സുപ്രധാന നീക്കം; സംശയം തീർക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്; സാഹചര്യം അനുകൂലമെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി പിൻവലിക്കും; നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും ഒപിഎസ്
ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ വേണ്ടി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാടിന്റെ കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന്റെ സുപ്രധാന നീക്കം. എഐഎഡിഎംകെയിൽ പിളർപ്പുണ്ടായ സാഹചര്യത്തിൽ രാഷ്ട്രീയ വടം വലി മുറുകുന്നതിനിടെയാണ് പനീർശെൽവം ശക്തമായ നീക്കം നടത്തിയത്. ജയലളിതയുടെ മരണകാരണം എന്താണെന്നറിയാൽ തമിഴ്‌നാട്ടുകാർക്ക് അവകാശവമുണ്ട്. അതുകൊണ്ട് സംശയങ്ങൾ തീർക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്് എന്ന് പ്രഖ്യാപിച്ചാണ് സിറ്റിങ് ജഡ്ജിയുടെ അന്വേഷണം പനീർശെൽവം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി ഇറങ്ങിയ ശശികലയുടെ നീക്കങ്ങൾക്ക് തടയിട്ടു കൊണ്ടാണ് തമിഴ്‌നാടിന്റെ തലൈവരാകാൻ പനീർശെൽവം സുപ്രധാന നീക്കം നടത്തിയത്. ശശികലക്കെതിരെ ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട് ആഞ്ഞടിച്ച അദ്ദേഹം ഇന്ന് താൻ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി പിൻവലിക്കുമെന്ന് അറിയിച്ചു. നിയമസഭയിൽ ശക്തി തെളിയിക്കുമെന്നും അദ്ദേഹം അറിയിച്ചതോടെ അധികാരത്തിനായുള്ള വടംവലി മുറുകിയിരിക്കയാണ്. താൻ ഒരിക്കലും പാർട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും എന്നും എഐഎഡ
ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ വേണ്ടി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാടിന്റെ കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന്റെ സുപ്രധാന നീക്കം. എഐഎഡിഎംകെയിൽ പിളർപ്പുണ്ടായ സാഹചര്യത്തിൽ രാഷ്ട്രീയ വടം വലി മുറുകുന്നതിനിടെയാണ് പനീർശെൽവം ശക്തമായ നീക്കം നടത്തിയത്. ജയലളിതയുടെ മരണകാരണം എന്താണെന്നറിയാൽ തമിഴ്‌നാട്ടുകാർക്ക് അവകാശവമുണ്ട്. അതുകൊണ്ട് സംശയങ്ങൾ തീർക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്് എന്ന് പ്രഖ്യാപിച്ചാണ് സിറ്റിങ് ജഡ്ജിയുടെ അന്വേഷണം പനീർശെൽവം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി ഇറങ്ങിയ ശശികലയുടെ നീക്കങ്ങൾക്ക് തടയിട്ടു കൊണ്ടാണ് തമിഴ്‌നാടിന്റെ തലൈവരാകാൻ പനീർശെൽവം സുപ്രധാന നീക്കം നടത്തിയത്.
ശശികലക്കെതിരെ ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട് ആഞ്ഞടിച്ച അദ്ദേഹം ഇന്ന് താൻ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി പിൻവലിക്കുമെന്ന് അറിയിച്ചു. നിയമസഭയിൽ ശക്തി തെളിയിക്കുമെന്നും അദ്ദേഹം അറിയിച്ചതോടെ അധികാരത്തിനായുള്ള വടംവലി മുറുകിയിരിക്കയാണ്. താൻ ഒരിക്കലും പാർട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും എന്നും എഐഎഡിഎംകെയുടെ സേവകനായേ നിന്നിട്ടുള്ളൂ എന്നും പനീർശെൽവം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്റെ നീക്കങ്ങൾക്ക് പിന്നിൽ ബിജെപി ഇല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കും. 16 വർഷത്തോളം ജയലളിത മുഖ്യമന്ത്രിയായി തുടർന്നു. ഞാൻ രണ്ടുപ്രാവശ്യമാണ് ആ സ്ഥാനത്തെത്തിയത്. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടർന്നു. പാർട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. അണ്ണാ ഡിഎംകെയുടെ ഒത്തൊരുമയ്ക്കായി എന്നും നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാർട്ടിയെ ചതിക്കില്ല. തന്റെ പിന്നിൽ ബിജെപിയാണെന്ന ആരോപണം ഒ.പനീർസെൽവം തള്ളി. അണ്ണാ ഡിഎംകെയിലെ പ്രശ്‌നങ്ങൾക്കു പിന്നിൽ ബിജെപി അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ചെന്നൈയിലെത്തിയാലുടൻ കൂടിക്കാഴ്‌ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ തന്റെ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നും പനീർശെൽവം വ്യക്തമാക്കി. ശശികലയെ താത്കാലികമായാണ് ജനറൽ സെക്രട്ടറിയാക്കിയത്. ഇടക്കാല ജനറൽ സെക്രട്ടറിക്കുപകരം പുതിയയാളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടത്തണം. എല്ലാ ഗ്രാമങ്ങളിലും നേരിട്ടെത്തി പ്രവർത്തകരെ കാണുമെന്ന് പ്രഖ്യാപിച്ച പനീർശെൽവം മറ്റൊരു സുപ്രധാന നീക്കവും പ്രഖ്യാപിച്ചു. ജയലളിതയുടെ സഹോരപുത്രി ദീപ ജയകുമാറിനോട് ബഹുമാനം മാത്രമാണുള്ളതെന്നു പറഞ്ഞ അദ്ദേഹം അവരുമായി സഹകരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. ജയലളിതയുടെ ജന്മദിനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനാണ് ദീപ തയ്യാറെടുക്കുന്നത്. കേന്ദ്രസർക്കാർ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. ജനത്തെ പിന്തുണയ്ക്കുന്ന ആരിൽനിന്നും സഹായം തേടുമെന്നും പനീർശെൽവം വ്യക്തമാക്കി.
ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താൻ ആശുപത്രിയിൽ ചെന്നെങ്കിലും തന്നെ അവരെ കാണാൻ അനുവദിച്ചിരുന്നില്ലെന്നെല്ല് പനീർശെൽവം ഇന്നലെ പറഞ്ഞിരുന്നു. ഗവർണർക്ക് മാത്രമാണ് അവരെ ആശുപത്രിയിൽ കാണാൻ സാധിച്ചത്. പിന്നണികഥകളുടെ വെറും 10 ശതമാനം മാത്രമാണ് താൻ വെളിപ്പെടുത്തിയതെന്നും ഡിഎംകെയുമായി തനിക്കൊരു ബന്ധവുമില്ലെന്നും പനീർശെൽവം പറഞ്ഞു.

ജയലളിത സമാധിയിൽവച്ച് ശശികലയ്‌ക്കെതിരെ തുറന്നടിച്ച ശേഷം വീട്ടിൽ വച്ച് വീണ്ടും മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പനീർശെൽവം ഇക്കാര്യങ്ങൾ പറഞ്ഞത്. ഞാൻ എന്നും എഐഎഡിഎംകെയുടെ വിശ്വസ്തനായ അനുയായിയാണ്, അങ്ങനെ തന്നെ തുടരും . പാർട്ടി ട്രഷറർ പദവി ജയലളിത തനിക്ക് തന്നതാണ്. ആർക്കും അത് എടുത്താമാറ്റാനാവില്ല. അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനെ നോക്കുന്നതും ചിരിക്കുന്നതും ക്രിമിനൽ കുറ്റമല്ലെന്നും പനീർശെൽവം പറഞ്ഞു. കഴിഞ്ഞ നിയമസഭാ സമ്മേളന വേളയിൽ എംകെ സ്റ്റാലിനെ താൻ ചിരിച്ചു കാട്ടിയെന്ന ശശികലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പനീർശെൽവം.
ചൊവ്വാഴ്ച രാത്രി മറീന ബീച്ചിലെ ജയയുടെ ശവകുടീരത്തിൽ അരമണിക്കൂറോളം ധ്യാനിച്ച ശേഷമാണ് പനീർശെൽവം ശശികലയ്ക്കും കൂട്ടർക്കുമെതിരെ ആഞ്ഞടിച്ചത്. അതേസമയം മന്നാർഗുഡി മാഫിയയുമായി തുറന്ന പോര് പ്രഖ്യാപിച്ച പനീർശെൽവത്തിന്റെ വീട്ടിൽ സുരക്ഷ വർധിപ്പിച്ചു. ഇന്ന് വാർത്താസമ്മേളനം നടത്തിയപ്പോൾ എംഎൽഎമാരും അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. ജനങ്ങളും പാർട്ടിയും ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കുമെന്ന് പനീർശെൽവം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ മുംബൈയിലുള്ള ഗവർണർ വിദ്യാസാഗർ റാവു എത്തേണ്ടതുണ്ട്. എന്നാൽ അദ്ദേഹം യാത്ര നീട്ടിവച്ചതായാണ് വിവരം.
.jpg)
ഇതിനിടയിൽ എ.ഐ.എ.ഡി.എം.കെയിൽ നടക്കുന്ന പ്രശ്‌നങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കി. വിഷയം എ.ഐ.എ.ഡി.എം.കെയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ ഡൽഹിയിലുള്ള പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് ചർച്ചകൾ തുടരുകയാണ്. പാർട്ടി എംഎൽഎമാരുടെ നിർണായക യോഗം പാർട്ടി ആസ്ഥാനത്ത് നടക്കും.
നേരത്തെ ശശികല മുഖ്യമന്ത്രിയാകുന്നത് ജലയളിത ആഗ്രഹിച്ചിരുന്നില്ലെന്ന് പനീർശെൽവം പറഞ്ഞിരുന്നു. ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താൻ ആശുപത്രിയിൽ ചെന്നെങ്കിലും തന്നെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും പിന്നണി കഥകളുടെ 10 ശതമാനം മാത്രമാണ് താൻ വെളിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎംകെയുമായി ബന്ധമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.




