- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര സർക്കാറിൽ നിന്ന് രാജ്യത്തെ ജനങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു; പരസ്പരം കുറ്റം പറഞ്ഞ് നടക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കണം; ബാലശങ്കറിന്റെ ആരോപണത്തിൽ കഴമ്പില്ല; ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്നും ഒ രാജഗോപാൽ
കോഴിക്കോട്: കേന്ദ്ര സർക്കാറിൽ നിന്ന് ജനങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും പരസ്പരം കുറ്റം പറഞ്ഞ് നടക്കാതെ ജനങ്ങളുടെ ആവശ്യമെന്തോ അത് നിറവേറ്റി കൊടുക്കാൻ പരിശ്രമിക്കണമെന്നും ബിജെപി നേതാക്കളോട് ഒ രാജഗോപാൽ.
വലിയ ഭൂരിപക്ഷത്തിനാണ് ബിജെപിയെ രണ്ട് തവണ രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന കാര്യം മറക്കരുതെന്നും രാജഗോപാൽ ഓർമപ്പെടുത്തി. കുന്ദമംഗലം എൻ ഡി എ സ്ഥാനാർത്ഥി വി കെ സജീവന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഒ രാജഗോപാൽ.
കണ്ണൂർ പിണറായിൽ തെരഞ്ഞെടുപ്പ് പരിപാടിക്ക് പോയി മടങ്ങുമ്പോഴാണ് കോഴിക്കോട്ടേക്ക് എന്നെ വിളിച്ചത്. കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുന്നത് തടയാൻ മുൻകാലങ്ങളിൽ ബിജെപിയിൽ കോൺഗ്രസിന് വോട്ടു കൊടുത്തിട്ടുണ്ടെന്നത് വസ്തുത തന്നെയാണ്. ഇപ്പോൾ അങ്ങനെയൊന്നുമില്ല. വോട്ടിന്റെ ശതമാനം കൂട്ടുകയല്ല, ജയിക്കുകയാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യമെന്നും ഒ രാജഗോപാൽ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ബിജെപി - സി പി എം രഹസ്യധാരണ ഉണ്ടെന്ന് പറയുന്നതിൽ വാസ്തവമില്ലെന്ന് ഒ രാജഗോപാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആർ ബാലശങ്കറിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് മനസ്സിലാക്കുന്നത്. അദേഹത്തിന്റ ആരോപണം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു തരത്തിലും തിരിച്ചടിയുണ്ടാകില്ല.
ശോഭ സുരേന്ദ്രൻ മികച്ച നേതാവാണ്. വളർന്നു വരുന്ന വനിതാ നേതാക്കളിൽ പ്രമുഖയാണ് ശോഭ. അക്കാര്യത്തിൽ സംശയമില്ല. ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ഒ രാജഗോപാൽ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ